സ്വയംവരം [ജിംസി] 126

അവൾ ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച്ചു, മെല്ലെ ഒറ്റയടി വെച്ച് തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് മാറി നിന്നു.
“ഹലോ…… ”
അവൾ പെട്ടെന്നു തിരിഞ്ഞു നോക്കി..
“എന്നെ മനസ്സിലായോ? ”
“മ്മ്… റോഷൻ അല്ലേ? നമ്മൾ സംസാരിച്ചിട്ടില്ല എങ്കിലും എനിക്ക് അറിയാം.. ” അവൾ പറഞ്ഞു..
“ചേച്ചി.. ഇവിടെ കട്ട പോസ്റ്റ്‌ ആയിട്ട് നിൽക്കണ കണ്ടിട്ട് വന്നതാ.. ചേച്ചി എന്ന് വിളിക്കാലോ ലെ…? !!”
“അതിന് എന്താ റോഷാ.. നീ വിളിച്ചോ.. പിന്നെ റിഷി എവിടെ.. ഇവിടൊന്നും കാണാനില്ല..? ” അവൾ ചുറ്റിലും ഒന്നും കൂടി നോക്കിയതിനു ശേഷം പറഞ്ഞു..
“ഏട്ടൻ കുറച്ചു ഫ്രണ്ട്സിനെ പിക് ചെയ്യാൻ പോയിരിക്കാ.. ഇപ്പോ എത്തും.. ”
“ഡാ..ഒന്നിങ്ങു വന്നേ.. ” റോഷനെ ഒരാൾ വിളിച്ചു..
“ചേച്ചി.. ഇവന്മാരൊക്കെ എന്റെ കട്ട ഫ്രണ്ട്സാ.. “അവൻ കുറച്ച് പേരെ ചൂണ്ടി കാണിച്ച് പറഞ്ഞു..
അവർ കൈ ഉയർത്തി കൊണ്ട് ഹായ് പറഞ്ഞു..
അവൾ അവരെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു..
പാർട്ടി തുടങ്ങാൻ സമയമായിരിക്കുന്നു.. റോഷൻ മൈക്ക് കയ്യിലെടുത്തു അനൗൺസ് ചെയ്തു..
“ഇന്ന് ഇവിടെ ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു എത്തിയ എല്ലാവർക്കും സ്വഗതം.. ” റോഷൻ മൈക്കിലൂടെ അറിയിച്ചതിലൂടെ അവിടെ കൂടി നിന്നവരുടെ കയ്യടികൾ ചുറ്റിലും മുഴങ്ങി..
“ആദ്യമേ തന്നെ ഞാൻ നിങ്ങൾക്കായി ഒരു ഗാനം ആലപിച്ചു തുടങ്ങിയാലോ…… ” റോഷൻ പറഞ്ഞു
“എന്റെ പൊന്നു റോഷാ…. ചതിക്കരുത്… ” അവന്റെ ഫ്രണ്ട്സിൽ ഒരാൾ കമന്റടിച്ചു…
“ഹാ.. അല്ലെങ്കിൽ വേണ്ട…. നമുക്ക് ഇന്നത്തെ പാർട്ടിടെ താരം മൈ ഡിയർ ഫാദർ.. mr. പ്രഭാകരൻ.. പ്ലീസ് കമിൻ… ”
റോഷൻ അത് പറഞ്ഞപ്പോ പ്രഭാകരൻ അങ്കിൾ അങ്ങോട്ട് വന്നു..
പെട്ടെന്നാണ് റിഷി ഒരു ബൊക്കെയുമായി അങ്ങോട്ട് കടന്നു വന്നത്..
റിഷിയെ കണ്ടതും അവളുടെ മുഖം വിടർന്നു..
ഭക്ഷണം കഴിക്കുമ്പോഴും അവൾ റിഷിയെ ശ്രദ്ധിച്ചെങ്കിലും അവൻ നോക്കിയില്ല..
റിഷി ഓരോരുത്തരോടും സംസാരിച്ചു നടക്കുന്നുണ്ട്..
