സ്വയംവരം [ജിംസി] 126

അത് കേട്ടതും മിഥുൻ സ്റ്റെയർ കേറി അവളുടെ മുറിയിലേക്ക് പോയി.. അവൾ കരഞ്ഞു തളർന്നു ഇരിക്കുന്നത് കണ്ട് മിഥുൻ അരികിലേക്ക് ചെന്നു
“എന്താ….. എന്താ പെറ്റിയെ മോളെ….? എന്തിനാ ഇങ്ങനെ കരയണേ?” മിഥുൻ അങ്ങനെ ചോദിച്ചതും മിത്ര ഏട്ടാ…… എന്ന് വിളിച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു കരഞ്ഞു
“ഇങ്ങനെ കരയാതെ കാര്യം പറ? ”
“ഏട്ടാ… അത് റിഷി.. ” മിത്രയുടെ സ്വരമിടറി..
“എന്താ റിഷിയോട് നീ പറഞ്ഞോ കാര്യങ്ങൾ? ” മിഥുൻ ആകാംക്ഷയോടെ ചോദിച്ചു
“എനിക്ക് ഇനി ഒരിക്കലും അവനോട് എന്റെ ഇഷ്ട്ടം പറയാൻ ആവില്ല.. അവൻ മറ്റൊരാൾക്ക്‌ സ്വന്തമാവാൻ പോവാണ് ഏട്ടാ… ”
“വാട്ട്?……. നീ എന്തൊക്കെയാ പറയണേ? ” മിഥുൻ ഒരു അമ്പരപ്പോടെ ചോദിച്ചു
“അതേ ഏട്ടാ ഞാൻ പറഞ്ഞത് സത്യാ.. എന്റെ കോളേജിലെ വൈഗ അവൾ റിഷിയെ മാര്യേജ് ചെയ്യാൻ പോവാ.. അവരുടെ വീട്ടുകാർ തമ്മിൽ ഉറപ്പിച്ചു കഴിഞ്ഞു… നിശ്ചയം ഉടനെ കാണും…. ” മിത്ര ഒരു തേങ്ങലോടെ പറഞ്ഞു നിർത്തി…
“എന്നിട്ട് ഈ കല്യാണകാര്യങ്ങൾ ഞാൻ അറിഞ്ഞില്ല.. അവൻ ഒരു സൂചന പോലും തന്നില്ല.. ”
“ഏട്ടാ… എനിക്ക് അവനെ വേണം.. അവനെ അല്ലാതെ ഞാൻ വേറെ ആരെയും മാര്യേജ് ചെയ്യില്ല.. ” മിത്ര കരഞ്ഞു കൊണ്ട് പറഞ്ഞു
റിഷിയെ ഇത്രമാത്രം മിത്ര സ്നേഹിച്ചിരുന്നുവെന്നു അപ്പോഴാണ് മിഥുന് മനസ്സിലായത്……
“പക്ഷേ.. മോളെ.. അവൻ ഇപ്പോൾ വേറെ മാര്യേജ് ചെയ്യാൻ പോകുവല്ലേ? ഇനിയും എങ്ങനെയാ അവനെ നിനക്ക്? ” മിഥുൻ അങ്ങനെ പറഞ്ഞതും അവളുടെ മുഖഭാവം മാറി…
“നോ.. എനിക്ക് വേണം റിഷിയെ.. ഏട്ടാ പ്ലീസ്‌… ഇതുവരെ ഏട്ടൻ എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തന്നിട്ടുള്ളതല്ലേ? ഇനിയൊന്നും ഞാൻ ആവശ്യപ്പെടില്ല.. റിഷിയെ എനിക്ക് വേണം.. ”
ഒരു കൊച്ചു കുഞ്ഞ് കളിപ്പാട്ടത്തിനു വാശി പിടിക്കുന്ന ലാഘവത്തിൽ അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു…
മിഥുൻ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു, അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.. എന്റെ മിത്രയുടെ ഒപ്പം അല്ലാതെ അവൻ വേറെ ആരുടെ ഒപ്പവും ജീവിക്കില്ല.. അവൻ മനസ്സിൽ ഉറപ്പിച്ചു…
കഫെയിൽ റിഷി വൈഗയെയും നോക്കി ഇരിക്കുന്നുണ്ടായിരുന്നു.. ഫോണിൽ നോക്കി മുഖം കുനിച്ചിരിക്കുന്നതു കാരണം റിഷി, വൈഗ വന്നത് അറിഞ്ഞില്ല…
“ഹലോ… സാർ.. ” വൈഗയുടെ ശബ്ദം കേട്ട് റിഷി മുഖം ഉയർത്തി നോക്കി..
“ആഹ്.. വന്നോ..മേഡം? പ്ലീസ് ഇരുന്നാലും… ”
റിഷി തനിക്കു അഭിമുഖത്തെ ചെയർ കാണിച്ചു കൊണ്ട് പറഞ്ഞു..
അവൾ അവിടെ ഇരുന്നു.ചെറിയ ശബ്ദത്തിൽ മനോഹരമായ പ്രണയ ഗാനങ്ങൾ സ്‌പീക്കറിൽ കൂടി ഒഴുകുന്നുണ്ട്.. എല്ലാ ടേബിളിലും ആളുകൾ ഉണ്ട്..
“എന്താ റിഷി വരാൻ പറഞ്ഞത്? ”
“അതോ.. തന്നെ ഒന്ന് കാണാൻ…. !!”
“ഓഹോ.. കണ്ടില്ലേ ഇപ്പൊ.. ഇനി ഞാൻ പൊയ്ക്കോട്ടേ…. !!”
“ഹാ ഇരിക്കടോ അവിടെ.. ഞാൻ ഇന്ന് വളരെ ഹാപ്പി ആണ്.. ” റിഷി പറഞ്ഞു
“വാട്ട് ഈസ് ദി റീസൺ? ”
“നമ്മുടെ നിശ്ചയം ഡേറ്റ് അവർ തീരുമാനിച്ചു.. റോഷൻ കുറച്ചു മുൻപ് വിളിച്ചു പറഞ്ഞതാ.. ഈ വരുന്ന 22ന് നടത്താമെന്ന അവർ പറയണേ.. ” വൈഗ മറുപടി എന്നോണം ചിരിച്ചു..
“നെക്സ്റ്റ് റീസൺ.. ഈ വർഷത്തെ ഏറ്റവും നല്ല ബിസ്സിനെസ്സ് മെൻ അവാർഡ് mr. റിഷി പ്രഭാകരൻ.. ”
“ഓഹ്.. കൺഗ്രാറ്റ്‌സ്…ചിലവുണ്ടെയ് ” അവൾ പറഞ്ഞു
“അതൊക്ക തരാം.. ഇപ്പോ അല്ല പിന്നെ.. ഇപ്പൊ എന്താ തനിക്ക് കഴിക്കാൻ വേണ്ടേ? “

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????

Comments are closed.