ഒരു ഞായറാഴ്ച ദിനം… വൈഗ കുളി കഴിഞ്ഞു അലമാരിയിൽ നിന്നും ഒരു സാരി എടുത്തു ഉടുത്തു… കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിന് ഇടയിലാണ് അവൻ അവളെ വട്ടം കെട്ടിപിടിച്ചത്..
“ശൊ.. റിഷി.. വിട്… ഇപ്പൊ തന്നെ വൈകി.. ” അവൾ കണ്ണാടിയിൽ നോക്കി അവനോട് പറഞ്ഞു..
“അയ്യോ ന്റെ അമ്മേ.. എന്റെ കാല്… ” റിഷിയുടെ വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ അമ്മു കുട്ടിയാണ്…
“എന്താ ഉണ്ടായേ റിഷി? ” അവൾ അമ്മുവിനെയും റിഷിയെയും മാറി മാറി നോക്കി… “കണ്ടില്ലേ വൈഗ… അവളുടെ കൈയിൽ എടുത്താൽ പൊങ്ങാത്താ ക്രിക്കറ്റ് ബാറ്റ്.. അത് കൊണ്ട് കാലിൽ നല്ല അടിയാ കിട്ടിയേ… ” അമ്മു ബാറ്റ് നിലത്ത് ഇട്ടു. കയ്യും കെട്ടി നിൽക്കുവാണ്……
“എന്തിനാ.. മോളെ അച്ഛയെ അടിച്ചേ…? ” വൈഗ അമ്മുവിന്റെ തോളിൽ കയ്യിട്ടു ചോദിച്ചു
“ഈ അച്ഛ അമ്മേനെ ഉപദ്രവിച്ചാന് നോക്കിയില്ലേ? ” അമ്മു പറഞ്ഞു
“ഹഹഹ… ബെസ്റ്റ്…. ” റോഷൻ ഒരു ചിരിയോടെ അവിടേക്ക് കടന്നു വന്നു..
റിഷിയും വൈഗയും പരസ്പരം മുഖത്തു നോക്കി ചിരിച്ചു..
“നിന്റെ ക്രിക്കറ്റ് ബാറ്റ് കൊച്ചിന്റെ കൈയിൽ എങ്ങനെ വന്നു?” റിഷി റോഷനോട് പറഞ്ഞു
“ഞാൻ എങ്ങും കൊടുത്തത് അല്ല.. അവള് എടുത്തോണ്ട് പോയതാ.. അവളുടെ അത്രയും നീളം ഉള്ളു ബാറ്റ്.. ഞാൻ പറഞ്ഞതാ കളിക്കാൻ വേറെ എന്തേലും തരാംന്ന്.. അപ്പൊ പറയുവാ ഈ സാധനം കൊണ്ട് ആവശ്യം ഉണ്ട്ന്ന്…. ” റോഷൻ പറഞ്ഞു നിർത്തി..
“എടാ.. നീ ഇത് കൊണ്ട് പോയി അമ്മുവിന് കിട്ടാത്ത ഒരിടത്തു വെക്കു… രണ്ടു ദിവസം മുൻപ് ബാറ്റ് എടുത്ത് അടുക്കളയിൽ ഗ്ലാസ് ഒക്കെ പൊട്ടിച്ചത് ഓർമയുണ്ടല്ലോ? !!”
“ഉവ്വേ.. ഓർമയുണ്ട്.. എന്നാലും ഏട്ടത്തി.. ഇവൾക്ക് നിങ്ങളുടെ ഒരു സ്വഭാവവും കിട്ടിയില്ലല്ലോ…? ”
“എടാ.. നീ ചെറുപ്പത്തിൽ എങ്ങനെയാണോ അതേ പോലെ ഒക്കെയാ അമ്മുവിന്.. ” റിഷി ചിരിച്ചു
“എനിച്ചു ഹണി ബണ്ണി വെച്ച് തരോ? ” അമ്മു റോഷനോട് ചോദിച്ചു
“എന്റീശ്വരാ…. ഇത്രേം നാളും ഡോറ ബുജി ആയിരുന്നല്ലോ.. ഇപ്പൊ പുതിയത് കിട്ടിയോ.. വാ മോളെ വെച്ച് തരാംട്ടാ… ” റോഷൻ അമ്മുവിനെ കൊണ്ട് പോകാൻ നേരം വൈഗ വിളിച്ചു..
“റോഷാ.. മോളെ ഉടുപ്പ് മാറ്റിക്കണം.. ”
“ആ.. ഞാൻ അത് മറന്നു ഏട്ടത്തി.. പോയി റെഡി ആയിക്കോ.. ” റോഷൻ പറഞ്ഞു
“എനിച് എവിടേം പോണ്ട.. ടീവി കാണാം.. ഭാ.. ചെറിയച്ചാ… ” അമ്മു റോഷന്റെ കൈയിൽ പിടിച്ചു വലിച്ചു…
“അമ്മുട്ടി… വാശി പിടിക്കാതെ മോളെ.. അവിടെ അങ്കിളിന്റെ വീട്ടിലെ കളിക്കാൻ ഒരാൾ ഉണ്ട്.. അച്ചേടെ മോള് വാ.. ”
മനസ്സില്ല മനസ്സോടെ അമ്മു റെഡി ആവാൻ സമ്മതിച്ചു…
ഒരുങ്ങി കഴിഞ്ഞു അച്ഛനോടും അമ്മയോടും പറഞ്ഞു ഇറങ്ങി.
മിത്രയുടെ മോൻ അജുവിന്റെ പിറന്നാൾ ആണ് ഇന്ന്.. അവിടേക്കാണ് യാത്ര.. കാറിൽ സ്റ്റീരിയോ ഓണാക്കി പാട്ടു വെച്ചു.
മോള് പാട്ടു കേട്ട് വൈഗയുടെ നെഞ്ചിൽ ചാഞ്ഞു ഉറങ്ങി.. വൈഗ പതിയെ അമ്മുവിന്റെ മുടിയിൽ തലോടി.. എന്തോ ആലോചനയിൽ മുഴുകി..
“എന്താടോ ഒരു ആലോചന? ” റിഷി സ്റ്റിയറിങ് തിരിക്കുന്നതിന് ഇടയിൽ ചോദിച്ചു
“റിഷി… ഞാൻ മിത്രയെപ്പറ്റി ആലോചിച്ചു..അമ്മ ഇല്ലാതെ വളരുന്ന ഒരു കുട്ടിയുടെ അവസ്ഥ എത്ര വിഷമം ആണ്.? ”
“താൻ ഒന്നും ആലോചിക്കാൻ നിക്കണ്ട.. ദൈവം അല്ലെ എല്ലാം തീരുമാനിക്കണേ.. വിധിയെ മറികടക്കാൻ നമുക്ക് ആവില്ലല്ലോ.. വൈഗ ” അവൾ മറുപടി എന്നോണം മൂളി.
റിഷിയുടെ കാർ ദൂരം കുറെ സഞ്ചരിച്ചു.. ഒരു ഇരുനില വീടിന്റെ മുന്നിൽ കാർ വന്നു നിന്നു.
കാറിൽ നിന്നും ഇറങ്ങിയതും വീടിന്റെ ഡോർ തുറന്നു മിഥുൻ പുറത്തേക്ക് വന്നു.
“ആ വായോ റിഷി.. ” മിഥുൻ അവരെ അകത്തേക്ക് ക്ഷണിച്ചു.. ഒരു പിറന്നാൾ ആഘോഷത്തിന്റെ അന്തരീക്ഷം അവിടെ ഇല്ലായിരുന്നു.
❤️
Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?
Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????