വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

വാ നമുക്ക് കേറിച്ചെല്ലാം..

നന്ദൻ വസുധയുടെ കയ്യിൽ ഇറുകെ പിടിച്ചു ..
” നന്ദേട്ടാ. വിട് ”
വസുധ നന്ദൻ്റെ കൈ വിടുവിക്കാൻ ശ്രമിച്ചു.അവൾ കണ്ടു വീടിൻെറ അകത്തുംപറത്തുമായി ആളുകൾ തിങ്ങി നിൽക്കുന്നു.

” നന്ദേട്ടാ.. എന്താ അവിടെ ..” ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.

” അറിയില്ല ..വാ ചെന്നുനോക്കാം ” നന്ദൻ പറഞ്ഞു

രാവിലെ പത്രത്തിൽ കണ്ടത് എങ്ങനെ പറയും.. അപമാനഭാരത്താൽ അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത കാര്യം..

” ആഹാ എത്തിയോ കുലദ്രോഹി .. ശവം കാണാൻ വന്നിരിക്കുന്നു .ത്ധൂ…”
ആൾക്കൂട്ടത്തിൽ നിന്നും ആരോ പറഞ്ഞുകൊണ്ട് ആട്ടിത്തുപ്പി.

“നന്ദേട്ടാ എനിക്ക് പേടിയാവുന്നണ്ട് ..ആരുടെ ശവം ..നന്ദേട്ടാ.. ” വസു അവനുകേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു

കൂടിനിന്നവർ അവർക്ക് കടക്കാനായി ഒതുങ്ങി നിന്നു..

അവൾ കണ്ടു മുറ്റത്ത് തറയിൽ വാഴയിലയിൽ കിടക്കുകയാണ് തന്റെ അച്ഛനും അമ്മയും

” അച്ഛാ…അമ്മേ…” വസുധ നന്ദൻ്റെ കൈവിടുവിച്ചു . ഓടി മൃതദേഹത്തിനരികിലെത്തി.

” തൊട്ടുപോകരുത്…” ഒരു അലർച്ച

വസുധ ഞടുങ്ങിപ്പോയി

” ഓപ്പേ..”

” ഇത് കാവുംപുറം ചന്ദ്രശേഖരനും ഭാസുരയുമാണ് .അവർക്ക് രണ്ടു മക്കളും .ഇത് ഞങ്ങളുടെ കാര്യം ..നിനക്ക് പോകാം ..”

” ഓപ്പേ ..എന്നോട് ക്ഷമിക്കൂ ..ഞാനൊന്നു കണ്ടോട്ടെ അവരെ..” വസുധ കരഞ്ഞു പറഞ്ഞു..

” പോകുന്നോ അതോ …”

” സുകു അവൾ ഒന്നു കണ്ടോട്ടെ.. “ആരോ പറഞ്ഞു

” ഇല്ല ..ഞാൻ സമ്മതിക്കില്ല.ഇങ്ങനെയൊരു മകൾ അവർക്കില്ല…. ഇവിടെ ബാക്കി ചടങ്ങുകൾ ഉണ്ട് ..തടസ്സമുണ്ടാക്കാതെ പോയിതരിക…” സുകു അവസാന വാക്കെന്നോണം പറഞ്ഞു.

വസു ..കുഴഞ്ഞു വീണു .നന്ദൻ അവളെ താങ്ങിയെടുത്തു

” ഈ ചടങ്ങിനു തടസ്സം വരുത്താതെ നിങ്ങൾ ഒന്നു പോകൂ..നിങ്ങളുടെ കാര്യങ്ങൾ എല്ലാം ഉദ്ദേശിച്ചപോലെ നടന്നില്ലേ..ഇനി ഇവരുടെ കാര്യം നടക്കട്ടെ.. ” കൂട്ടത്തിൽ പ്രായം കൂടിയ ആൾ നന്ദനോട് പറഞ്ഞു.

മറത്തൊരക്ഷരം പറയാതെ നന്ദൻ വസുധയേയും കുട്ടി കാറിൽ വന്നു ഇരുന്നു .വസുധ മയക്കംവിട്ടില്ല.ബാക്ക് സീറ്റിൽ കിടത്തി. ചടങ്ങുകൾ കഴിഞ്ഞു .ചിതയ്ക്ക് തീ കൊളുത്താറായപ്പോളാണ് വസുധ ഉണർന്നത് ..” നന്ദേട്ടാ.. എനിക്ക് ഒന്നു കാണാൻ പറ്റിയില്ലല്ലോ…”

” നീ കരയാതെ ..ഇനി കരഞ്ഞിട്ട് എന്തുകാര്യം.”

നന്ദൻ കാർ തിരിച്ചു .

വർഷങ്ങൾ അഞ്ച് കടന്നുപോയി.

വീണ്ടും ഞാൻ ആ പടി കടന്നു ..

ആക്സിഡന്റിൽ നന്ദേട്ടൻ മരിച്ചപ്പോൾ..
അന്ന് ഒരു വയസ് മാത്രമുള്ള ദേവും ഞാനും .

ഞങ്ങൾ ചെല്ലുമ്പോൾ കാവുംപുറംവീട്ടിൽ മാറ്റം വന്നിരുന്നു. ഞങ്ങളെകണ്ട് ലളിതേച്ചി ഓടിയിറങ്ങിവന്നു.

” കേറി വാ വസൂ…”

” നിൻ്റെ മോൻ മിടുക്കനാണല്ലോ ..നിൻ്റെ ഭർത്താവ് എവിടെ..”

വസുധയുടെ കണ്ണുകൾ ഓപ്പയെയും സരസയേയും തിരയുകയായിരുന്നു.

” നീ ആരേയാ നോക്കുന്നത്..”

” ഓപ്പയും സരസയും എവിടെ ..”

” അവളുടെ കല്ല്യാണം കഴിഞ്ഞു ..”

“എന്ന് ..” ലളിതേച്ചി

” അച്ഛനും അമ്മയും പോയിട്ട് രണ്ടു വർഷം കഴിഞ്ഞപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ച പോലെതന്നെ നിൻ്റെ സ്ഥാനത്ത് സരസ ആയെന്നുമാത്രം ”

വസുധ തലതാഴ്ത്തി നിന്നു..

” കുടിക്കാൻ എടുക്കട്ടെ..നീ ഇരിക്ക് ..ഓപ്പ ഇപ്പോൾ വരും ..”

ജനിച്ചു വളർന്ന വീട്ടിൽ വിരുന്നുകാരിയേപ്പോൽ ഇരിക്കേണ്ടി വരുന്നു.

” അതേ വസൂ.. നിൻ്റെ ഭർത്താവ് എന്തേ വന്നില്ല.. ” ലളിത അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു.

” വരാൻ പറ്റില്ല ലളിതേച്ചി..” വസു നിറഞ്ഞ കണ്ണുകൾ തുടച്ചു.

“അതെന്തേ ലീവ് കിട്ടില്ലേ. ..?

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.