സ്വയംവരം [ജിംസി] 126

“ഞാൻ പറയാം.. ഈ നിൽക്കുന്ന ആളെയാ ഞാൻ സ്നേഹിക്കുന്നത്…ഞങ്ങളുടെ വിവാഹം ഉടനെ ഉണ്ടാവും.. “റിഷിയെ നോക്കി വൈഗ അങ്ങനെ ഒരു മറുപടി കൊടുത്തപ്പോൾ ദേവിന്റെ മുഖം ചുവന്നു തുടുത്തു..
“സത്യം ആണോ മിസ്സ്‌ പറഞ്ഞത്? “ദേവ് റിഷിയുടെ ഷോൾഡറിൽ പിടി മുറുക്കി.. റിഷി വൈഗയെ ഇടം കണ്ണിട്ട് നോക്കി.. അവൾ നന്നേ വിയർക്കുന്നുണ്ട്..
“വൈഗ പറഞ്ഞത് സത്യം തന്നെയാ..ഐ ലവ് വൈഗ… …… ”
റിഷി മനസ്സിൽ തൊട്ട് വൈഗയെ നോക്കി കൊണ്ട് അത് പറഞ്ഞപ്പോൾ വൈഗ ഒന്ന് നെടുവീർപ്പെട്ടു.
ദേവിന്റെ പ്രതികരണം ശാന്തമായിരുന്നു.. ഒന്നും മിണ്ടാതെ അവൻ രണ്ടാളെയും നോക്കി കൊണ്ട് പോയി..
“റിഷി.. താങ്ക്സ്…. ഞാൻ വിളിച്ചപ്പോ വന്നതിന്… എനിക്ക് അങ്ങനെ ഒക്കെ പറയേണ്ടി വന്നതിൽ സോറി.. “അവൾ പറഞ്ഞു നിർത്തി..
“അതൊന്നും കുഴപ്പം ഇല്ല വൈഗ.. ആരാ അയാൾ? ”
“അത് ദേവ് സാർ.. ഞാൻ പഠിപ്പിക്കുന്ന കോളേജിൽ തന്നെയാണ്.. ഇപ്പൊ അയാൾ ഒരു ശല്ല്യം ആയിരിക്കാ… റിഷിയെ വിളിച്ചത് അയാളിൽ നിന്നും രക്ഷപെടാൻ വേണ്ടിയാ.. അയാൾ ആഗ്രഹിച്ചതു നേടാൻ എന്തും ചെയ്യും എന്ന മട്ടിലാണ്… ഞാൻ കള്ളം പറഞ്ഞത് ഇപ്പോ തനിക്കു വിനയാകുമോ എന്ന് എനിക്ക് പേടിയുണ്ട്.. ”
“താൻ എന്തിന് പേടിക്കണേ… എന്നെ അയാൾ ഒന്നും ചെയ്യാൻ പോണില്ല.. “റിഷി ഒട്ടും കൂസലില്ലാതെ പറഞ്ഞു..
അപ്പോഴാണ് വൈഗയുടെ ഫോൺ ബെല്ലടിച്ചത്.. എടുത്തു നോക്കിയപ്പോൾ അമ്മയാണ്.. അവൾ ഫോൺ എടുത്ത് ഹലോ പറഞ്ഞു
“വൈഗ… നീ എവിടെയാ? ”
“അമ്മേ.. ഞാൻ ഇവിടെ ഒരു ഫ്രണ്ടിന്റെ അടുത്താ… ”
“വേഗം വരാൻ നോക്ക്.. ഇവിടെ മാധവ മാമനും ശ്രീയും വന്നിട്ടുണ്ട്… ”
“ഞാൻ വേഗം എത്താം അമ്മേ.. “അത് പറഞ്ഞ് അവൾ ഫോൺ വെച്ചു.
“റിഷി… ഇനി ഞാൻ നിൽക്കുന്നില്ല.. വീട്ടിൽ പോകട്ടെ.. ബൈ ”
അവൻ മറുപടി എന്നോണം മൂളി..
അവൾ പോകുന്നത് നോക്കി അവൻ നിന്ന നിൽപ്പ് തുടർന്നു.
