അവളുടെ മുഖം കൈകളിലാക്കി അവൻ നോക്കി. ആകൃതിപെടുത്തേണ്ട ആവശ്യം ഇല്ലാത്ത ഭംഗി ഉള്ള നേരിയ പുരികം, ഇടതൂർന്ന ഇമകൾ… തുടുത്ത കവിളുകൾ, പിന്നെ ഭംഗി ഉള്ള നീണ്ട മൂക്ക്.. വൈഗയുടെ മുഖം നാണം കൊണ്ട് കുനിഞ്ഞു…
ഉറക്കത്തിൽ നിന്നും പെട്ടെന്ന് റിഷി എണീറ്റിരുന്നു… ഓഹ്…. സ്വപ്നമായിരുന്നു….
ഫോൺ എടുത്ത് സമയം നോക്കിയപ്പോ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു.
യെസ് അയാം… ഇൻ ലവ്…. അവന്റെ മനസ്സ് മന്ത്രിച്ചു. പുതപ്പ് തലവഴി ഇട്ട് റിഷി വീണ്ടും നിദ്രയെ പുൽകി കിടന്നു.
സ്റ്റാഫ് റൂമിൽ ഇരുന്ന് വൈഗ ടെക്സ്റ്റ് ബുക്ക് മറിച്ചു നോക്കുകയായിരുന്നു. മിത്ര അപ്പോഴാണ് കടന്നു വന്നത്..
“ദേവ് സാർ ഇന്നലെ എന്ത് പറയാനാ വിളിച്ചേ? “മിത്ര അവൾക്കു അരികിലായി ഇരുന്നിട്ട് ചോദിച്ചു.
“അത് പിന്നെ ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ വിളിച്ചതാ… ”
“എന്ത് ഡൌട്ട്? ” മിത്ര ചോദിച്ചു
“അത് ടെക്സ്റ്റ് ബുക്കിൽ ഉള്ള ഒരു ഡൌട്ട് ആ… ”
മിത്രയോട് അങ്ങനെ ഒരു നുണ പറഞ്ഞു വൈഗ പുസ്തകത്തിലേക്ക് നോക്കി.
പെട്ടന്ന് അടുത്ത അവർ തുടങ്ങാൻ ഉള്ള ബെല്ലടിച്ചു. അതേ സമയം തന്നെ അവളുടെ ഫോണിൽ മെസ്സേജ് വന്നു..
മെസ്സേജ് ഓപ്പൺ ചെയ്തു വായിച്ചതും അവൾ ഒരു ശില കണക്കെ ഇരുന്ന് പോയി….
മെസ്സേജ് ഓപ്പൺ ചെയ്തു വായിച്ചതും അവൾ ഒരു ശില കണക്കെ ഇരുന്ന് പോയി….
“ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് സീ ഷോർ റെസ്റ്റോറന്റിന് സമീപത്തുള്ള ബീച്ചിൽ വരണം. വന്നില്ലെങ്കിൽ മിസ്സ് ഇന്ന് വീടെത്തില്ല ബൈ യുവർ ദേവ് ”
അവൾ അപ്പോഴാണ് ഓർത്തത് ദേവ് സാർ ഇന്ന് ലീവാണ്..
അവൾ നേരെ ശ്യാം സാറിന്റെ അടുത്തേക്ക് പോയി.
“ശ്യാം സാർ വൺ മിനിറ്റ് ”
“എന്താ മിസ്സേ…? ”
“എനിക്ക് സാറിനോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട് ”
“എന്താ മിസ്സേ പറഞ്ഞോ ”
“എനിക്ക് അറിയാനുള്ളത് ദേവ് സാറിനെപ്പറ്റിയാണ്.. ”
“ദേവ് സാറിനെപ്പറ്റിയോ? ” ശ്യാം അവളെ ചോദ്യഭാവത്തിൽ നോക്കി.
“യെസ്…. സാറിന്റെ ഉറ്റ ചങ്ങാതി അല്ലേ അയാൾ? ”
“ഏയ് നെവർ….. ഒരേ നാട്ടുകാർ എന്നുള്ള നിലയിൽ ഉള്ള പരിചയം മാത്രം ഉള്ളു.. ” ശ്യാം വൈഗ മിസ്സിന്റെ ചോദ്യം ശരി വെക്കാത്ത മട്ടിൽ പറഞ്ഞു.
“സാറിന് ദേവ് സാറിനെപ്പറ്റി നന്നായി അറിയാം.. എനിക്ക് അയാൾ ഒരു മാന്യമായ വ്യക്തിയായാണ് ആദ്യം തോന്നിയത്. പക്ഷെ കഴിഞ്ഞ ദിവസം അയാൾ എന്നോടു പറഞ്ഞു വിവാഹം ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന്.. ഞാൻ താല്പര്യം ഇല്ലെന്ന് മറുപടി കൊടുത്തപ്പോൾ അയാൾ എനിക്ക് നേരെ ഒരു വെല്ലുവിളിയുടെ സ്വരം എടുത്തിട്ടു.
സത്യത്തിൽ ഞാൻ അയാളുടെ ഇതുവരെ കാണാത്ത ഒരു മുഖമാണ് കണ്ടത്.. ഇപ്പോൾ ഒരു മെസ്സേജ് അയച്ചിട്ടുണ്ട് അയാള്.. “വൈഗ ഫോണിലെ മെസ്സേജ് ശ്യാമിനെ കാണിച്ചു.
“വൈഗ മിസ്സ് ദേവ് സാർ പറഞ്ഞത് പോലെ അവിടെ പോയി കാണണം… “ശ്യാമിന്റെ മറുപടി ഉറച്ചതായിരുന്നു..
“എന്താ പറഞ്ഞത്? അയാൾ വിളിക്കുമ്പോൾ ഒക്കെ ഞാൻ പോയി കാണണോ? “വൈഗയുടെ മുഖം വല്ലാതായി..
“മിസ്സേ.. അവന്റെ സ്വഭാവം നന്നയി അറിയുന്നൊണ്ട് പറയാ… ഒരുപാട് പെൺപിള്ളേരെ ചതിച്ചിട്ടുണ്ട് അവൻ… മിസ്സ് അവനെ കണ്ട് നല്ല രീതിയിൽ സംസാരിച്ചു നോക്ക്.. മിസ്സ് ഇപ്പോ ക്ലാസ്സിൽ പൊക്കോ ” ശ്യാം അത് പറഞ്ഞ് ക്ലാസ്സിൽ പോയി..
എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു, അവളും ക്ലാസ്സിലേക്ക് നടന്നു.
കോളേജ് ടൈമ് കഴിഞ്ഞ് അവൾ വണ്ടിയും എടുത്ത് ബീച്ചിലേക്ക് പോയി.
ബീച്ചിനു സമീപത്തുള്ള റോഡിനോരത്തായി വണ്ടി നിർത്തി..
മുൻപ് എപ്പോഴോ സേവ് ചെയ്ത പ്രഭാകരൻ അങ്കിളിന്റെ നമ്പറിലേക്ക് വിളിച്ചു. റിഷിയുടെ നമ്പർ അറിയുന്നതിന് വേണ്ടിയായിരുന്നു.
ശേഷം നമ്പർ കിട്ടിയതോടെ അവൾ റിഷിയുടെ ഫോണിലേക്ക് വിളിച്ചു.
“ഹലോ.. റിഷി അല്ലേ? “
❤️
Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?
Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????