സ്വയംവരം [ജിംസി] 126

“ഇത് വൈഗ ആണോ? ” മിഥുൻ സംശയത്തോടെ അവളെ നോക്കി പറഞ്ഞു
റിഷി അത് കേട്ട് ചിരിച്ചു..
“മതി… എന്റെ ഉള്ളിലെ ചോദ്യത്തിന് ആൻസർ കിട്ടി… എടാ സ്വന്തം കാമുകിയെ ഇപ്പൊ തിരിച്ചറിയാൻ ബുദ്ധിമുട്ടാണോ? ”
റിഷിയുടെ വാക്കുകൾ കേട്ട് വൈഗ ഒരു ഞെട്ടലോടെ അവനെയും മിഥുനെയും നോക്കി..
“താൻ പേടിക്കാതെ വൈഗ.. ഇത് എന്റെ ഫ്രണ്ട് മിഥുൻ.. ഇവനാണ് ഇന്നലെ വന്നു കണ്ടത്….. ഇവൻ ഇന്നലെ ഒരു കാര്യം എന്നോട് പറഞ്ഞു… വൈഗ ഇവന്റെ മാത്രമാണ്… കുറെ വർഷമായിട്ടു പ്രണയത്തിൽ ആണ്.. ഞാൻ നിന്നെ കെട്ടിയാൽ ഇവൻ ആത്മഹത്യ ചെയ്യും പോലും…. ” റിഷി മിഥുനെ നോക്കി പറഞ്ഞു. മിഥുൻ അവനെ നോക്കാതെ മറ്റൊരു കോണിലേക്കു നോക്കി നിന്നു…..
“എന്തൊക്കെയാ ഞാൻ കേൾക്കണേ.. ഇയാളെ ഞാൻ കാണുന്നത് പോലും ആദ്യമായിട്ടാ… ” അവളുടെ സ്വരമിടറി….
“ഒരു നിമിഷം ഇവൻ പറയുന്നത് കേട്ടപ്പോൾ ഞാൻ ഒന്ന് നടുങ്ങി… ഇവൻ എന്റെ ഫ്രണ്ട് അല്ലേ കള്ളം പറയില്ല എന്ന് ചിന്തിച്ചു.. പക്ഷേ വൈഗ.. നീ എന്നെ ചതിക്കില്ല എന്ന് കൂടെ കൂടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.. ” റിഷി അത് പറഞ്ഞു തീർന്നതും വൈഗ മിഥുന് നേരെ അടുത്തു..
“പറയ്‌… എന്തിന് വേണ്ടിയാ ഇങ്ങനൊരു ഡ്രാമ? ഇങ്ങനെ കള്ളം പറഞ്ഞിട്ട് എന്ത് നേട്ടമാണ് നിനക്ക് കിട്ടാൻ പോണേ… ആർക്കു വേണ്ടീട്ടാ നീ? ” അവൾ അത് പറഞ്ഞു കോപത്തോടെ മിഥുന്റെ കോളറിൽ പിടിത്തമിട്ടു..
“മിത്രക്ക് വേണ്ടി…… ” മിഥുൻ അത് പറഞ്ഞതും വൈഗയും റിഷിയും ഒരേപോലെ ഞെട്ടി
“മിത്രക്ക് വേണ്ടിയോ? ” റിഷി സംശയത്തോടെ ചോദിച്ചു
വൈഗ അവന്റെ കോളറിൽ നിന്നും പിടി അയച്ചു
“മിത്ര..വൈഗക്ക് അറിയാലോ.. അവൾ എന്റെ അനിയത്തിയാ.. അവൾക്ക് റിഷിയെ ഇഷ്ടമാണെന്നു പറഞ്ഞു.. ഒരു തരം ഭ്രാന്തു പോലെയാണ് റിഷിയെ അവൾ സ്നേഹിക്കുന്നത്.. ചെറുപ്പം തൊട്ടേ അവളുടെ ഒരിഷ്ടവും ഞാൻ സാധിച്ചു കൊടുക്കാതെ ഇരുന്നില്ല… ഇപ്പൊ അവൾ റിഷിയ്ക്കു വേണ്ടി വാശിപിടിച്ചപ്പോ ഞാൻ ഒന്നും ഓർത്തില്ല അവളുടെ ഇഷ്ടം നടക്കട്ടെ എന്ന് വിചാരിച്ചു…
അതുകൊണ്ട് റിഷി വൈഗയെ മാര്യേജ് ചെയ്യാതെ ഇരിക്കണം അപ്പൊ ഞാൻ ഒരു കള്ളം പറഞ്ഞു.. വൈഗയെ റിഷി ഒഴിവാക്കാൻ വേണ്ടി… പിന്നീട് മിത്രയെ റിഷിയെ കൊണ്ട് മാര്യേജ് ചെയ്യിപ്പിക്കാം എന്നായിരുന്നു ഞാൻ കരുതിയത്… പക്ഷേ ഇപ്പൊ…. ”
മിഥുൻ പറഞ്ഞത് വിശ്വാസം വരാതെ റിഷി ഒരു നിമിഷം നിശ്ചലമായി പോയി…
“അപ്പോൾ മിത്ര…. അവൾ എല്ലാം അറിഞ്ഞിട്ട് ഒന്നും പറയാതെ… ” വൈഗക്ക് മിത്ര പറഞ്ഞത് എല്ലാം ഓർമ വന്നു
“മിഥുൻ… ഞാൻ ചെറുപ്പം തൊട്ടേ നിന്റെ കൂടെ മിത്രയെയും കാണുന്നതാ.. അവളോട് ഒരു പ്രേത്യക അടുപ്പം എനിക്ക് തോന്നിയിട്ടില്ല… ”
റിഷി പറഞ്ഞു. മിഥുൻ ചെറിയ ചിരി ചിരിച്ചു. “നിങ്ങൾ അവളുടെ കാര്യം ഓർത്തു ടെൻസ്ഡ് ആവണ്ട… എല്ലാം സോൾവ് ആയി കഴിഞ്ഞു.. ഇന്നലെ അവൾ ഉറക്കമില്ലാതെ ഇരിക്കുന്നത് കണ്ടു കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അവൾ പറഞ്ഞത് റിഷി സ്നേഹിക്കുന്നത് വൈഗയെയാണ്…. അവരെ അകറ്റണ്ട… റിഷിയെ അവൾ മറന്നു എന്ന്….അവൾക്ക് അങ്ങനൊരു മാറ്റം വന്നത് നല്ലതിനാണ്…
സോറി എല്ലാത്തിനും… ഞാൻ എന്റെ മിത്രക്ക് വേണ്ടി….. സോറി.. നിങ്ങൾ തന്നെ ഒന്നിക്കണം.. അതാണ് ദൈവത്തിനു ഇഷ്ട്ടം… ”
അത് പറഞ്ഞു മിഥുൻ നടന്നു..
റിഷി വൈഗയുടെ കൈ ചേർത്തു പിടിച്ച് അവളെ നോക്കി പുഞ്ചിരിച്ചു……
റിഷി വൈഗയുടെ കൈ ചേർത്തു പിടിച്ച് അവളെ നോക്കി പുഞ്ചിരിച്ചു…. ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു….

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????

Comments are closed.