സ്വയംവരം [ജിംസി] 126

“പിന്നെ… എനിക്ക് വീട്ടിൽ കല്ല്യാണം ആലോചിക്കുന്നുണ്ട്.. മറ്റന്നാൾ ഒരു കൂട്ടരോട് പെണ്ണ് കാണാൻ വരാൻ പറഞ്ഞിരിക്കാ അച്ഛൻ.. ”
“സാരമില്ല അവർ എന്തായാലും കണ്ടിട്ട് പൊക്കോട്ടെ.. ” റിഷി അങ്ങനെ പറഞ്ഞതും അവൾ ഒരു അമ്പരപ്പോടെ അവനെ നോക്കി…
“പെണ്ണ് കണ്ട് കഴിഞ്ഞാൽ അവർക്ക് ഇഷ്ടപ്പെട്ടാലോ? ”
“ഇഷ്ടപ്പെട്ടാൽ താൻ അവനെ അങ്ങ് കെട്ടണം.. ” റിഷി അങ്ങനൊരു മറുപടി തന്നതും വൈഗ ഒന്ന് ഞെട്ടി. അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു…
“അപ്പൊ റിഷിക്ക് ഇത് ഒരു ടൈമ് പാസ്സ് മാത്രം ആണല്ലേ? ” അവൾ അത് പറയുമ്പോൾ സ്വരം ഇടറിയിരുന്നു…
അവൻ അവളുടെ മുഖം കൈകളിൽ എടുത്തു. കണ്ണിൽ നിന്നും ഇറ്റുവീണ കണ്ണുനീർ തുള്ളികൾ അവന്റെ വിരലുകൾ മെല്ലെ മായിച്ചു കളഞ്ഞു…
“അങ്ങനെ മറ്റൊരാൾക്ക്‌ താലി ചാർത്താൻ ആണെങ്കിൽ ഞാൻ നിന്നെ സ്നേഹിക്കുമോ? ഇന്നലെ പാർട്ടി കഴിഞ്ഞ് വീട്ടിലേക്കു നിങ്ങൾ തിരിച്ചതിനു പിന്നാലെ വീട്ടിൽ കുറച്ചു കാര്യങ്ങൾ ഉണ്ടായി.. ” റിഷി പറഞ്ഞു നിർത്തി.. എന്താണെന്നു ഉള്ള അർത്ഥത്തിൽ വൈഗ അവനെ നോക്കി..
“നമുക്ക് എവിടെയെങ്കിലും ഇരുന്നു സംസാരിക്കാം.. ”
“മ്മ്മ് ശരി.. “അവൾ മറുപടി നൽകി.. ബീച്ചിനു സമീപം നിരന്നു കിടക്കുന്ന ചാരുബെഞ്ചിൽ ഒഴിഞ്ഞ ഇടം നോക്കി അവർ സ്ഥാനമുറപ്പിച്ചു..
“പറയ്‌ റിഷി.. ഇന്നലെ എന്താ വീട്ടിൽ ഉണ്ടായത്? ” അവളുടെ ആകാംക്ഷ കൂടി..
“എനിക്ക് തന്നെ ഇഷ്ട്ടം ആണെന്ന് റോഷന് അറിയാം.. ഇന്നലെ രാത്രി തന്നെ അവൻ അത് അച്ഛനോടും അമ്മയോടും പറഞ്ഞു.. ”
“എന്നിട്ട്? ” വൈഗ ചോദിച്ചു
റിഷിയുടെ ചിന്തകൾ തലേ നാളത്തെ രാത്രിയിലേക്ക് കടന്നു പോയി.. ***************************************
“ഗുഡ്‌നൈറ്റ് അച്ഛാ.. “റിഷി അത് പറഞ്ഞ് മുറിയിലേക്ക് പോകാൻ ഒരുങ്ങി..
” ആ.. പോയി കിടന്നോ.. നേരം വെളുക്കാൻ ഇനി അധികം സമയം ഇല്ല.. ” പ്രഭാകരൻ പറഞ്ഞു.
