സ്വയംവരം [ജിംസി] 126

റോഷൻ അത് പറഞ്ഞതും പ്രഭാകരൻ അവന്റെ ചെവിയിൽ പിടിത്തമിട്ടു…
“അങ്ങനെ ഏതെങ്കിലും ഒരു പെണ്ണിനെ കൊണ്ട് വന്നാലൊന്നും ഞാൻ എന്റെ മരുമകൾ ആക്കില്ല.. ”
“യ്യോ…. എന്റെ ചെവി… വേദനിക്കുന്നു…. പിടി വിട്… ” റോഷൻ വേദന കൊണ്ട് നിലവിളിച്ചു..
പ്രഭാകരൻ പിടി വിട്ടു.
“എന്റെ നേർക്ക് ആണല്ലോ നിങ്ങൾ എപ്പോഴും അക്രമം…? എന്നെ നിങ്ങൾ തവിടു കൊടുത്തു വാങ്ങിയതാണോ എന്നാ ഇപ്പോ എന്റെ ഡൌട്ട്…. ” അവൻ താടി തടവി നിന്ന് ആലോചിച്ചു..
“ഹോ…ഇവന് എന്നാവോ ബുദ്ധിയും ബോധവും ഉണ്ടാവാ… ” പ്രഭാകരൻ കൈ മലർത്തി… **************************************** പിറ്റേന്ന് പ്രഭാതം ഉണർന്നപ്പോൾ തന്നെ ദേവൻ അങ്കിളിനെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു…
അങ്കിൾ സമ്മതിച്ചു.. ഒരു ഒഫീഷ്യൽ പെണ്ണുകാണാൻ വരാൻ പറഞ്ഞു.. വൈഗയോട് ഒന്നും പറയണ്ട എന്നും പറഞ്ഞു..
“ആഹാ കൊള്ളാലോ.. അപ്പൊ എന്നെ പറ്റിക്കുവാ എന്റെ അച്ഛനും അമ്മയും.. ഈ ഡ്രാമ ഇങ്ങനെ തന്നെ പോട്ടെ….പിന്നെ റിഷി.. ഞാൻ പോട്ടെ മറ്റന്നാൾ കാണാം കേട്ടോ ”
“ഇപ്പോ തന്നെ പോണോ? ”
“പിന്നല്ലാതെ.. ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ.. ”
“മ്മ്മ് ഓക്കേ അപ്പൊ നെക്സ്റ്റ് പെണ്ണുകാണൽ ”
അവൾ ചിരിച്ചു കൊണ്ട് വണ്ടിയുടെ അടുത്തേക്ക് പോയി… വീട്ടിൽ ചെന്നിട്ടും ഒന്നും അറിയാതെ അവൾ പെരുമാറി..
ഇന്നാണ് റിഷി തന്നെ പെണ്ണ് കാണാൻ വരുന്നത്.. വൈഗ കുളി കഴിഞ്ഞ് വേഷം മാറി. എത്ര ഒരുങ്ങിയിട്ടും അവൾ തൃപ്തിപ്പെടാതെ കണ്ണാടിക്കു മുന്നിൽ നിന്നു..
സമയം പത്തു മണിയോടു അടുത്തു… മുറ്റത്തു കാർ വന്നു നിന്ന സ്വരം കാതിൽ വന്നു തറച്ചു..
അമ്പിളി വൈഗയുടെ അടുത്തേക്ക് വന്നു.. “മോളെ കഴിഞ്ഞില്ലേ? ചെക്കനും വീട്ടുകാരും എത്തി… ”
“കഴിഞ്ഞു അമ്മേ.. ” അവൾ മറുപടി നൽകി..
വൈഗയുടെ മട്ടും ഭാവവും കണ്ടു അമ്പിളി ഒന്ന് സംശയിച്ചു.. റിഷിയെ മോൾക്ക്‌ ഇഷ്ടം ആണെന്ന് പറഞ്ഞത് വെറുതെ ആവോ.. അമ്പിളി ഓരോന്നും ഓർത്ത് സ്റ്റെയർ ഇറങ്ങി.
എല്ലാവരും അകത്തേക്ക് വന്നതോടെ ദേവൻ അവരെ അകത്തേക്ക് ക്ഷണിച്ചു..
“അമ്പിളി… പോയി മോളെ.. വിളിക്കു…. ” ദേവൻ പറഞ്ഞു.. അമ്പിളി വൈഗയെ പോയി വിളിച്ചു..
അവൾ ഒരു ട്രേയിൽ ചായയും ആയി വന്നു..
“ഏട്ടാ ഇനി ഏട്ടനെ കണ്ട ഷോക്കിൽ വൈഗ ചേച്ചി ട്രേ നിലത്തു ഇടുമോ? ഏട്ടനാണ് ചെക്കൻ എന്ന് ചേച്ചിക്ക് അറിയില്ലല്ലോ? ”
റിഷി മറുപടി എന്നോണം ചിരിച്ചു.. വൈഗ, റിഷിയെ കണ്ടതും ചെറു പുഞ്ചിരി നൽകി.. ചായ അവനു നേരെ നീട്ടി..
വൈഗയുടെ മുഖത്തു യാതൊരു ഭാവമാറ്റം കാണാതെ ആയപ്പോൾ റിഷി ഒഴികെ എല്ലാവരും പരസ്പ്പരം നോക്കി.
“സോറി.. വൈഗയോട് എനിക്ക് പറയേണ്ടി വന്നു..ഞാൻ ആണ് പെണ്ണുകാണാൻ വരുന്നത് എന്ന്… ” റിഷി എല്ലാരോടും ആയിട്ട് പറഞ്ഞു
“ആ എനിക്ക് അപ്പോഴേ ഡൌട്ട് ഉണ്ടായി.. മോളുടെ മുഖത്തു പതിവിലും തെളിച്ചം കാണണം എങ്കിൽ റിഷി ആണ് ചെക്കൻ എന്ന് ഇവൾ അറിഞ്ഞു കാണുമല്ലോ… ” ദേവൻ പറഞ്ഞു
“അപ്പൊ എങ്ങനാ പെണ്ണിനും ചെക്കനും സംസാരിക്കാൻ ഉണ്ടോ? ” റോഷൻ തല മൂത്ത കാർന്നവന്മാരെ പോലെ പറഞ്ഞു..
“ആ പോയി സംസാരിക്കു രണ്ടാളും.. ” പ്രഭാകരൻ പറഞ്ഞു. അവർ രണ്ടാളും തൊടിയിലേക്ക് നടന്നു….

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????

Comments are closed.