സ്വയംവരം [ജിംസി] 126

ഇന്ന് തന്റെ ഉള്ളിലെ ഇഷ്ട്ടം അവനോട് അറിയിക്കണം.. അവനെ നേരിൽ കാണണം എന്ന് പറയാം.. മിത്ര ചിന്തിച്ചു
വൈഗയുടെ ഫോണിൽ മിത്ര, ഓർമയിൽ നിന്നും നമ്പർ എടുത്ത് ഓരോന്നും ഡയൽ ചെയ്യാൻ തുടങ്ങി… അപ്പോഴേക്കും റിഷി എന്ന് സേവ് ചെയ്ത നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു വന്നു. സ്‌ക്രീനിൽ നിന്നും കണ്ണെടുത്തു അവൾ വൈഗയെ നോക്കി……
സ്‌ക്രീനിൽ നിന്നും കണ്ണെടുത്തു അവൾ വൈഗയെ നോക്കി…
“വൈഗ… ഞാൻ നമ്പർ മറന്നു പോയി.. ഇതാ നിന്റെ ഫോൺ…. ” മിത്ര ഫോൺ വൈഗയ്ക്ക് നേരെ നീട്ടി….
“എങ്കിൽ ശരി… ഞാൻ പോകട്ടെ… ” വൈഗ വണ്ടി സ്റ്റാർട്ട്‌ ചെയ്തു…
“ഒന്ന് നിന്നേ… ” മിത്ര പിന്നിൽ നിന്നും വിളിച്ചു. വൈഗ വണ്ടി നിർത്തി അവളെ എന്താണെന്നുള്ള അർത്ഥത്തിൽ നോക്കി
“നീ.. കെട്ടാൻ പോകുന്ന ചെക്കന്റെ പേര് എന്തായിരുന്നു? ” മിത്ര ആകാംക്ഷയോടെ ചോദിച്ചു
“റിഷി എന്നാ പേര്… അവൻ എന്നെ വെയിറ്റ് ചെയ്ത് അവിടിരിക്കാ.. ഞാൻ പോട്ടെ.. ” അത് പറഞ്ഞു അവൾ വണ്ടിയെടുത്തു പോയി..
റിഷി എന്ന പേര് കേട്ടതിന്റെ അമ്പരപ്പ് മാറാതെ അവൾ ഒരു ശില കണക്കെ അവിടെ നിന്ന് പോയി..
ചങ്കിൽ വല്ലാത്തൊരു ഭാരം പേറി അവൾ കോളേജ് ഗേറ്റ് കടന്ന് ബസ് സ്റ്റോപ്പിലേക്ക് നടന്നു
കണ്ണിൽ അവളറിയാതെ തന്നെ നനവ് പടർന്നിരുന്നു. താൻ സ്വന്തമാക്കാൻ ആഗ്രഹിച്ച വ്യക്തിയെ തനിക്കു കിട്ടും എന്ന പ്രതീക്ഷയാണ് തകർന്നത്.. ഓരോന്ന് ആലോചിച്ചു സ്റ്റോപ്പിൽ എത്തിയിരുന്നു..
ബസ് വന്നതോടെ അതിൽ കയറി ഒഴിഞ്ഞ സീറ്റിൽ സ്ഥാനം പിടിച്ചു.. പെട്ടെന്നാണ് മിത്രയുടെ ഫോൺ ബെല്ലടിച്ചത്….
എടുത്ത് നോക്കിയപ്പോൾ ഏട്ടൻ കോളിങ് എന്ന് തെളിഞ്ഞു.. അവൾ ഫോൺ എടുത്ത് ഹലോ പറഞ്ഞു
“ഹലോ.. നീ ബസിൽ കേറിയോ മിത്ര… ”
“മ്മ്മ് ” അവൾ മറുപടി എന്നോണം മൂളി..
“ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി. വീട്ടിൽ ചെന്നു അമ്മയോടും അച്ഛനോടും ഡ്രസ്സ്‌ മാറി നിൽക്കാൻ പറയ്‌.. ഞാൻ വന്നാൽ ഉടനെ സിനിമയ്ക്ക് പോകാം… ” ഏട്ടൻ അത് പറഞ്ഞു ഫോൺ കട്ടാക്കി..
വീട്ടിൽ വന്ന് മിത്ര ബാഗ് സോഫയിലേക്ക് എറിഞ്ഞു.. മനസ്സ് മരവിച്ച അവസ്ഥയിൽ അവൾ ഒരിടത്തു ഇരുന്നു..
“ആ നീ വന്നോ? ഞാൻ ചായയെടുക്കാം… ” അമ്മ പറഞ്ഞു
“എനിക്ക് നല്ല തലവേദന ഉണ്ട്.. ഞാൻ ഒന്ന് കിടക്കട്ടെ.. ഇപ്പോൾ ഒന്നും എടുക്കണ്ട.. ”
“ഞാൻ ബാം പുരട്ടി തരാം… ”
“വേണ്ടമ്മേ.. കുറച്ച് നേരം കിടന്നാൽ മാറും.. ” മിത്ര മറുപടി നൽകി..
മുറിയിൽ ചെന്ന് അലമാരയിലെ വലിയ കണ്ണാടിക്കു മുന്നിൽ അവൾ വന്ന് നിന്നു.
പെട്ടെന്ന് റിഷിയുടെ മുഖം കണ്ണാടിയിൽ തെളിഞ്ഞു വന്നതായി അവൾ കണ്ടു. അവൾ ആ രൂപത്തെ കയ്യെത്തി തൊടാൻ നോക്കുമ്പോഴേക്കും ക്ഷണനേരം കൊണ്ട് അത് കണ്മുന്നിൽ നിന്നും മാഞ്ഞിരുന്നു…..
വർഷങ്ങളായി മനസ്സിൽ ഒളിപ്പിച്ച പ്രണയം.. അതിപ്പോൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു..
റിഷിയെ സ്വന്തമാക്കാൻ കഴിഞ്ഞതിലുള്ള വൈഗയുടെ ഭാഗ്യവും തനിക്ക് അവനെ ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്ന ബോധവും അവളുടെ മനസ്സ് ഭ്രാന്തു പിടിപ്പിക്കുന്നതായിരുന്നു….
അവൾ ഒരു നിമിഷം പൊട്ടിക്കരഞ്ഞു നിലവിളിച്ചുപോയി.. അപ്പോഴേക്കും ഓഫീസിൽ നിന്ന് അവളുടെ ഏട്ടൻ മിഥുൻ വന്നിരുന്നു..
“എന്താ അമ്മേ വേഷം മാറിയില്ലേ? ” മിഥുൻ അകത്തേക്ക് വന്നപ്പോൾ ചോദിച്ചു
“വേഷം മാറണത് എന്തിനാ? ” അമ്മ സംശയത്തോടെ ചോദിച്ചു
“അല്ല…. അപ്പൊ മിത്ര വന്നില്ലേ? ”
“ഉം… വന്നു.. തലവേദന ആണെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി… ” അമ്മ മറുപടി നൽകി

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????

Comments are closed.