?കിളി The Man in Heaven-singel part [Demon king] 1430

ശ്യം: എന്നാലും എന്റെ കിളി….

അവളെ വളക്കാൻ പോയിട്ട് അവളുടെ തള്ളയെ ആണല്ലോ നീ വളച്ചത്….'”””

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

ചിരിക്കടാ ചിരിക്ക്….

എന്നെ കുഴിയിൽ ചാടിച്ചിട്ട് കിടന്ന് ചിരിക്കുന്നു…

തെണ്ടികൾ…

ഇർഫാൻ: എന്തായാലും ഇവന്റെ അച്ഛനും അമ്മേം വീട്ടിൽ ഇല്ലാത്തത് നന്നായി…?

രാഹുൽ: സത്യം… ഈ തെണ്ടി ആ കോളിങ് ബെൽ അടിച്ചപ്പോൾ എന്റെ ഉള്ള ജീവൻ പോയി…?

സാം: അല്ലെടാ… ഇനി എന്താ പരിപാടി… ഇവനെ ഇങ്ങനെ വിടാൻ പറ്റോ…?

ബോണി: അതൊന്നും പേടിക്കണ്ടാ… വൈകുന്നേരം വരെ ഇവനെ എങ്ങും വിടേണ്ട….

കെട്ടെറങ്ങുമോ എന്ന് നോക്കാം…'”””

ബോണി പറഞ്ഞു…

അല്ല..

അവൻ പറഞ്ഞേക്കും കാര്യമുണ്ട്…

ഞാൻ പുറത്ത് പോയാൽ കരിമ്പിൻ കാട്ടിൽ ആന കേറിയ അവസ്ഥയാവും…

ചെലപ്പോ പലചരക്ക് കടയിൽ പോയി ബ്രാണ്ടി ചോദിക്കും..?.

അമ്മാവന്മാരുടെ മുതുകത്ത് കുതിര കളിക്കും…?

ഓട്ടോയിൽ കേറി ജർമനിക്ക് പോകാൻ പറയും…✈️

പടക്ക കടക്ക് തീ വച്ച് പടക്കം പൊട്ടുന്നുണ്ടോന്ന് ടെസ്റ്റ് ചെയ്യും…???????

അങ്ങനെ എന്തെല്ലാം ചെയ്യും….

ആലോചിക്കാൻ പോലും വയ്യ…

ഹോ….?

ബോണി: അല്ലെടാ…. ഇവൻ കെട്ടെറങ്ങിയാൽ സാധനത്തിന്റെ പൈസ തരോ…..

ബോണി ചോതിച്ചു…

തെണ്ടി…?

പൈസ തരാൻ ഞാൻ ബാക്കിവേണ്ടെടാ പട്ടി…?

ശ്യം: ദേ ബോണി….. നീ എന്റേന്ന് വാങ്ങും….
പൈസയാണോ നിനക്ക് പ്രധാനം…?

ശ്യം പറഞ്ഞു…

ഹോ മൈ റിയൽ ഫ്രണ്ട്…?

നീ എന്റൊപ്പം ചത്തിരുന്നെങ്കിൽ മേളിൽ പോയി നമുക്ക് അടിച്ച് പൊളിക്കായിരുന്നു…?

ബോണി: അതല്ലടാ…. എന്റെ ചേട്ടായി…..?

ഇർഫാൻ: എന്റെ പൊന്ന് ബോണി…..
ആദ്യം ഇവനൊന്ന് നോർമൽ ആവട്ടെ…
എന്നിട്ട് പോരെ കാശ്….. ‘””?

ഇർഫാൻ പറഞ്ഞു…

പിന്നെ ബോണി വാ തുറന്നില്ല…

നേരം കടന്ന് പോയി…

ഞാനിങ്ങനെ പാറി നടന്നു….

ഒരു പറവയെ പോലെ….

സമയം 5.30 കഴിഞ്ഞു…

ഞാൻ രാഹുലിന്റെ ഒപ്പം വീട്ടിലേക്ക് പോയി…

അവനെന്നെ അവടെ ആക്കിയിട്ട് വേഗം സ്‌കൂട്ടായി…

ഇപ്പൊ ചെറിയ മാറ്റം ഉണ്ട്…

കുറച്ച് വെളിവ്‌ വന്നു…

പക്ഷെ സ്റ്റിൽ ഐ ആം കിളി…..???

അച്ഛനും അമ്മയും ഇനിയും വന്നിട്ടില്ല…

വിളിച്ചപ്പോ വന്നുകൊണ്ടിരിക്കാണെന്നാ പറഞ്ഞത്…

ചേച്ചിക്ക് പേടി കൂടുന്നുണ്ട്…

എന്നെ ഈ കോലത്തിൽ എങ്ങനെ അവരെ കാണിക്കും എന്ന് പേടിച്ചിട്ടാവും…

സമയം വീണ്ടും കടന്ന് പോയി…

ഒരു 7 മണിയായി…

അച്ഛന്റെ കാറ് വീട്ടുമുറ്റത്ത് വന്നുനിന്നു…

 

ഞാൻ: ഹായ്…. പാപ്പാ….?

ഞാൻ അലറി വിളിച്ച് ഓടി ….

ഞാനിത് എന്തിനുള്ള പുറപ്പാടാ…

പെട്ടെന്ന് ചേച്ചി എന്റെ കയ്യിൽ പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ടോയി…

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.