Z Virus [Arrow] 1623

Views : 6608

Z Virus 

Author : arrow

 

ലോകം മുഴുവൻ K19 എന്ന രോഗം മൂലം പ്രതിസന്ധിയിൽ ആയിട്ട് ഇപ്പൊ ഒരു കൊല്ലത്തോളം ആവുന്നു. എല്ലാരും സാഹചര്യവുമായി പൊറുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലോക്ക് ടൗൺകൾ ഏകദേശം പൂർണമായും എടുത്തു മാറ്റി, അവിടെ ഇവിടെ രോഗികൾ കൂടുതൽ ഉള്ള വാർഡുകൾ മാത്രം ആണ് ഇന്ന് ലോക്ക് ആയിട്ടുള്ളത്. സാമൂഹിക അകലവും മാസ്കും എല്ലാം പൂർണമായും എല്ലാരുടെയും ഡെയിലി ലൈഫിന്റെ ഭാഗം ആയിരുന്നു.നഗരത്തിൽ നിന്ന് മാറി, റിമോട്ട് ഏരിയയിലെ ഒരു ലാബ്. അവിടെ K19 ന് എതിരെ പ്രധിരോധ മരുന്ന് കണ്ട് പിടിക്കാൻ നോക്കുകയാണ് ഒരു കൂട്ടം ബയോസയന്റിസ്റ്സ്. പെട്ടന്നാണ് അവിടെത്തെ ടെലഫോൺ ശബ്‌ദിച്ചത്. അവരുടെ ലീഡർ ഫോൺ എടുത്തു. ഫോണിന്റെ മറുതലയിൽ നിന്ന് കേട്ട വാർത്ത കേട്ട് അയാൾ ഞെട്ടി.

” എന്താ ചീഫ് എന്ത് പറ്റി ??” അയാളുടെ മുഖഭാവം കണ്ട് ബാക്കി ഉള്ളവർ ചോദിച്ചു.

” നമ്മുടെ ഊഹം ശരിയാണ്, ഒരു ടെസ്റ്റ്‌സബ്ജറ്റ് രെക്ഷപെട്ടിരിക്കുന്നു ” അയാൾ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ കർചീഫ് എടുത്തു തുടച്ചു കൊണ്ട് പറഞ്ഞു..

” അപ്പൊ…. അപ്പൊ…..” ബാക്കി ഉള്ളവർ അത് കേട്ട് വിക്കി.

” Ya, it’s about time. Sooner or later Z virus gonna spread ” അയാൾ ആ പറഞ്ഞത് ഒരു ഇടിത്തീ പോലെ ആണ് ബാക്കി ഉള്ളവർ കേട്ടത്.

Z virus അവരുടെ ഒരു ഫെയിൽഡ് experiment ആണ്. K19 വയറസിനെ കൊല്ലാൻ സാധിക്കുന്ന മറ്റൊരു വൈറസിനെ അവർ കണ്ട് പിടിച്ചു. അത് അവർ എലികളിൽ പരീക്ഷിച്ചു. പരീക്ഷിച്ച പത്ത് എലികളും അതികം വൈകാതെ മരിച്ചു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആണ് അവർ ഒരു  ഞെട്ടിക്കുന്ന കാര്യം കണ്ടത്. ഈ പുതിയ virus ന് മാറ്റം സംഭവിച്ചിരിക്കുന്നു. അവ എലികളുടെ ബ്രെയിൻ സെൽസിനെ ആക്രമിക്കുകയാണ്. തലച്ചോറിൽ sensory part നെ ആണ് അവർ അറ്റാക്ക് ചെയ്യുന്നത്. അറ്റാക്ക് പൂർണമാവുന്നതോടെ, ഹോസ്റ്റ്, അതായത് virus അറ്റാക്ക് ചെയ്ത ബോഡി പൂർണമായും ഒരു പപ്പെറ്റുപോലെ ആവുന്നു. അവർക്ക് വേദനയോ മറ്റ് ഇമോഷൻസോ അറിയില്ല. ആകെ അവർക്ക് വിശപ്പ് എന്ന ഫീലിംഗ്സ് മാത്രമേ ഉണ്ടാവു. കണ്ണിൽ കാണുന്ന ജീവൻ ഉള്ള എന്തും തിന്നാൻ അവർ ശ്രമിക്കും. വേദന അറിയാത്ത കൊണ്ട് ശരീരം രണ്ടാക്കിയാൽ പോലും ചലിക്കാൻ പറ്റുന്ന വരെ അത് തന്റെ ഇരയെ തിന്നാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും. ഏകദേശം ഒരു Zombie യെ പോലെ. അത് കൊണ്ട് തന്നെ ആണ് അവർ പുതിയ virus ന് z virus എന്ന് പേരിട്ടത്. പുറം ലോകം അറിയാതെ ആ 10 എലികളെയും ഡിസ്പോസ് ചെയ്യാൻ ആണ് അവർ ശ്രമിച്ചത്. പക്ഷെ ഇപ്പൊ അതിൽ ഒരെണ്ണം രെക്ഷപെട്ടിരിക്കുന്നു……….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

(  അടുത്ത ദിവസം നഗരത്തിhലെ one of the best IT company )

” ലോക്ക് ടൗൺ ആയത് കൊണ്ട് ഇത്രേം നാൾ വീട്ടിൽ ഇരുന്നു പണി എടുത്താൽ മതിയായിരുന്നു. ഇനി ഇപ്പൊ വീണ്ടും രാവിലെ വന്ന് ഇവിടെ കുത്തി ഇരിക്കണമല്ലേ ??” ഞാൻ കിരണിനോട് ചോദിച്ചു.

Recent Stories

The Author

Arrow

71 Comments

  1. അവസാനിച്ചോടത്തു എന്തിനാ ചോദ്യ ചിഹ്നം 🤔

    തുടരണോ എന്നാണോ,തുടരൂ ബ്രോ…

    K19 പോലെ ഇങ്ങിനെ ഒരു വൈറസ് ശരിക്കും ഉണ്ടായാൽ
    എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ 🙄🙄

    ” കുനിന്മേൽ കുരു “

    1. എല്ലാം വരും…
      ആദ്യം കൊറോണ പോട്ടെ…
      എന്നിട്ട് അടുത്തത് റിലീസ് ആവും

      1. ദുരന്തൻ 😡😡😡

      2. Ooohhhhh
        Get lost negative vibe🤪🤪🤪🤪🤪🤪

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com