?കിളി The Man in Heaven-singel part [Demon king] 1430

‘അമ്മ എന്റെ മുടിയിൽ തലോടി…

‘അമ്മ: മോൻ വിഷമിക്കണ്ടാ… അച്ഛൻ വെറുതെ പറഞ്ഞതാ…..?

‘അമ്മ സ്നേഹത്തോടെ പറഞ്ഞു…

ഞാനൊന്നും മിണ്ടിയില്ല…

ഭാഗ്യം…

ചേച്ചി പേടിയോടെ വാതിലിന്റെ അടുത്ത് നിൽപ്പുണ്ട്…

‘അമ്മ: ചുക്ക് കാപ്പി വേണോടാ….

ഞാൻ: boost ഇല്ലേ….

‘അമ്മ: boost…. ഒറ്റൊന്ന് തന്നാ ഉണ്ടല്ലോ….

ഞാൻ ചുമ്മാ അങ് ഇളിച്ചു കാണിച്ചു….?

കുറച്ചുനേരം കൂടെ ഇരുന്ന ശേഷം അമ്മയും പോയി…

ഭാഗ്യത്തിന് അതികം മിണ്ടിയില്ല…

കുറച്ചു വെളിവ്‌ വന്നുന്ന് തോനുന്നു…

കൊറേ കഴിഞ്ഞപ്പോൾ ചേച്ചി കഞ്ഞിയുമായി വന്നു…

നാടകീയമായി നോക്കിയാൽ എനിക്കിപ്പോ പനി ആണല്ലോ…

ചേച്ചിയും മുടിഞ്ഞ അഭിനയമാ…

കൊണ്ടുവന്ന കഞ്ഞിയൊക്കെ എന്നെക്കൊണ്ട് കുടിപ്പിച്ചു….

വേറെ വഴിയില്ലല്ലോ…

ദേഹത്ത് പുതപ്പ് മൂടി കിടക്കാൻ പറഞ്ഞിട്ട് ചേച്ചി പോയി…

ഇതൊന്നും അച്ഛനും അമ്മയും അറിയാതിരിക്കാൻ നല്ലോണം കഷ്ടപ്പെടുന്നുണ്ട് പാവം…

നേരം കടന്ന് പോയി…

ഉറക്കം വന്നില്ല…

ഞാനിപ്പോഴും നല്ല ഫാന്റസിയിലാ…?

ഒരു 7.30 ആയപ്പോ അമ്മയുടെ സീരിയലിന്റെ സൗണ്ട് കേൾക്കാൻ തുടങ്ങി…

ഹാ….

ഈ സീരിയൽ ഉണ്ടാക്കുന്നവൻ ഈ lsd കഴിച്ചിട്ടാണോ കഥ എഴുതുന്നതെന്ന് സംശയമുണ്ട്…

ഭർത്താവ് ഉണ്ടായിട്ടും അയാളുടെ ഡ്രൈവറെ കെട്ടാൻ ആഗ്രഹിക്കുന്ന ഭാര്യ..?

സ്വന്തം മകന്റെ കുഞ്ഞിനെ വിഷം കൊടുത്ത് കൊല്ലാൻ ആഗ്രഹിക്കുന്ന ‘അമ്മ…?

ഗുളിക ബോംബ് വിഴുങ്ങി നാടിന് വേണ്ടിചാവുന്ന ips ഉദ്യോഗസ്ഥയും പിന്നെ അവരുടെ ഭർത്താവും…???

ഈ ചവാൻ പോകുന്നവർക്ക് മെഡൽ കൊടുക്കാൻ പോകുന്ന ഇന്ത്യൻ പ്രസിഡന്റ്…???

ഹോ…..

വല്ലാത്ത കഥകൾ…

തീർന്നില്ല…

കല്യാണം ആവാത്ത പെണ്ണുങ്ങളുടെ കണ്ണ് മുഴുവൻ കെട്ടി 2 കുട്ടിയുള്ള ചെക്കന്മാരിലാ…?

കൂടെ കാള ഓളിയിടുന്ന പോലെ ഓരോ മ്യൂസിക്കും…?

ഹോ…

അതാ സഹിക്കാൻ പറ്റാത്തത്…?

ഇവര് സീരിയൽ ആണോ കച്ചേരിയാണോ നടത്തുന്നതെന്ന് എനിക്ക് സംശയമുണ്ട്…

പിന്നെ ലൈറ്റിംഗ്‌സ്…????

ഹോ…

ഫോണിൽ കളിച്ച് കണ്ണാടിച്ചുപോകുന്നതിനെകാളും എത്രയോ വേഗത്തിൽ ഈ സീരിയൽ കണ്ടത് കണ്ണടിച്ച്പോകും…

എന്താ സെറ്റപ്പ്…

dj മ്യൂസിക് മാറിതരും…

എന്നിട്ട് അതിനൊക്കെ ഓരോ പേരും ഇടും…

‘ പതിവൃത , സുമംഗലി ഭാവ , ഭാര്യ , ചന്ദന മഴ ,ചെമ്പരത്തി…. ‘”

പേരും കഥയും എവിടെയോ ആണ്…

( സീരിയൽ ഫാൻസ്…. മാമനോടൊന്നും തോന്നല്ലേടാ മക്കളെ….??)

നേരം കടന്ന് പോയി…

കുറച്ചു കഴിഞ്ഞപ്പോഴാണ് പുറത്തെ കാഴ്ച്ച ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത്….

നിലാവ്…

പറഞ്ഞപോലെ ഇന്ന് പൗർണമി അല്ലെ…

ഈ ദിവസം ചന്ദ്രനെ കാണാൻ വല്ലാത്ത ഭംഗി ആണല്ലോ…

ഹോ…

പുറത്തെ കാഴ്ചക്ക് എന്ത് ഭംഗി…..

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.