?കിളി The Man in Heaven-singel part [Demon king] 1430

എനിക്ക് ശരിക്കും ഒന്നുമങ്ങോട്ട് പിടികിട്ടിയില്ല…

ഞാൻ ചോദ്യ ഭാവേന സഹോയെ നോക്കി..

സഹോ: സാം, ബോണി….
നിന്റെ കൂടെ എപ്പോഴും ഉള്ളവർ…

എന്താണ് യഥാർത്ഥ സുഹൃത്ത്…

സുഹൃത്തിന്റെ അർത്ഥം എന്താണ്…

നമ്മളെ നന്മയിലേക്ക് നയിക്കുന്നവർ…അല്ലേ…?

അവർ അങ്ങനെയാണോ…ലഹരി ഉപയോഗിക്കാത്ത സുഹൃത്തുക്കളൊന്നും ഇല്ല…

എന്നുകരുതി അവർ ചീത്ത സ്വഭാവമുള്ള കൂട്ടുകാർ ആവണമെന്നും ഇല്ല…?

പക്ഷെ ഇവർ രണ്ടുപേരും അങ്ങനെ ആണോ….

നിന്നെ കാഠിന്യം കൂടിയ ലഹരിക്ക് അടിമയാക്കി…

നിന്നെ പ്രേരിപ്പിച്ചു… എന്തുകൊണ്ടാണ് ബോണിയെയും സാമിനെയും നിന്റെ ചേച്ചി വീട്ടിലേക്ക് അടുപ്പിക്കാത്തതെന്ന് നീ ചിന്തിച്ചിട്ടുണ്ടോ…?

ഒരു പെണ്ണിന് അവളെ മറ്റ് രീതിയിൽ ഒരു പുരുഷൻ നോക്കിയാലും സ്പർശിച്ചാലും അതറിയാൻ കഴിവുണ്ട്….

നിന്റെ സഹോദരിയെ അവർ സഹോദരി സ്ഥാനത്തല്ല കണ്ടത്….. മറ്റ് കണ്ണിലൂടെയാണ് കണ്ടത്…..'””””?

സഹോ പറഞ്ഞ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ ആയില്ല…?

ഞാൻ: സഹോ…. അവർ…. ഇല്ല…. അവരങ്ങനെ….?

സഹോ: വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും കിളി… പക്ഷെ ഇതാണ് സത്യം… അവർ നല്ല സുഹൃത്തുക്കൾ അല്ല…. ഒരു പ്രശനം വന്നാൽ അവർ കാണില്ല…

നിന്നെ ഇട്ടെറിഞ്ഞു പോകും… അതാണ് സാമും ബോണിയും…. ‘”””?

എന്റെ ഉള്ളിൽ കോപം നിറഞ്ഞു… അപ്പൊ ഇത്ര എന്റെ കൂടെ നടന്ന് ചതിക്കായിരുന്നു അവർ…?

ഞാനവരെ ദേഷ്യത്തോടെ നോക്കി… പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

ഛേ….

സഹോ: ഇനി നോക്കിയിട്ട് കാര്യമില്ല കിളി….

ഇന്നിവിടെ നിൽക്കുന്ന ഭൂരിഭാഗം പേരും ഒരാഴ്ച നിന്റെ ഫോട്ടോ വാട്‌സ്ആപ്പ് സ്റ്റേറ്റസ് ഇട്ട് നിറക്കും…

പിന്നെ അത് വെറും ഓർമകൾ ആവും… പതിയെ അതും മങ്ങും….

എന്നും നിന്നെ ഓർക്കുക നിന്റെ അച്ഛനും അമ്മയും ചേച്ചിയും… പിന്നെ യഥാർത്ഥ കൂട്ടുകാരും ആകും… ‘”””

 

ഞാൻ: സഹോ…. എനിക്ക്….

എനിക്കവരെ കൊല്ലണം സഹോ…..'””?

ഞാൻ ദേഷ്യത്തിൽ പറഞ്ഞു…. അതിനുള്ള കലി എന്നിൽ ഉണ്ടായിരുന്നു…

സഹോ: അതിന്റെ ആവശ്യമില്ല…. അവരുടെ നാളുകൾ എണ്ണപ്പെട്ടു… ശാന്തയുടെ കയ്യാൽ മരിക്കാൻ പോകുന്ന 16 ൽ രണ്ടുപേർ സാമും ബോണിയും ആണ്….

ആ വാക്കുകൾ എന്നിൽ ഞെട്ടൽ ആണ് ഉണ്ടാക്കിയത്… എന്നിരുന്നാലും അതെനിക്ക് സന്തോഷം നൽകി… ? എന്നെ ചതിച്ചവർക്ക് അതികം നാളില്ല…

പിന്നെയും നേരം കടന്നുപോയി…

വീട്ട് മുറ്റത്തെ മാവ് വെട്ടി എനിക്ക് ചിത ഒരുക്കിയിരുന്നു….

കർമങ്ങൾ കഴിഞ്ഞു… എന്റെ ദേഹത്ത് പട്ടുടുപ്പിച്ചു…

ശേഷം എന്നെ ചിതയിലേക്ക് എടുത്തു…?

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.