ഒരുപാടൊന്നും ഡിസൈൻ ഇല്ലാത്ത ഒരു സിംപിൾ ഡ്രസ്സ് ആയിരുന്നു അത്.
ശേഷം മുടി നാലു ഭാഗത്തു നിന്നും എടുത്തു അൽപ്പം മുകളിൽ ആയി ഭംഗിയിൽ കെട്ടി വെച്ചു.
അങ്ങനെ കെട്ടിയതു കൊണ്ട് വെളുത്ത നിറമുള്ള നീണ്ട കഴുത്തു മുഴുവൻ കാണാനുണ്ട്..
എല്ലാ ഒരുക്കവും കഴിഞ്ഞ് സ്റ്റെയർ ഇറങ്ങി വന്നപ്പോൾ അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി നിന്നു….
എല്ലാ ഒരുക്കവും കഴിഞ്ഞ് അവൾ സ്റ്റെയർ ഇറങ്ങി വന്നപ്പോൾ അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി നിന്നു.
“ഇതെന്താ എന്റെ മോള് സാരിയിൽ നിന്നും മാറിയോ? ” അമ്മ അവളെ ആകപ്പാടെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.
“ഒരു ചേഞ്ച് ആയിക്കോട്ടേന്നു വെച്ചു.. എങ്ങനെയുണ്ട് ഈ വേഷത്തിൽ എന്നെ കാണാൻ? ” അവൾ ചോദിച്ചു.
“കലക്കിട്ടുണ്ട്. മോളേ.. പിന്നെ സമയം പോകുന്നു . ഇറങ്ങാൻ നോക്കാം.. ” അച്ഛൻ അത് പറഞ്ഞ് കാറിനടുത്തേക്ക് പോയി.
വീടിന്റെ ഡോർ ലോക്ക് ചെയ്തു അവർ കാറിൽ കയറി. സമയം ആറരയോട് അടുത്തിരുന്നു.
കാർമേഘം, അന്തരീക്ഷമാകെ മൂടി കെട്ടിയതിനാൽ പതിവിലും കൂടുതലായി ഇരുട്ട് എങ്ങും വ്യാപിച്ചു കഴിഞ്ഞിരുന്നു..
കാറിൽ കയറാൻ ഒരുങ്ങിയപ്പോൾ ചെറിയ ചാറ്റൽ മഴ പൊടിഞ്ഞത് അവൾ അറിഞ്ഞു.
കാർ സ്റ്റാർട്ട് ചെയ്തു.. വണ്ടി റിഷിയുടെ വീടും ലക്ഷ്യം വെച്ച് നീങ്ങി. അൽപ്പം ദൂരം പിന്നിട്ടപ്പോൾ ചാറ്റൽ മഴയ്ക്ക് ശക്തിയേറി വന്നു തുടങ്ങി..
ചെറിയ മഴനൂലുകൾക്കു കനമേറി വരുന്നതായി അവൾ അറിഞ്ഞു….
അവൾ സ്റ്റീരിയോ ഓണാക്കി.. മഴയുടെ താളത്തിനൊപ്പം പാട്ടുകൾ ഓരോന്നും ഒഴുകി വന്നു തുടങ്ങി….. അവൾ മെല്ലെ കണ്ണുകൾ അടച്ചു……
ഒരു മെഴുതിരിയുടെ……. നെറുകയിലെരിയാൻ…… പ്രണയമേ…….. അരികിൽ വന്നു നീ…… ???
സ്റ്റീരിയോയിൽ കൂടി വരികൾ ഓരോന്നും ഒഴുകിയെത്തി…
ചുവന്ന റോസാപൂക്കളുടെ ഒരു പൂച്ചെണ്ട് റിഷി പിന്നിൽ നിന്നും എടുത്ത് വൈഗയുടെ നേർക്ക് നീട്ടി… അവൾ ഒരു പുഞ്ചിരിയോടെ അത് വാങ്ങി…. അതിന്റെ ഗന്ധം മണത്തു…
അവൻ, അവളുടെ വലതു കരം പിടിച്ച് മെല്ലെ വട്ടം കറക്കി.. ആ പാട്ടിന്റെ വരികൾക്കൊത്തു രണ്ടാളും നൃത്തം വെച്ചു…
“എന്താ മോളെ തനിച്ച് ഇരുന്ന് ചിരിക്കണേ..? !!” അച്ഛന്റെ ആ വിളിയാണ് അവളെ സ്വപ്നത്തിൽ നിന്നും ഉണർത്തിയത്….
താൻ കണ്ടത് സ്വപ്നമായിരുന്നുവോ? സ്വപ്നം കണ്ട് അറിയാതെ തന്നിൽ ചിരി പടർത്തിയത് അവൾ അറിഞ്ഞില്ല..
“ഒന്നുല്ല അച്ഛാ… “എന്നവൾ മറുപടി നൽകി..
അപ്പോഴേക്ക് അവരുടെ കാർ റിഷിയുടെ വീടിന്റെ ഗേറ്റ് കടന്നു പാർക്കിംഗ് സ്ഥലത്തേക്ക് എത്തിയിരുന്നു…..
അവളുടെ നെഞ്ചിടിപ്പ് ക്രമാതീതമായി കൂടുന്നത് അവൾ അറിഞ്ഞു..
കാറിൽ നിന്നും ഇറങ്ങിയ അവരെ സ്വഗതം ചെയ്യാൻ ഉമ്മറത്തേക്ക് പ്രഭാകരൻ അങ്കിളും സാവിത്രി ആന്റിയും എത്തി..
പുറത്ത് അപ്പോഴും മഴ കോരി ചൊ രിയുന്നുണ്ട്…
അകത്തേക്ക് ചെന്നപ്പോൾ ഒരുപാട് പേര് അവിടെ ഉണ്ടായിരുന്നു.. അമ്പിളിയെയും വൈഗയെയും കൂട്ടി സാവിത്രി നടന്നു കൊണ്ട് ഓരോരുത്തരെയും കാണിച്ചു പരിചയപ്പെടുത്തി..
“എന്താ മോളുടെ പേര്? ” കൂട്ടത്തിൽ പ്രായം കൂടിയ ഒരു സ്ത്രീ അവളോട് ചോദിച്ചു.
“വൈഗ.. “അവൾ മറുപടി നൽകി..
“എന്ത് ചെയുന്നു മോള്? ”
“ഞാൻ സെന്റ് മേരീസിൽ ലക്ച്ചറർ ആയി വർക്ക് ചെയുന്നു.. ” അവൾ വീണ്ടും മറുപടി കൊടുത്തു ചുറ്റും ഒന്ന് നോക്കി..
റിഷിയെ ഇവിടൊന്നും കാണുന്നില്ലല്ലോ എന്നവൾ ഓർത്തു..
ഓരോരുത്തരും അവളോട് കുശലം ചോദിക്കുന്നതിനു ഇടയിൽ സെർവെൻറ് കൂൾ ഡ്രിങ്ക്സ് കൊണ്ട് വന്നു..
അമ്മയെ സാവിത്രി ആന്റി വിളിച്ചു കൊണ്ട് പോയിട്ടുണ്ട്.. എങ്ങനെ എങ്കിലും ഇവരുടെ കൈയിൽ നിന്നും എസ്‌കേപ്പ് ആവണമല്ലോ എന്നവൾ ചിന്തിച്ചു…
❤️
Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?
Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????