“അതേ.. ആരാണ്? “റിഷി തിരിച്ചു ചോദിച്ചു.
“ഞാൻ വൈഗ.. മനസ്സിലായോ? ”
വൈഗ എന്ന് കേട്ടതും അവന്റെ മുഖത്തു പുഞ്ചിരി വിടർന്നു..
“ആ താനോ.. തനിക്ക് എങ്ങനെ എന്റെ നമ്പർ ” ബാക്കി ചോദിയ്ക്കും മുന്പേ വൈഗ തുടർന്നു.
“റിഷി.. ഞാൻ വിളിച്ചത് ഒരു ഹെല്പ് ചോദിക്കാനാ.. റിഷി ഇപ്പൊ ഫ്രീ ആണോ? ”
“അതേ… എന്താ കാര്യം? “അവനു ആകാംക്ഷ കൂടി..
“ഫ്രീ ആണെങ്കിൽ ഇപ്പോ സീ ഷോർ റെസ്റ്റോറന്റിന് അടുത്തുള്ള ബീച്ചിലേക്ക് ഒന്ന് വരാമോ? ഞാൻ ഇവിടെയുണ്ട്.. ”
അത്ര മാത്രം പറഞ്ഞ് അവൾ ബീച്ചിലേക്ക് നടന്നു.
ദേവ് സാർ ബീച്ചിനു സമീപം നിൽക്കുന്നത് അകലെ നിന്നു തന്നെ വൈഗ കണ്ടു.
അവളെ കണ്ടതും അവന്റെ മുഖത്ത് ഒരു വിജയിയുടെ ഭാവം തെളിഞ്ഞു വന്നു. വൈഗ അവന്റെ അരികിൽ എത്തി.
“താങ്ക് ഗോഡ്.. എനിക്ക് അറിയാമായിരുന്നു മിസ്സ് വരുമെന്ന് ”
“എന്തിനാ വിളിച്ചത്? “അവൾ ശരവേഗത്തിൽ ചോദിച്ചു.
“മിസ്സിനോട് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ വിവാഹത്തിന്റെ കാര്യം.. മിസ്സ് നോ പറഞ്ഞെങ്കിലും മിസ്സ് ഇപ്പോ ഞാൻ വിളിച്ചപ്പോ വന്നില്ലേ അതിന് അർത്ഥം യെസ് എന്നല്ലേ?”അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു .
“ഞാൻ ഇവിടെ വന്നത് സാറിനോട് ഉള്ള ഇഷ്ടം കൊണ്ടല്ല… ഭീഷണി മുഴക്കിയ മെസ്സേജിന്റെ പേരിൽ വന്നു പോയതാ.. ഈ ഇഷ്ടം എന്ന് പറയുന്നത് പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല.. അത് സ്വയം ഒരാൾക്ക് തോന്നേണ്ട ഒന്നാണ്. “അവളുടെ വാക്കുകൾ അവന്റെ ഉള്ളിൽ തീകനൽ കോരിയിട്ടു.
“സ്റ്റോപ്പിറ്റ്…. എനിക്കെന്താ കുറവ്.. ഇഷ്ടപ്പെടാതെ ഇരിക്കാൻ മാത്രം….? ”
“നിങ്ങൾ ഒരു ചതിയൻ അല്ലേ? ഒരുപാട് പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച കഥയൊക്കെ ഞാൻ അറിഞ്ഞു.. “അവൾ അത് പറഞ്ഞതും അവൻ ഒന്ന് നടുങ്ങി…
“ശരിയാണ്… എതിർക്കുന്നില്ല.. പക്ഷെ മറ്റുള്ളവരെ പോലെ അല്ല മിസ്സ് എനിക്ക്… യു…. ആർ ദി… റൈറ്റ്… ഗേൾ.. ഫോർ… മീ….. ”
ദേവിന്റെ കൈകൾ രണ്ടും വൈഗയുടെ കവിളുകളിൽ സ്പർശിക്കാൻ ഒരുങ്ങി..
അവൾ പൊടുന്നനെ തന്നെ അവന്റെ കൈകളിൽ പിടുത്തമിട്ടു..
“എനിക്ക് സാറിനോട് ഒന്നും സംസാരിക്കാൻ ഇല്ല.. ”
ദേവ് കൈകൾ പിൻവലിച്ചു.. ശേഷം അവൻ ഉറക്കെ ചിരിച്ചു…
“നിങ്ങൾക്ക് എന്താ ഭ്രാന്ത് ആണോ.. നിങ്ങൾ ഇവിടെ നിന്ന് ചിരിക്ക്..ഞാൻ പോകുന്നു.. ”
അവൾ പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ദേവ് അവളുടെ കൈ തണ്ടയിൽ ശക്തിയായി പിടി മുറുക്കി..
“അങ്ങനെ അങ്ങ് പോയാലോ.. നീ യെസ് പറയാതെ ഒരടി ഇവിടെ നിന്ന് നീങ്ങില്ല.. ”
ആർത്തിരമ്പുന്ന തിരമാലകളുടെ ശബ്ദത്തോടെ അവന്റെ സ്വരം ഉയർന്നു നിന്നു.
“എന്റെ കൈ… വേദനിക്കുന്നു….. വിട് ദേവ്…. ” വൈഗയുടെ സ്വരമിടറി…. ദേവിന്റെ ബലിഷ്ടമായ കരങ്ങൾ അവളുടെ കൈ തണ്ടയിൽ നന്നേ അമർന്നു..
പെട്ടന്ന് അവളുടെ പിന്നിലേക്ക് നോക്കി കൊണ്ട് ദേവ് കൈ വിടുവിച്ചു.. അവളുടെ വെളുത്ത കൈ തണ്ടയിൽ ചുവന്ന രാശി പടർന്നു….
“ആരാ നീ…? ” ദേവിന്റെ ചോദ്യം കേട്ട് വൈഗ തിരിഞ്ഞ് നോക്കി.. റിഷി… അവളുടെ വായിൽ നിന്ന് ആ പേര് ഉതിർന്നു വീണു..
“നീ.. ഏതാ… എന്ത് വേണം? ”
ദേവ് അത് ചോദിച്ചപ്പോൾ റിഷി, വൈഗയെ നോക്കി.. അവൾ ഒന്ന് കണ്ണടച്ച് കാണിച്ചു..
“ചോദിച്ചതു കേട്ടില്ലേ നീ ആരാ? ”
“ഞാൻ.. ആരേലും ആവട്ടെ… താൻ എന്തിനാ ഈ കൊച്ചിന്റെ കൈയിൽ കേറി പിടിച്ചത്? ”
“ഇതൊക്കെ ചോദിക്കാൻ നീ ആരാ? “ദേവ്, റിഷിയെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു.
❤️
Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?
Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????