ബാൽക്കണിയിൽ സാവിത്രി ആന്റിയും അമ്മയും സംസാരിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾ അങ്ങോട്ട് പോയി.
അമ്മയും ആന്റിയും കുറച്ച് കഴിഞ്ഞപ്പോൾ ബാൽക്കണിയിൽ നിന്നും ഇറങ്ങിയെങ്കിലും അവൾ അവിടെ തന്നെ ഇരുന്നു..
പുറത്തു ഇറ്റുവീഴുന്ന മഴത്തുള്ളികളും അകലെ ആരവത്തോടെ അടുക്കുന്ന മഴയുടെ ശക്തിയെയും നോക്കി അവൾ ഇരുന്നു..
തണുത്ത കാറ്റ് അവിടെമാകെ ഇഴഞ്ഞു നടക്കുന്നുണ്ട്..
അച്ഛനോട് പറഞ്ഞ് വേഗം ഇവിടുന്നു ഇറങ്ങണം.. ഇങ്ങനെ പോസ്റ്റ്‌ ആയിട്ട് നിൽക്കുന്നതിലും ഭേദം വീട്ടിലേക്ക് പോകുന്നതാ.. അവൾ ഓർത്തു.
അവൾ അവിടെ നിന്നും എണിറ്റു തിരിഞ്ഞതും റിഷി പെട്ടെന്ന് മുന്നിലേക്ക് കടന്നു വന്നു..
അവന്റെ അപ്രതീക്ഷിതമായ വരവിൽ അവൾ ഒന്ന് ഞെട്ടി..
“എന്താ ഇവിടെ തനിച്ചിരിക്കണേ..? ” അവൻ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു
“അത്.. ഞാൻ വെറുതെ.. ” അവൾ വാക്കുകൾ കിട്ടാതെ പരതി..
റിഷി അവൾക്ക് അടുത്തേക്ക് ഒന്നും കൂടി നടന്നു…
ഇപ്പോൾ അവർ തമ്മിൽ നേർത്ത അകലം മാത്രം… അവളുടെ നെഞ്ചിലെ ഓരോ മിടിപ്പും അവനു കേൾക്കാമായിരുന്നു…
അവൻ അവളുടെ ചെവിയിൽ പതുക്കെ മന്ത്രിച്ചു.. “”എനിക്കിഷ്ടായി….. “”
അവന്റെ വാക്കുകൾ കേട്ട് അവൾ ഒന്ന് പതറി..
“ഞാൻ….. താഴേക്ക് ചെല്ലട്ടെ.. ” അവൾ ധൃതിയിൽ അത് പറഞ്ഞു അവന്റെ മുന്നിൽ നിന്നും പോകാൻ ഒരു ശ്രമം നടത്തി..
പക്ഷേ.. അവളുടെ ഇടതു കൈത്തണ്ടയിൽ അവൻ പിടിത്തമിട്ടു..
“അങ്ങനെ ധൃതി വെച്ച് പോയാൽ എങ്ങനെയാ? ഇതിനു ഒരു മറുപടി തന്നിട്ട് പോ…..”
“റിഷി… എന്റെ കൈ വിട്.. താഴെ.. എന്നെ തിരക്കും ”
“ഏട്ടാ… ” റോഷൻ പെട്ടന്ന് അങ്ങോട്ട് കടന്ന് വന്നു.. റിഷി, പൊടുന്നനെ അവളുടെ കൈ വിട്ടു.. വൈഗ പെട്ടന്ന് തന്നെ അവിടെ നിന്നും പോയി.
“എന്താ… ഇവിടെ രണ്ടാളും കൂടി…….? ”
“ഏയ്‌… ഒന്നുമില്ല.. ഞങ്ങൾ വെറുതെ ഓരോന്ന്.. ”
“മ്മ്മ്… മനസ്സിലാവുന്നുണ്ട്… ഇവിടെ നിന്ന് ലൈൻ വലിക്കുവാണോ? “അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????

Comments are closed.