കോളേജിൽ ഇന്റർവെൽ സമയത്ത് അവൾ റിഷിയുടെ ഫോണിലേക്ക് വിളിച്ചു.
ഫോൺ എടുത്ത് റിഷി ഹലോ പറഞ്ഞു.
“ഹലോ റിഷി.. ” അവളുടെ മധുരമായ ശബ്ദം അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്തി.
“എന്താ വിളിച്ചത്? ”
“അത്… അത് പിന്നെ എനിക്കൊന്നു കാണണം… ” അവൾ പതിയെ പറഞ്ഞു നിർത്തി.
“അതിനെന്താ നമുക്ക് ഇന്ന് തന്നെ കാണാം.. ഞാൻ എവിടെയാ വരേണ്ടത്? ”
“റിഷി അന്ന് ബീച്ചിൽ വന്നില്ലേ.. അവിടെ വന്നാൽ മതി.. ഒരു അഞ്ചു മണിക്ക്… ”
“മ്മ്മ്.. ഓക്കേ.. ” അവൻ ഫോൺ ഓഫാക്കി അഞ്ചു മണിയാവാൻ കാത്തു നിന്നു..
കോളേജ് ടൈമ് കഴിഞ്ഞ് അവൾ വണ്ടിയും എടുത്ത് ബീച്ചിലേക്ക് വിട്ടു.. വഴിയിൽ വെച്ച് ഒരു പെൺകുട്ടി അകലെ നിന്നും കൈ വീശി കാണിക്കുന്നത് കണ്ട് അവൾ വണ്ടി നിർത്തി.
“ശ്രീക്കുട്ടി ? ”
“അതേ ചേച്ചി.. ഞാൻ തന്നെ.. ”
“ജോലിക്ക് പോയില്ലേ ഇന്ന്? ”
“ആ പോയി.. ഓഫീസ് ടൈമ് അഞ്ചു മണി വരെ ഉള്ളു ചേച്ചി.. എന്റെ വണ്ടി വർക്ക്ഷോപ്പിൽ ആയോണ്ട് ബസിനു പോകാം എന്ന് വെച്ച് നിക്കാ..അപ്പോഴാ ചേച്ചിയെ കണ്ടേ.. ”
“ഞാൻ ഇപ്പോ ഒരു ഫ്രണ്ടിനെ കാണാൻ പോവാ.. അല്ലെങ്കിൽ നിന്നെ ഞാൻ വീട്ടിൽ ഡ്രോപ്പ് ചെയ്തേനെട്ടോ ”
“എന്നാൽ ഓക്കേ.. ഫ്രീ ആവുമ്പോ വീട്ടിലേക്ക് ഇറങ്ങു.. ” വൈഗ ശരി എന്ന് മറുപടി നൽകി വണ്ടി സ്റ്റാർട്ട് ചെയ്തു.
റിഷി കാറും ചാരി നിൽക്കുന്നുണ്ട്.. വൈഗയെ കണ്ടതോടെ അവൻ, അവൾക്കടുത്തേക്ക് വന്നു..
“സോറി റിഷി.. ഞാൻ ഒരൽപ്പം ലേറ്റ് ആയി. ”
“ഏയ് അത് കുഴപ്പമില്ല.. നമുക്ക് നടന്നു സംസാരിക്കാം ” റിഷി പറഞ്ഞു
അവർ കടലിന്റെ വക്കത്ത് കൂടി നടന്നു.
“ഇങ്ങനെ വെറുതെ എന്റെ കൂടെ നടക്കാൻ വിളിച്ചതായിരുന്നോ? ” റിഷി നിശബ്ദതയ്ക്ക് ഫുൾസ്റ്റോപ്പിട്ടു കൊണ്ട് പറഞ്ഞു
“അല്ല എനിക്ക് ഒരു കാര്യം അറിയണം.. അതാ വന്നത്.. ”
“എന്താ അറിയേണ്ടത്? താൻ പറയെടോ? ”
അവൾ അൽപ്പം നേരം കടലിന്റെ ആഴങ്ങളിൽ നോക്കി നിന്നു.
“വൈഗ..താൻ ഒന്നും മിണ്ടുന്നില്ലെങ്കിൽ ഞാൻ പോകുവാ.. “അവൻ പോകാൻ തുനിഞ്ഞതും അവൾ അവന്റെ കൈയിൽ പിടിത്തമിട്ടു.. അവൻ അവളുടെ കണ്ണുകളിൽ നോക്കി. അവൾ മണൽതരികളിൽ കിടന്നിരുന്ന ഒരു കമ്പെടുത്തു. കരയിൽ ഇങ്ങനെ എഴുതി ചേർത്തു. “”വൈഗ റിഷി.. “”
അവളുടെ പേരിനൊപ്പം ചേർന്ന അവന്റെ പേര് ക്ഷണ നേരം കൊണ്ട് തിരമാലകൾ വന്നു മായിച്ചു കളഞ്ഞു.
റിഷി ഒന്ന് പുഞ്ചിരിച്ചു. ശേഷം അവളുടെ അടുത്തേക്ക് ചേർന്നു നിന്നു.അവളുടെ വലതുകരം അവന്റെ നെഞ്ചിലേക്ക് വെച്ചു.
കരയിൽ എഴുതിയത് എന്തും തിരമാല വന്നു മായിച്ചു കളഞ്ഞോട്ടെ.. പക്ഷേ നീ കേൾക്കുന്ന എന്റെ ഹൃദയ മിടിപ്പുണ്ടല്ലോ അവിടെ അതിനുള്ളിൽ നമ്മുടെ പേര് ഞാൻ ചേർത്തു വെച്ചിട്ടുണ്ട്… അത് ഒരിക്കലും മായില്ല…. അവൻ അത് പറഞ്ഞ് പരിസരം നോക്കാതെ അവളെ തന്റെ നെഞ്ചോട് ചേർത്തു.. അവളും ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവനിലേക്ക് അടുത്തു….
അവൻ അത് പറഞ്ഞ് പരിസരം നോക്കാതെ അവളെ തന്റെ നെഞ്ചോട് ചേർത്തു. അവളും ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവനിലേക്ക് അടുത്തു.
തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി. അവന്റെ കരവലയത്തിൽ ചേർന്നു നിൽക്കുമ്പോൾ ഇതുവരെ താൻ അനുഭവിക്കാത്ത ഒരു അനുഭൂതി അവളുടെ ഉള്ളിൽ പിറവിയെടുത്തു..
അവളെ ഉണർത്താൻ എന്നവണ്ണം ഒറ്റമഴത്തുള്ളി അവളുടെ കവിളിൽ തൊട്ടു തഴുകി കടന്നു പോയി..
അവൾ പൊടുന്നനെ അവനിൽ നിന്നും തെല്ലകന്നു നിന്നു. എന്നിട്ട് ചുറ്റും നോക്കി.. ഓരോ പ്രണയിതാക്കൾ കടലിന്റെ വക്കത്തുകൂടി കൈ കോർത്തു നടക്കുന്നുണ്ട്…..
“എന്താ ചുറ്റിലും നോക്കണേ.. ആരെങ്കിലും കണ്ടോന്നു നോക്കുവാണോ? ” റിഷി ചോദിച്ചു
അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി..
❤️
Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?
Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????