?കിളി The Man in Heaven-singel part [Demon king] 1430

 

‘””” നിനക്ക് അറിയോ സുദാകരാ….. എന്റെ ജീവിതത്തിൽ ഇവനെ പോലെ നല്ലൊരു പയ്യനെ ഞാൻ കണ്ടിട്ടില്ല….. :”””☹️

 

‘”””” ഹാ…..
ഇനി പറഞ്ഞിട്ടെന്താ കാര്യം….
പോയില്ലേ…. ‘””?

‘”” നല്ലവരെ ദൈവം ആദ്യം വിളിക്കും…. ‘””?

അവരുടെ വിഷമം പറച്ചിൽ കേട്ട് എനിക്ക് ഞെട്ടലും ചിരിയും ഒരുമിച്ചു വന്നു….??

ജീവിച്ചിരുന്നപ്പോൾ ഒരു നല്ലവാക്ക് പോലും പറയാത്തവരാ….?

ദേ ഇപ്പൊ കണ്ടോ….?

ഇങ്ങനെ തള്ളിയാൽ എനിക്ക് വല്ല അവാർഡും കിട്ടും….?

സൽസ്വഭാവിക്ക് കിട്ടുന്ന അവാർഡേ…..?

ഞാൻ സഹോയെ നോക്കി…

അവനും വാ പൊതി ചിരിക്കാണ്….?

എല്ലാം കേൾക്കാല്ലോ…

ഹമ്മ്…..

സഹോ: ഇതേതാ വർഷം….?

സഹോ എന്നോട് ചോദിച്ചു…

ഞാൻ: 2019…?

സഹോ: ഹമ്മ്…. അപ്പൊ ഈ വർഷം കഴിഞ്ഞാൽ മരണ വീട്ടിൽ ഇത്ര തിരക്ക് കാണില്ല….?

ഞാൻ: അതെന്താ….?

സഹോ: അതൊക്കെയുണ്ട്…. വഴിയേ മനസ്സിലാവും…?

ഞാനതിനെ പറ്റി വേറൊന്നും ചോദിച്ചില്ല…

എന്തരോ എന്തോ….

ഉള്ളിന്ന് ചില ബഹളം കേൾക്കാം…?

ഞാനങ്ങോട്ട് പോകാൻ തുനിഞ്ഞതും സഹോ എന്റെ കയ്യിൽ പിടിച്ച് തടഞ്ഞു…?

സഹോ: ഇപ്പോഴല്ല….. സമയം ആയിട്ടില്ല…..?

ഞാനൊന്നും പറഞ്ഞില്ല…. സഹോ പറഞ്ഞത് അനുസരിച്ചു….

എന്തേലും കാരണം ഉണ്ടാവും….?

അൽപ്പം കഴിഞ്ഞപ്പോൾ ഒരു സൈറൻ മുഴങ്ങുന്ന ശബ്ദം കേട്ടു….?

ഞാനവടെക്ക് നോക്കി….

ഒരു ആംബുലൻസ് വരുന്നു….?

പിന്നാലെ എന്റെ കൂട്ടുകാർ ബൈക്കിലും….?️?️

അപ്പൊ അതെന്റെ ബോഡിയാണ്….☠️

ആ ആംബുലൻസ് എന്റെ മുന്നിൽ നിന്നു…

രണ്ടുപേർ ചെന്ന് പുറകിലെ ഡോർ തുറന്നു…

എന്റെ കൂട്ടുകാർ എന്നെ കിടത്തിയ സ്ട്രുക്ച്ചർ പൊക്കി എന്റെ ബോഡി പുറത്തേക്കെടുത്തു…

ശേഷം വീടിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി…

ആംബുലൻസിന്റെ ഉള്ളിന്ന് എന്റെ അച്ഛനും പുറത്തേക്കിറങ്ങി…?

അച്ഛനെ ചിലർ തങ്ങിയിരുന്നു…?

മൊത്തം കരഞ്ഞു തളർന്നാണ് നിൽപ്പ്…?

അച്ഛനെ ഇതിനു മുന്നേ ഇങ്ങനെ കണ്ടിട്ടില്ല…?

എനിക്കൽപ്പം വിഷമമായി…?

അൽപ്പമല്ല…. ഒരുപാട്…?

പെട്ടെന്ന് സഹോ എന്റെ കയ്യിൽ പിടിച്ചു…

ഞാൻ അയാളെ നോക്കി..

സഹോ: സമയമായി…. വാ… ഉള്ളിലേക്ക് പോകാം…

അൽപ്പം വിഷമത്തോടെ അയാൾ പറഞ്ഞു….?

ഞാൻ അയാൾക്കൊപ്പം ഉള്ളിലേക്ക് നടന്നു…

അവിടെ കണ്ട കാഴ്ച എന്നെ പാടെ തളർത്തി…

അമ്മയും ചേച്ചിയും എന്റെ മൃത ദേഹം കെട്ടിപ്പിടിച്ച് കരയുന്നു…

കൂടെ ചില കുടുംബക്കാരും…

അമ്മയും ചേച്ചിയും….

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.