“ഞാൻ ഇറങ്ങട്ടെ….ഇനി നിന്നാൽ വീട്ടിൽ ഉള്ളോർ പേടിക്കും…. ”
“അല്ല മോനേ… കുടിക്കാൻ എന്തേലും എടുക്കാം.. മോൻ ഇരിക്ക്.. “അമ്മ പറഞ്ഞു.
“ഒന്നും വേണ്ട ആന്റി… ഇപ്പൊ തന്നെ ലേറ്റ് ആയി…. “അവൻ പോകാനായി ഒരുങ്ങിയതും ഇടയ്ക്ക് ഒന്ന് പിന്തിരിഞ്ഞു ദേവന്റെ അടുത്തേക്ക് വന്നു.
“അങ്കിൾ…എന്നെ മനസ്സിലായോ? ” ദേവൻ ഇല്ലെന്നുള്ള അർത്ഥത്തിൽ തലയാട്ടി.
“എന്റെ അച്ഛന്റെ കൈയിൽ ഉള്ള ഒരു ആൽബത്തിൽ നിങ്ങൾ രണ്ടാളും തോളോട് തോളിൽ കയ്യിട്ടു നിക്കുന്ന ഒരു ചിത്രം ഉണ്ട്. അത് കാണിച്ചു പറഞ്ഞിട്ടുണ്ട് അച്ഛന്റെ ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട് ദേവൻ ആണെന്ന്.. പ്രഭാകര മേനോനെ അറിയോ… നിങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് ദുബായിൽ.. പിന്നെ നിങ്ങൾ ആദ്യം നാട്ടിൽ വന്ന് സെറ്റിൽഡ് ആയെന്നു പറഞ്ഞു ”
“പ്രഭയുടെ മോനാണോ നീ… ഞാൻ നിന്നെ ചെറുപ്പത്തിൽ കണ്ടതാ… നിങ്ങൾ രണ്ട് ആൺകുട്ടികൾ അല്ലേ? ”
“അതെ.. അങ്കിൾ… താഴെ ഒരു അനിയൻ ഉണ്ട്.. റോഷൻ… അവൻ ബിടെക് പഠിക്കുന്നു. ”
“എന്താ മോന്റെ പേര്? ഇപ്പോ എന്ത് ചെയുന്നു? ” അമ്മ ചോദിച്ചു.
“എന്റെ പേര് റിഷി… ഇവിടെ ഇപ്പോ ചെറിയ ബിസിനസ് ഒക്കെ ആയിട്ട് പോകുന്നു. ”
“മോനേ.. അച്ഛന്റെ നമ്പർ ഒന്ന് തരോ… അവനോട് സംസാരിച്ചിട്ട് കാലമെത്രയായി… ”
അച്ഛൻ അത് പറഞ്ഞപ്പോ അവൻ നമ്പർ പറഞ്ഞു കൊടുത്തു. ശേഷം എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങി..
റിഷി….. ആ പേര് വൈഗയുടെ ഉള്ളിൽ പതിഞ്ഞു. അന്ന് രാത്രി തന്നെ ദേവൻ ഫോൺ എടുത്ത് പ്രഭാകരനെ വിളിച്ചു. കാലങ്ങൾക്കു ശേഷം ഉള്ള ഇരുവരുടെയും സംസാരം അവരുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കി….
ഫോൺ വെച്ചപ്പോ തൊട്ട് ദേവന്റെ മുഖത്തു എന്തെന്നില്ലാത്ത സന്തോഷമാണ്…
അമ്പിളി കുടിക്കാൻ ഉള്ള വെള്ളവുമായി അങ്ങോട്ടേക്ക് കടന്നു വന്നു.
“ദേവേട്ടാ നെറ്റിയിൽ മുറിവിന്റെ വേദന മാറിയോ? ”
“ഉവ് അമ്പിളി.. പിന്നെ ഞാൻ ഇപ്പോ പ്രഭയെ വിളിച്ചു വെച്ചുള്ളു. അവൻ നമ്മളോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഈ ഞായറാഴ്ച നമുക്ക് അവിടെ വരെ ഒന്ന് പോണം….. ”
“എവിടേക്ക് പോണ കാര്യാ അച്ഛൻ പറയണേ? ” വൈഗ അങ്ങോട്ട് വന്നു ചോദിച്ചു.
“പ്രഭയുടെ വീട്ടിലേക്ക്… എന്റെ ചങ്ങാതിയുടെ വീട്ടിൽ… ” അത് പറഞ്ഞപ്പോ അച്ഛന്റെ മുഖത്തു വിടർന്ന പ്രസരിപ്പു വലുതായിരുന്നു….
“ഞായറാഴ്ച രാവിലെ തന്നെ നമുക്കു പോകാം.. “അച്ഛൻ അത് പറഞ്ഞ് കിടക്കാൻ ഒരുങ്ങി..
“അച്ഛാ… മരുന്ന് കഴിച്ചില്ലല്ലോ…. ദേ…. ഞാൻ ടാബ്ലറ്റ് കൊണ്ട് വന്നിട്ടുണ്ട് “വൈഗ അമ്മയുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങി അച്ഛന് കൊടുത്തു.
രാത്രി ഊണ് മേശയ്ക്കു സമീപം ഇരിക്കുന്ന ദേവ് സാറിന്റെ ചിന്തകൾ എല്ലാം വൈഗയെ കുറിച്ചായിരുന്നു.
രാമേട്ടൻ ഭക്ഷണം എടുത്ത് പ്ലേറ്റിലേക്ക് പകർത്തി വെച്ച് കൊടുത്തു.
“എന്താ സാർ.. നല്ല ആലോചനയിൽ ആണല്ലോ…. സാർ കഴിക്കുന്നില്ലേ? ”
“എന്തോ എനിക്ക് വിശപ്പില്ല…. “ദേവ് സാർ അലസമായി മറുപടി നൽകി താടിയിൽ തടവി കൊണ്ടിരുന്നു..
“അമേരിക്കയിൽ നിന്ന് സാറിന്റെ അച്ഛൻ വിളിച്ചിരുന്നു. സാറിനെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു. ”
“മ്മ്മ്മ് “ദേവ് സാർ ഒന്ന് അമർത്തി മൂളി കൊണ്ട് മുറിയിലേക്ക് നടന്നു..
മേശ വലിപ്പിൽ നിന്ന് ഒരു പുസ്തകം എടുത്ത് അതിൽ വൈഗ എന്ന് റെഡ് മഷി കൊണ്ട് കോറിയിട്ടു…. അതിന് താഴെ “””ശീ… ഈസ് സ്റ്റോൾ മൈ…. ഹാർട്ട്.. “”””എന്ന് എഴുതി ചേർത്തു…
❤️
Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?
Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????