സ്വയംവരം [ജിംസി] 126

“ഒന്ന് പോടാ..വന്നേ..താഴെ അച്ഛൻ ഒക്കെ തിരക്കുന്നുണ്ടാവും… ”
റിഷി അത് പറഞ്ഞു ഹാളിലേക്ക് നടന്നു
പാർട്ടി എല്ലാം കഴിഞ്ഞ് ആളുകൾ പോയി തുടങ്ങി..
“പ്രഭാകരാ.. ഞങ്ങൾ ഇറങ്ങാ.. ”
ദേവൻ എല്ലാവരോടും യാത്ര ചോദിച്ചു
പോകും നേരം അവൾ, റിഷിയെ നോക്കി..
അവൻ കണ്ണിറുക്കി കാണിച്ച് ചിരിച്ചു… ഇത് കണ്ട റോഷൻ, റിഷിയുടെ കാലിൽ ഒന്ന് ചവുട്ടി…
“യ്യോ….കാലേ….. ” റിഷിയുടെ വിളി കേട്ട് പ്രഭാകരൻ തിരിഞ്ഞു നോക്കി..
“എന്താടാ മോനെ..? ”
“ഒന്നുല്ല അച്ഛാ… ” അവൻ മറുപടി നൽകി..
അവരുടെ കാർ ഗേറ്റ് കടന്നു പോയതോടെ റിഷി, റോഷന് നേരെ തിരിഞ്ഞു..
“എന്തിനാടാ.. എന്നെ ചവുട്ടിയത്? ”
“എന്തോ.. എങ്ങനെ.. ഇവിടെ എല്ലാവരും കൂടി അവരെ യാത്രയാക്കുന്ന നേരം കൊണ്ട് ഏട്ടൻ, വൈഗ ചേച്ചിയെ കണ്ണിറുക്കി കാണിച്ചത് ഞാൻ കണ്ടു..
വൈഗ ചേച്ചിടെ അച്ഛനും അമ്മയും കണ്ടാൽ ഏട്ടനെപ്പറ്റി എന്ത് വിചാരിക്കും? കണ്ണിറുക്കി കാണിച്ചതിന് ശേഷം ഫ്ലയിങ് കിസ്സ് കൊടുക്കില്ല എന്ന് ആരു കണ്ടു? ”
റോഷൻ പറഞ്ഞത് കേട്ടപ്പോൾ റിഷി ഒരു ചമ്മിയ ചിരി ചിരിച്ചു അകത്തേക്ക് കയറി പോയി..
പിറ്റേന്ന് പ്രഭാതം ഉണർന്നു. തലേനാൾ കിടക്കാൻ വൈകിയത് കൊണ്ട് വൈഗ ഒരൽപ്പം നേരം വൈകിയാണ് എഴുന്നേറ്റത്..
സ്റ്റെയർ ഇറങ്ങി വരുമ്പോൾ അച്ഛന്റെയും അമ്മയുടെയും സംസാരം കാതിൽ വന്നു തട്ടി.
“ഇനിയും മോളുടെ ഇഷ്ടം നോക്കി നടന്നാൽ മതിയോ ദേവേട്ടാ.. പെണ്ണ്കാണാൻ വന്നോളാൻ പറയ്‌.. അവളെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു. ” അമ്പിളി പറഞ്ഞു നിർത്തി.
അമ്പിളിയുടെ സംസാരം കേട്ട അവൾ ഒരു നിമിഷം നിശബ്ദയായി നിന്നു.
റിഷിയെ താൻ സ്നേഹിക്കണ പോലെ തിരിച്ചും അവൻ സ്നേഹിക്കുന്നുണ്ട് എന്ന് കഴിഞ്ഞ രാത്രിയിൽ തനിക്ക് ബോധ്യമായതാണ്…
റിഷിയെ അല്ലാതെ മറ്റൊരാളെയും തന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയില്ല എന്ന് അവളുടെ മനസ്സ് ഉരുവിട്ട് കൊണ്ടിരുന്നു….
വൈഗ സ്റ്റെപ് ഇറങ്ങാതെ നിൽക്കുന്നത് കണ്ട് ദേവൻ ചോദിച്ചു.
“എന്താ മോളെ അവിടെ തന്നെ നിന്നത്? ഇറങ്ങി വായോ ”
അവൾ മറുപടി എന്നോണം മൂളി.
സ്റ്റെയർ ഇറങ്ങി വാഷ് ബേസിനടുത്തേക്ക് നടന്നു. പല്ല് തേച്ചു, അടുക്കളയിൽ നിന്നും ഒരു കപ്പ് ചായയെടുത്തു സോഫയിൽ വന്നിരുന്നു.
“മോളെ.. നിന്നോടു ഒരു കാര്യം പറയാൻ ഉണ്ട്.. ” അച്ഛൻ തുടക്കമിട്ടു…
“എനിക്കറിയാം അച്ഛാ.. കല്യാണ കാര്യം അല്ലേ? ” അവൾ ചായ ഒരു കവിൾ കുടിച്ചതിനു ശേഷം ചോദിച്ചു..
“അതേ.. അത് തന്നെ.. ഇനിയും എങ്ങനെയാ നീട്ടി കൊണ്ട് പോകുന്നത്? ഇപ്പോൾ ഒരു ആലോചന ബ്രോക്കർ ശിവൻ കൊണ്ട് വന്നിട്ടുണ്ട്. കേട്ടിട്ട് നല്ല വീട്ടുക്കാർ ആണ്. പയ്യൻ റെവന്യൂ ഡിപ്പാർട്മെന്റിലാ… വർക്ക്‌ ചെയുന്നത്.. ഒറ്റ മോനാ.. ”
പിന്നെയും അച്ഛൻ ഓരോന്നും പറയുന്നുണ്ട്. അവൾ ശ്രദ്ധിക്കാത്ത ഭാവം കാണിച്ച് ഇരുന്നു.
“നീ അച്ഛൻ പറയണത് കേൾക്കുന്നുണ്ടോ? “അമ്മ ഇടയിൽ കയറി പറഞ്ഞു.
“മ്മ്മ്… ഉണ്ട്.. പക്ഷേ എനിക്ക്…. ” അവൾ പറയാൻ വന്നത് അത്രയും തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നതേയുള്ളൂ…
റിഷിയെ തനിക്കു ഇഷ്ടമാണെന്നും മാര്യേജ് ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും പറയാൻ കൊതിച്ചതാണ്. പക്ഷേ വാക്കുകൾ ഓരോന്ന് പുറത്തേക്ക് വരാൻ പ്രയാസപ്പെട്ടു..
“ഈ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം മോള് സാധിച്ചു തരണം… ഞങ്ങൾക്ക് നീ മാത്രം ഉള്ളു.. നീയാണ് ഞങ്ങളുടെ സ്വപ്നം… മറ്റന്നാൾ അവർ പെണ്ണ് കാണാൻ വരാമെന്നു പറഞ്ഞിട്ടുണ്ട്.. “അച്ഛൻ അത് പറഞ്ഞു എഴുന്നേറ്റ് പോയി
അവളുടെ കണ്ണിൽ കണ്ണ്നീര് തളം കെട്ടി നിന്നു.റിഷിയോട് സംസാരിക്കണം എന്നവൾ ഓർത്തു.

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????

Comments are closed.