ചായയും എടുത്ത് അവൾ ഉമ്മറത്തേക്ക് ചെന്നു. ചാരു കസേരയിൽ വെച്ചിരുന്ന പത്രം എടുത്ത് മറിച്ചു നോക്കി. പത്രത്താളുകളിലെ തലക്കെട്ട് മാത്രം ഒന്ന് ഓടിച്ചു വായിക്കാറാണ് അവളുടെ പതിവ്. മുറ്റവും വീടും ഒക്കെ വൃത്തിയാക്കിയതിനു ശേഷം അവൾ കുളിക്കാൻ പോയി..
സമയം എട്ടരയോട് അടുത്തപ്പോഴേക്കും അവൾ കോളേജിൽ പോകാൻ ഒരുങ്ങിയിരുന്നു.
കോളേജിൽ വൈഗയുടെ കൂട്ടുകാരി മിത്രയാണ്… ബി എഡിനു പഠിക്കുമ്പോൾ തൊട്ടുള്ള പരിചയമാണ് മിത്രയോട്…
ഇന്റർവെൽ സമയത്ത് മിത്രയുമായി സംസാരിക്കുന്നതിനു ഇടയിലാണ് ദേവ് സാർ അങ്ങോട്ട് കടന്ന് വന്നത്.
“വൈഗ മിസ്സ്.. വൺ മിനിറ്റ്.. പുറത്തേക്ക് ഒന്ന് വരാമോ? ”
“എന്താണ് ദേവ് സാർ.. “വൈഗ ചോദ്യ ഭാവത്തിൽ നോക്കി.
“ഒരു അത്യാവശ്യ കാര്യം ഉണ്ട്.. “അത്ര മാത്രം പറഞ്ഞ് ദേവ് സാർ വരാന്തയിലേക്ക് നടന്നു.
“മിത്ര… ഞാൻ ഇപ്പോ വരാം… ”
“മ്മ്… ശരി.. ”
കുട്ടികൾ ഒഴിഞ്ഞ ഒരിടം നോക്കി ദേവ് സാർ നിന്നു.
” വൈഗ മിസ്സേ… പറയാൻ ഉള്ളത് മിസ്സിന്റെ ക്ലാസ്സിലെ ഒരു സ്റ്റുഡന്റിന്റെ കാര്യം ആണ്. അൽപ്പം സീരിയസ് ആണ്. ഇവിടെ നിന്നു പറയാൻ പറ്റിയ സാഹചര്യം അല്ല.. മിസ്സ് ക്ലാസ്സ് ടൈമ് കഴിഞ്ഞ് ഇവിടെ അടുത്തുള്ള സിറ്റി ബേക്കറിയിൽ വരണം.. ”
എന്തെങ്കിലും ചോദിക്കും മുന്പേ ദേവ് സാർ അവിടെ നിന്നു പോയിരുന്നു..
അവസാനത്തെ പീരീഡ് കഴിയുന്നത് വരെ അവൾ ദേവ് സാർ പറയാൻ പോകുന്ന കാര്യം എന്താകും എന്ന ആലോചനയിലായിരുന്നു.
ക്ലാസ്സ് കഴിഞ്ഞതും വൈഗ സിറ്റി ബേക്കറിയിലേക്ക് എത്തി ചേർന്നു. ബേക്കറിയിൽ ഒരറ്റത്തായി ടേബിളിനരികെ ദേവ് സാർ ഇരിക്കുന്നുണ്ട്.
അവളെ കണ്ടതും ദേവ് സാർ എണീറ്റു. മേശയ്ക്കു മുമ്പിലുള്ള മൂന്ന് കസേരകളിൽ നാടുവിലത്തേതു ചൂണ്ടി കാണിച്ച് അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു.
“മിസ്സിന് കുടിക്കാൻ എന്താ വേണ്ടത്? ടീ, കോഫി, ഓർ എനിതിങ് കോൾഡ്? ”
“എനിക്ക് ഒന്നും വേണ്ട.. സാർ വരാൻ പറഞ്ഞത്? ” അവൾ ധൃതിപ്പെട്ടു ചോദിച്ചു.
“പറയാം മിസ്സ്.. ആദ്യം എന്തേലും കുടിക്കാൻ പറയട്ടെ.. മിസ്സിന് എന്താ വേണ്ടത് എന്ന് പറയു… ”
“മ്മ്… തണുത്തത് എന്തേലും മതി.. “അവൾ പറഞ്ഞു. ദേവ് രണ്ട് പൈനാപ്പിൾ ജൂസ് ഓർഡർ പറഞ്ഞു.
“ഇനി പറയാം… സ്റ്റുഡന്റിന്റെ കാര്യം പറയാനാണ് എന്ന് പറഞ്ഞ് മിസ്സിനോട് ഇവിടെ വരാൻ പറഞ്ഞത് എനിക്ക് വേറൊരു വിഷയം സംസാരിക്കാനാണ്.. ” അവളുടെ മുഖത്തു ആകാംക്ഷ പടർന്നു.
അപ്പോഴേക്കും ജൂസ് ടേബിളിൽ എത്തിയിരുന്നു. ദേവ്, ജൂസ് ഒരു കവിൾ കുടിച്ചതിനു ശേഷം പറഞ്ഞു.
“ഞാൻ തുറന്നു പറയാലോ മിസ്സിനെ എനിക്ക് വിവാഹം ചെയ്യാൻ ആഗ്രഹം ഉണ്ട്. യു ലുക്ക് സൊ…………… ബൂട്ടി……. ” അത് കേട്ടതും അവളുടെ ഉള്ളിൽ തീയാളി……
അൽപ്പം നിമിഷം അവൾ ഒന്നും മിണ്ടിയില്ല.. ശേഷം പറഞ്ഞു.
“സാറിന് വേറെ ഒന്നും പറയാൻ ഇല്ലല്ലോ? ”
“ഞാൻ ചോദിച്ചതിന് മിസ്സ് ഒന്ന് ആൻസർ തരു…. ”
“ദേവ് സാറിനെ എനിക്ക് ഫ്രണ്ട് ആയിട്ട് കാണാൻ കഴിയു… അതിന് അപ്പുറം ഒരു റിലേഷൻ കഴിയുന്നില്ല.. സോറി.. ഞാൻ പോണു… ”
അവൾ ജൂസിന്റെ ക്യാഷ് ടേബിളിൽ വെച്ച് പോകാൻ ഒരുങ്ങി.
“വൈഗ… നീ ഈ ദേവ്ന് ഉള്ളതാ.. വേറെ ആരും നിന്നെ സ്വന്തമാക്കൻ ഞാൻ സമ്മതിക്കില്ല… “അവന്റെ കറയറ്റ ചുണ്ടുകൾ അവളെ നോക്കി ചിരിച്ചു.
അവൾ ഒരു നിമിഷം ഞെട്ടി.. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരധികാര ഗർവിന്റെ സ്വരം അവളെ പേടിപെടുത്തി…. അവൾ പെട്ടെന്ന് തന്നെ വണ്ടിക്കടുത്തേക്കു പോയി.
❤️
Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?
Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????