“ഒരു മിനിറ്റ് അച്ഛാ.. എനിക്ക് അത്യാവശ്യം ആയിട്ടേ ഒരു കാര്യം പറയണം.. ” റോഷൻ അത് പറഞ്ഞതോടെ റിഷി അവിടെ നിന്നു…
“ഈ പാതിരാത്രിയിൽ ആണോടാ നിന്റെ അത്യാവശ്യം… പോയി കിടക്കാൻ നോക്ക്.. ” അച്ഛൻ അത് പറഞ്ഞ് മുറിയിൽ പോകാനൊരുങ്ങി….
“പറ്റില്ല പറ്റില്ല.. എനിക്ക് ഇപ്പോൾ പറയണം.. ഏട്ടനെ സംബന്ധിച്ച കാര്യമാണ്.. ” റോഷൻ അത് പറഞ്ഞതും റിഷി ഒന്ന് പകച്ചു..
അവൻ റോഷനെ നോക്കി കണ്ണുരുട്ടി കാണിച്ചു.. ഒന്നും പറയരുത് എന്ന് ആംഗ്യം കാണിച്ചു..
“ആ എന്നാൽ പറയ്‌…” അച്ഛൻ പറഞ്ഞു… അവരുടെ സംസാരം കേട്ട് സാവിത്രി അങ്ങോട്ട് വന്നു..
“ഏട്ടന് നമ്മുടെ ദേവൻ അങ്കിളിന്റെ മോളെ ഇഷ്ട്ടാ.. ” റോഷൻ പറഞ്ഞു
അവൻ പറഞ്ഞത് കേട്ട് പ്രഭാകരനും സാവിത്രിയും മുഖത്തോട് മുഖം നോക്കി..
ഞാൻ ഒന്നും പറഞ്ഞില്ല രാമനാരായണ…. എന്ന മട്ടിൽ റോഷൻ ഒന്നും അറിയാതെ നിന്നു.
റിഷി പതിയെ ഒറ്റയടി വെച്ച് റൂമിലേക്ക് പോകാൻ ഒരുങ്ങി .
“നിൽക്കടാ അവിടെ.. ” പ്രഭാകരൻ ശബ്ദമുയർത്തി..
റിഷി ഒന്നു പരിഭ്രമിച്ചു.. “എന്റെ പൊന്നു മോൻ ഇങ്ങു വന്നേ.. ”
“അച്ഛാ.. ഞാൻ……. അത്…. പിന്നെ.. ഇവൻ വെറുതെ ഓരോന്ന്…… ”
“മതി മതി.. നീ കള്ളം പറയാൻ നോക്കണ്ട.. നിന്റെ മനസ്സിൽ അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ എന്നോടോ അമ്മയോടോ പറഞ്ഞൂടെ.. പ്രേത്യകിച്ചു എന്റെ ദേവന്റെ മോൾ ആവുമ്പോ… ഞങ്ങൾക്ക് നൂറുവട്ടം സമ്മതം…. ” അവർ പരസ്പരം നോക്കി ചിരിച്ചു..
“കണ്ടില്ലേ ഏട്ടാ.. എത്ര പെട്ടെന്നാ കാര്യങ്ങൾ ഫാസ്റ്റ് ആയത്.. ഇതാണ് റോഷൻ.. ” അവൻ ഷർട്ടിന്റെ ഷോൾഡർ ഒന്ന് സ്റ്റൈലിൽ ഉയർത്തി പറഞ്ഞു.
“ഹാ മതി… മോൻ പോയി കിടക്ക്.. ” പ്രഭാകരൻ റോഷനോട് പറഞ്ഞു..
“അല്ല അച്ഛാ.. ഒരു ഡൌട്ട്.. ലൗ മാര്യേജ് നിങ്ങൾ എതിരല്ല എന്ന് മനസ്സിലായി.. അതുകൊണ്ട് ഇപ്പോൾ എന്റെ കാര്യം വന്നാലും നിങ്ങൾ ഗ്രീൻ സിഗ്നൽ തരുമെന്നത് ഷുവർ ആണോ? “

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????

Comments are closed.