പിന്നെ അവടെ നിന്നില്ല…
രാഹുൽ എന്നെ വലിച്ച് പുറത്തേക്ക് കൊണ്ടുപോയി…
ഞാൻ പോകും വഴി അച്ചുവിനെ നോക്കി…
ഇപ്പൊ പൊട്ടും എന്ന് പറയുന്ന പോലെയാണ് നിൽപ്പ്…
അപ്പൊ അതിനൊരു തീരുമാനമായി…
ഇനി ആ വഴിക്ക് നോക്കിട്ട് കാര്യമില്ല…
ഇനി എന്തൊക്കെ കാണാൻ കിടക്കുന്നത് ആവോ…
എന്നാലും ബോസ്സേ…
ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി…
ആദ്യം ചേച്ചിയെ അച്ഛാന്ന് വിളിച്ചു…
ചേച്ചിടെ റൂമിൽ മുള്ളി…
കാമുകിയുടെ അമ്മക്ക് പൂ കൊടുത്തു…
പോരാത്തതിന് i love u…..?
ഇനി എന്തൊക്കെ ആണാവോ നടക്കാൻ പോകുന്നത്…
അങ്ങനെ ഞങ്ങൾ വീട്ടിക്ക് പോയി…?
തെണ്ടി രാഹുൽ…?
എല്ലാം ചേച്ചിയോട് പറഞ്ഞു…
ചേച്ചി: എന്റെ ഈശ്വരാ….. നീ എന്താ അപ്പു ഈ കാണിച്ചേ….?
ചേച്ചി ചോതിച്ചു…
അതെന്നെ എനിക്കും എന്നോട് ചോദിക്കാനുള്ളത്…
ഞാനെന്താ ഈ കാണിച്ചേ….
ഞാൻ : she is ബ്യൂട്ടിഫുൾ ചേച്ചി…?.
ഞാൻ പറഞ്ഞു…
നല്ല ഉഗ്രൻ മറുപടി…
ഇതാണോ പറയേണ്ടത്…
ഒറ്റ ചവിട്ട് വച്ചുകൊടുക്കാ വേണ്ടേ…
ചേച്ചി: ബ്യൂട്ടിഫുള്ളോ…. ഒന്നങ് തന്നാ ഉണ്ടല്ലോ…..?
ഞാൻ ഇളിച്ച് ചിറി നീട്ടികൊടുത്തു… ന്നാ തല്ലുക്കൊന്നും പറഞ്ഞ്….?
ചേച്ചി; ഡാ…. ഇവൻ എപ്പോഴാ നോർമൽ ആവാ….?
രാഹുൽ: 1 ദിവസം ആവും ചേച്ചി…
ചേച്ചി: ഒരു ദിവസോ….?
അന്നൊക്കെ വേഗം ശരിയായല്ലോ…'””
രാഹുൽ: അത് ഇവൻ നല്ലോണം വലിച്ചു കേറ്റി…?
രാഹുൽ കള്ളങ്ങളുടെ ഒരു പൂ മാല ഉണ്ടാക്കാ…
ചേച്ചി: ഒന്ന് ശരിയാവട്ടെ… എന്നിട്ട് വേണം രണ്ടെണ്ണം കൊടുക്കാൻ…. ഈ സ്ഥിയിൽ തല്ലിട്ട് കാര്യമില്ലല്ലോ….?
ചേച്ചി പറഞ്ഞു..
അല്ല….
ഇനി കെട്ടെറങ്ങി തല്ലാൻ ഞാൻ ബാക്കി വേണ്ടേ…?
പിന്നെ രാഹുൽ വീട്ടിക്ക് പോയി…
ചേച്ചി എന്നെ കൊണ്ടോയി ഭക്ഷണം തന്നു…
ഞാനവടേയും കഥകളി കളിക്കാ…?
പാവം ചേച്ചി…
എനിക്ക് വാരി തരാൻ തുടങ്ങി…..
ഈ സ്നേഹമൊന്നും ഇതിന് മുന്നേ കണ്ടിട്ടില്ല…
ഉള്ളിലെ എന്റെ കണ്ണ് നിറഞ്ഞു…
പുറത്തെ ഞാൻ കാരയില്ലല്ലോ…
ഇങ്ങനെ കിളി പാറി ചിരിച്ചുകൊണ്ടാണ് കഴിപ്പ്…
സമയം ഉച്ചയായി…
രാഹുൽ വന്ന് എന്നേം കിട്ടി അവന്മാരുടെ അടുത്തേക്ക് കൊണ്ടോയി….
എന്നിട്ട് അവടേം വിളമ്പി എല്ലാം…
എല്ലാം പൂര ചിരിയാ…?????
പോയത് എന്റെ ലൗ അല്ലെ…?????
ഇവന്മാർക്ക് അത് തമാശയും…?
ചെവിൽ ലൗ ബിജിഎം മുഴങ്ങി….
താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???
പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????
what a feel….?
ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…
എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….
ഞാനും അവളും മാത്രം…?
ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…
dk ee sentance vayikkan neratthee aa song koode kette vayikkanam
aubhavam polle vallatha feeling