സ്വയംവരം [ജിംസി] 126

“എനിക്ക് ഒരു കോഫി മാത്രം മതി… ”
“മ്മ്.. ഓകെ.. ” അവൻ രണ്ടു കോഫി ഓർഡർ കൊടുത്തു..
അവൾ എന്തോ ആലോചനയിൽ മുഴുകി ഇരിക്കുന്നത് റിഷി ശ്രദ്ധിച്ചു
“എന്താടോ.. ഇത്ര വലിയ ആലോചന? ”
“എന്തോ ഒരു അസ്വസ്ഥത.. എന്തോ വലിയ ആപത്തു വരാൻ പോണ പോലെ.. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സ് പറഞ്ഞു കൊണ്ടിരിക്കുന്നു.. ” വൈഗ പറഞ്ഞു
“ഏയ്‌.. താൻ വെറുതെ.. ഓരോന്നും ആലോചിച്ചു ഇരിക്കണ്ട.. തനിക്ക് ചിന്തിക്കാൻ എത്ര കാര്യങ്ങൾ ഉണ്ട്? നമുക്ക് നമ്മുടെ സ്വപ്നങ്ങൾ…. കല്ല്യാണം.. പിന്നെ പിന്നെ.. ”
ഒരു ചെറുപുഞ്ചിരിയോടെ റിഷി അവളുടെ കൈകൾ ചേർത്ത് പിടിച്ചു.. അവൾ ചുറ്റും ഒന്ന് നോക്കി അവന്റെ കൈകൾ വിടുവിച്ചു….
അപ്പോഴേക്കും കോഫി ടേബിളിൽ എത്തിയിരുന്നു..
“നമ്മൾ എവിടെയാ ഇരിക്കുന്നത് എന്ന് വെല്ല ഓർമ്മയുണ്ടോ? ” വൈഗ ചോദിച്ചു
“ഓ… ഉണ്ടല്ലോ… ” അവൻ പറഞ്ഞു
“ആ.. റൊമാൻസ് കളിക്കാൻ പറ്റിയ സ്ഥലമാണോ ഇത്? ”
“എന്നാൽ നമുക്ക് ബീച്ചിൽ പോകാം.. അവിടെ റൊമാന്റിക്കിന് പറ്റിയ സ്ഥലമാ ” റിഷി ഒരു കള്ള ചിരിയോടെ പറഞ്ഞു
“എന്താ എന്താ പറഞ്ഞത്? ” വൈഗ ചോദിച്ചു
“അല്ല ഭയങ്കര മഴ ഒക്കെ വരാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞതാ.. ” അവൻ വെറുതെ തൊട്ട് അടുത്ത ജനൽ പാളികളിലൂടെ പുറത്തേക്ക് നോക്കി…
“മ്മ്മ്.. മഴ മാത്രം അല്ല ഇടിവെട്ടും വരും ”
അവനും അവളും ചിരിച്ചു ആവി പറക്കുന്ന കോഫി ഒരു കവിൾ കുടിച്ചു അവൻ ടേബിളിൽ വെച്ചു..
അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്… മിഥുൻ കോളിംഗ് എന്ന് സ്‌ക്രീനിൽ തെളിഞ്ഞു.
അവൻ ഫോൺ എടുത്ത് ചെവിയോട് അടുപ്പിച്ചു.. “ഹലോ.. റിഷി നീ എവിടാ? ”
“ഞാൻ ഇവിടെ ടൗണിൽ ഉണ്ട്.. എന്താ കാര്യം? ”
“എനിക്ക് നിന്നെ അത്യാവശ്യം ആയിട്ട് കാണണം.. നീ എവിടെയാ ഉള്ളത്? ”
“ഞാൻ ഇവിടെ ആർ എൻ കഫെയിൽ ഉണ്ട്.. സെന്റ് മേരിസ് കോളേജ് അടുത്ത്‌.. ”
“ഓക്കേ ” മിഥുൻ അത് പറഞ്ഞു ഫോൺ കട്ടാക്കി..
“സോറി വൈഗ.. എന്റെ ഒരു ഫ്രണ്ട് ആണ് വിളിച്ചത്.. അവനു എന്നെ കാണണം എന്ന്.. ”
“എന്നാൽ ശരി.. ഞാൻ പോകുവാ.. ” അവൾ എഴുന്നേറ്റു..
“വൈകീട്ട് വിളിക്കാംട്ടോ.. ” റിഷി ഒരു ചെറിയ ചിരിയോടെ പറഞ്ഞു അവൾ മറുപടി എന്നോണം ചിരിച്ചു
വൈകുന്നേരം അവൾ വീട്ടിൽ എത്തി കുളിച്ചു കഴിഞ്ഞു ചായ കുടിച്ചു..
അടുക്കളയിൽ ജോലി എല്ലാം തീർത്തു അമ്പിളിയും വൈഗയും ടിവി കണ്ടിരുന്നു.. അപ്പോഴേക്കും ദേവൻ ഓഫീസിൽ നിന്നും എത്തിയിരുന്നു
നിശ്ചയം കാര്യങ്ങൾ എല്ലാം തീരുമാനിച്ചു.. ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൾ മുറിയിലേക്ക് ചെന്നു
ജനൽ പാളികൾ തള്ളി നീക്കി അവൾ കുറച്ച് നേരം തണുത്ത കാറ്റിനെ പുണർന്നു റിഷി വിളിച്ചില്ലല്ലോ എന്നോർത്തപ്പോ അവൾ ഫോൺ എടുത്ത് വിളിച്ചു
“ഹലോ ”
“ഹലോ.. ഇത് ഞാനാ റോഷൻ.. ”
“ആ നീ ആയിരുന്നോ? എങ്ങനെ ഉണ്ട് എക്സാം ഒക്കെ..? ”
“അതൊക്കെ ഞാൻ തകർത്തെഴുതി. പിന്നെ ഏട്ടൻ ആയിട്ട് പിണങ്ങിയോ? വന്നപ്പോൾ തൊട്ട് മൂഡോഫ് ആണ് കക്ഷി ”
“ഞങ്ങൾ പിണങ്ങിയില്ലല്ലോ ഫോൺ റിഷിക്ക് കൊടുത്തേ? ”
റോഷൻ ഫോൺ റിഷിക്ക് കൊടുത്തു.
“എന്താ റിഷി മൂഡോഫ് ആണെന്ന് റോഷൻ പറഞ്ഞത്? ” അവൾ ചോദിച്ചു
“അത് അത് പിന്നെ ഞാൻ… ” അവൻ വാക്കുകൾ കിട്ടാതെ പരതി

“എന്താ റിഷി എന്തുപ്പറ്റി? നമ്മൾ അവസാനം കണ്ടു പിരിഞ്ഞപ്പോൾ റിഷി നല്ല സന്തോഷത്തിൽ ആയിരുന്നല്ലോ? ” അവളുടെ ഓർമയിൽ കഫെയിൽ വെച്ച് റിഷി പറഞ്ഞത് എല്ലാം ഒരു തിരശീല മറയും പോലെ ഓർമ വന്നു
“ശരിയാ.. എനിക്ക് ഇന്ന് നല്ല സന്തോഷം ആയിരുന്നു.. ഒരുപാട് സന്തോഷിച്ചാൽ കരയും എന്ന് പറയുന്നത് എത്ര ശരിയാണല്ലേ? ” അവന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്ന നിഗൂഢത അവളുടെ മനസ്സിനെ തെല്ലൊന്നു പേടിപ്പിച്ചു…

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????

Comments are closed.