പറയാമായിരുന്നു റിഷി നിനക്ക്… വൈഗയെ സ്നേഹിക്കുന്ന കാര്യം….? അവന്റെ മനസാക്ഷി അവനോട് ചോദിച്ചു.. വേണ്ട.. അവളെ പരിചയപ്പെട്ടു അധികം ആയില്ല.. അപ്പോഴേക്കും എടുത്ത് ചാടി എന്തേലും പറഞ്ഞാൽ താൻ ഒരു ബോറൻ ആണെന്ന് അവൾ വിചാരിക്കും.. സമയം ആവട്ടെ.. മനസ്സിൽ ഉള്ളത് പറയാൻ ഒരു ദിവസം കിട്ടും…,
വൈഗ വീട്ടിൽ എത്തിയതും ഉമ്മറത്തു ശ്രീയും മാധവൻ മാമയും നിൽക്കുന്നുണ്ട്.. ശ്രീ എന്ന് പറഞ്ഞാൽ ശ്രീ കുട്ടി.. തന്നെക്കാൾ ഒരു വയസ്സ് മാത്രം കുറവുള്ളത് അവൾക്ക്.. എങ്കിലും ശ്രീ അവളെ വൈഗ ചേച്ചി എന്നേ വിളിക്കു…
“കുട്ടി വന്നോ… എത്ര നേരായി മാമൻ ഇവിടെ നോക്കി നിൽക്കുന്നു? ” മാധവൻ മാമയോട് സ്വന്തം അച്ഛൻ എന്ന പോലെയുള്ള സ്നേഹമാണ് അവൾക്ക്…
വൈഗ വണ്ടിയിൽ നിന്നും ഇറങ്ങി മാമന്റെ അടുത്തേക്ക് ഒരു കൊച്ചു കുട്ടി എന്ന പോലെ ഓടി ചെന്നു…
“എവിടെ എന്റെ സ്പെഷ്യൽ കൊണ്ട് വന്നിട്ടുണ്ടോ? ”
“ഉണ്ടല്ലോ.. ” മാമൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു പൊതി എടുത്ത് അവൾക്ക് നേരെ നീട്ടി. തുറന്നു നോക്കിയപ്പോൾ പോപ്പിൻസ്… അവളുടെ ചെറുപ്പത്തിലെ ഉള്ള ഇഷ്ടങ്ങളിൽ ഒന്ന്…
“അയ്യേ ഈ വൈഗ ചേച്ചിക്ക് ഇപ്പോഴും വയസ്സ് അഞ്ചു തന്നെയാണോ?”ശ്രീ കളിയാക്കി കൊണ്ട് പറഞ്ഞു..
“ഒന്ന് പോടീ കളിയാക്കാതെ… നീ കേട്ടിട്ടില്ലേ പ്രായം കൂടുമ്പോ നമ്മൾ ഒക്കെ കൊച്ചു കുട്ടിയെ പോലെ ആകുമെന്ന്… “വൈഗ ചിരിയോടെ പറഞ്ഞു.
“കെട്ടിക്കാറായ പെണ്ണാ.. എന്തിനാ അച്ഛാ ഇതൊക്കെ വാങ്ങി ചേച്ചിയെ കൊച്ചു കുട്ടി ആക്കുന്നെ ” ശ്രീ മാമനോട് പറഞ്ഞു.
“മ്മ്മ് കുശുമ്പ് തന്നെ നിനക്ക്.”വൈഗയും ശ്രീയും ഉമ്മറത്തു നിന്ന് സംസാരിച്ചപ്പോ അമ്പിളി വന്ന് അവരെ അകത്തേക്ക് വരാൻ വിളിച്ചു…
കുറച്ചു നേരം വിശേഷം പറച്ചിൽ ഒക്കെ കഴിഞ്ഞു അവർ പോയി..
രാത്രി ഊണ് കഴിഞ്ഞു അവൾ മുറിയിൽ പോയി.. ജനാല തുറന്നു വെറുതെ പുറത്തേക്ക് നോക്കി നിന്നു.

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????

Comments are closed.