അയ്യോ….
ഇനി എന്റെ കിഡ്നി ഇവന്മാർ തോണ്ടി എടുത്തണോ ഞാൻ ചത്തേ…..
ഇർഫാനെ…..
നിന്നിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല…?
സാം: ഡാ…. എനിക്ക് പരിചയമുള്ള ഒരു ഡോക്ടർ ഉണ്ട്…… ഇരു ചെവിയറിയതെ കിഡ്നി എടുക്കാം….?
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
എടാ സാമേ….
യൂ ടൂ…….?
ഇതിങ്ങനെ വിട്ടാൽ പറ്റില്ല….
നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ കുരുത്തം കെട്ടവനെ…..
എനക്ക് ഉൻ രക്തം വേണോ……
ഞാൻ ചാടി എഴുന്നേൽക്കാൻ നോക്കി…
പക്ഷെ പറ്റേണ്ടേ….
ബോഡി തെണ്ടി അനങ്ങുന്നില്ല…..
ഇതൊരുമാതിരി vr ബോക്സിൽ വീഡിയോ കാണുന്ന അവസ്ഥയായി….
ബോണി: എടാ തമാശ വിട്…. ഞാൻ സീരിയസ് ആണ്…..?
ഇർഫാൻ: എടാ കോപ്പേ…. അനക്കിപ്പോ പൈസയാണോ പ്രധാനം….
ഇവനെ എങ്ങനെ ഇത്രേം നേരം നോക്കും…?
ഇപ്പൊ വീട്ടിൽ പോണ്ടേ….
ഇവനെ അന്വേഷിക്കുന്നുണ്ടാവും…. ‘””
ബോണി: എടാ അത് സീനില്ല….
ഒരാൾ കൂടെ സപ്പോർട്ട് ചെയ്ത് നിന്നാൽ മതി…
ഇന്നത്തെ ഒരു ദിവസമല്ലേ…..'”””
രാഹുൽ: ഡാ ബോണി….
ഇത് കളിയല്ല….
പുറത്തറിഞ്ഞാൽ എല്ലാരും തൂങ്ങും….?
ബോണി: അതെന്നെ പറഞ്ഞുവരുന്നത്…..?
എന്തായാലും ഇവനെ മാറ്റാൻ പറ്റില്ല….
ഒരാൾ എപ്പോഴും കൂടെ വേണം….””
ഇർഫാൻ: ആര് നിക്കും….?
ശ്യം: ബോണി നിൽക്കട്ടെ…. അവനല്ലേ ഇതിന് കാരണം….?
ബോണി: ഡാ അത് വേണ്ട….?
ഒന്നാമത് ഇവന്റെ വീട്ടകാർക്ക് എന്നെ പിടിക്കില്ല….
പിന്നെ ഇന്ന് ഇവന്റെ പിറന്നാളല്ലെ…
അമ്പലത്തിലൊക്കെ പോകേണ്ടി വരും….
അതുകൊണ്ട് ഒരു നല്ലവനായ ഉണ്ണി ഇവന്റെ കൂടെ വേണം…..'”””
അവൻ അത് പറഞ്ഞതും എല്ലാരുടെ ശ്രദ്ധയും രാഹുലിന്റെ നേരെ തിരിഞ്ഞു….?
ഹ ഹ ഹ ….
പെട്ടു…
ആശാൻ പെട്ടു…?
നാട്ടുകാരുടെ കണ്ണിലുണ്ണി…?
കർഷക ശ്രീ….?
അവന്റെ മോന്ത കാണണം….?
pvc പൈപ്പിൽ പുട്ട് പൊടി നിറച്ച പോലെ…
funny ഫെലോ….????
രാഹുൽ: ഞാനോ…..
ഒന്ന് പോടാ….?
ശ്യം: ഡാ…. വേറെ വഴിയില്ല….
ഇവന്റെ വീട്ടിൽ നിനക്കെ കേറാൻ പറ്റു…..
പിന്നെ അയല്പക്കവും…
ചെവിൽ ലൗ ബിജിഎം മുഴങ്ങി….
താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???
പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????
what a feel….?
ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…
എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….
ഞാനും അവളും മാത്രം…?
ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…
dk ee sentance vayikkan neratthee aa song koode kette vayikkanam
aubhavam polle vallatha feeling