റോഷൻ അർജുനെ തുറിച്ചു നോക്കിയിട്ട് റിഷിയുടെ അടുത്തേക്ക് വന്നു.
“ഏട്ടാ ഇന്ന് മുതൽ ഞാൻ ഒരു തീരുമാനം എടുത്തു. എക്സമിനു നല്ല മാർക്ക് വാങ്ങാൻ തീരുമാനിച്ചു… ”
“ആ എന്നാൽ പോയി പഠിക്ക്.. ഞാൻ ഓഫീസിൽ പോവാൻ നോക്കട്ടെ.. “റിഷി അത് പറഞ്ഞു പോകാൻ നിന്നു.
“മോനെ ഒന്ന് നിന്നേ.. അച്ഛൻ ഈ മാസം റിട്ടയേർഡ് ആവണ കാര്യം അറിയാലോ? ”
“ഉവ് അച്ഛാ..പാർട്ടിയുടെ കാര്യം അല്ലേ എല്ലാം ഞാൻ അറേഞ്ച് ചെയ്തോളാം ”
“എനിക്കറിയാം അതൊക്ക നീ നന്നായി ചെയ്യും.. പിന്നെ നാളെ നമുക്ക് ദേവന്റെ വീട്ടിൽ പോണം.. അവനെയും വീട്ടുകാരെയും വിളിക്കണം.. ”
“അത് പിന്നെ വിളിക്കാതിരിക്കോ അച്ഛന്റെ ചങ്കു ചങ്ങാതി അല്ലേ? ” പ്രഭാകരൻ അത് കേട്ട് ചിരിച്ചു.. റിഷി ഓഫീസിലേക്ക് പുറപ്പെട്ടു..
പിറ്റേന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു. അവധി ദിവസം ആയതു കൊണ്ട് വൈഗ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകാൻ ഒരുങ്ങുകയായിരുന്നു…
പച്ച കസവുള്ള സെറ്റ് മുണ്ട് എടുത്തു ഉടുത്തു. നീണ്ട തലമുടി ചീകി കെട്ടി നെറ്റിയിൽ ചെറിയ പൊട്ടും വെച്ച് കണ്ണാടിയിൽ നോക്കി നിന്നു
“വൈഗ.കഴിഞ്ഞില്ലേ…? ”
“ദേ വരുന്നു എന്റെ അമ്പിളി അമ്മേ.. ”
ഈ അമ്മയുടെ ഒരു കാര്യം..ഈ വീട്ടിൽ അലറാമിന്റെ ആവശ്യം ഇല്ല്യ… ആ പണി അമ്മ നന്നായി ചെയ്യുന്നുണ്ടല്ലോ…
ജോലിക്ക് പോകാൻ ഒരുങ്ങുമ്പോ സ്ഥിരം വിളിച്ചു ചോദിക്കും
മോളെ…. നീ റെഡി ആയില്ലേ..സമയം എത്രയായെന്നു അറിയോ? പക്ഷെ ആ ചോദ്യം ഒരു ദിവസം കേട്ടില്ലെങ്കിൽ വല്ലാത്തൊരു മുഷിച്ചില് തന്നെ അല്ലേ വൈഗ കുട്ടി.. അവൾ കണ്ണാടിയിൽ നോക്കി ഓരോന്ന് പിറുപിറുക്കുന്നതിനു ഇടയിൽ മുറ്റത്തു ഒരു കാർ വന്നു നിന്ന സ്വരം കാതിൽ വന്നു തട്ടി..
സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നപ്പോൾ അമ്മ വാതിൽ തുറക്കുന്നുണ്ട്..
റിഷിയും അങ്കിളും..അകത്തേക്ക് വന്നു..
“സാവിത്രിയും റോഷനും എവിടെ? ” അമ്മ ചോദിച്ചു
“അവരെ കൂട്ടി പിന്നെ ഒരിക്കൽ ഇറങ്ങുന്നുണ്ട്..ദേവൻ എവിടെ? ” അങ്കിൾ ചോദിച്ചു
“ഞാൻ വിളിച്ചിട്ട് വരാം.. ദേവേട്ടൻ പിന്നാമ്പുറത്താ ” അമ്മ പറഞ്ഞു
“നിങ്ങൾ എങ്ങോട്ടേലും പോകാൻ ഇറങ്ങിയതാണോ? ”
“അതേ അങ്കിൾ ഇവിടെ അടുത്ത് അമ്പലത്തിൽ.. ”
“ആ അത് നല്ലതാ മോളെ.. ഈശ്വരവിശ്വാസം ഉള്ളത് എപ്പോഴും നല്ലതാ.. ദേ ഇവനുണ്ടല്ലോ പഠിക്കുന്ന കാലത്തു പരീക്ഷ വരുമ്പോ മാത്രം അമ്പലത്തിൽ പോകും.. ദൈവത്തെ ഒന്ന് പ്രീതിപ്പെടുത്തിയാലേ നല്ല മാർക്സ് കിട്ടും എന്നാ വിചാരിക്കണേ… അത് കഴിഞ്ഞാലോ പിന്നെ ഈ കക്ഷിയെ നോക്കണ്ട.. ”
പ്രഭാകരൻ അത് പറഞ്ഞതും റിഷി പതിയെ പറഞ്ഞു
“അച്ഛാ നാണം കെടുത്തല്ലേട്ടാ ”
“നീ.. മിണ്ടാതിരി… പിന്നെ ഇവന്റെ താഴെ ഉള്ളവൻ ഉണ്ടല്ലോ അവനു പരീക്ഷ ഉള്ള കാലവും ഇല്ലാത്ത കാലവും ഒരുപോലെയാ.. ഹഹഹ ”
വൈഗ അത് കേട്ട് ചിരിച്ചു. അപ്പോഴേക്കും ദേവൻ എത്തിയിരുന്നു
അങ്കിൾ വന്നത് നന്നായി.. അല്ലെങ്കിൽ ഇനിയും ഓരോന്ന് കേട്ട് ആകെ ചമ്മി നാണം കേട്ടേനെ.. റിഷി ഓർത്തു
“ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.. ” അത് പറഞ്ഞു അമ്പിളി അടുക്കളയിൽ പോയി.ഒപ്പം വൈഗയും..
“എവിടെയായിരുന്നു ദേവാ? ”
“ഞാൻ അപ്പുറത്ത് കുറച്ച് വാഴക്ക് തടം എടുക്കായിരുന്നു.. “ദേവൻ അത് പറഞ്ഞു സോഫയിലേക്ക് ഇരുന്നു..
“എന്തൊക്കെയുണ്ട് വിശേഷങ്ങൾ പ്രഭാ….? ”
“ഇപ്പോൾ ഒരു വിശേഷം ഉണ്ട്.. ഞാൻ റിട്ടയേർഡ് ആയി.. ”
“ഉവ്വോ.. നിന്നെ കണ്ടാൽ പ്രായം മുപ്പതു കവിഞ്ഞിട്ടില്ലട്ടോ “ദേവൻ ഒരു ചിരിയോടെ പറഞ്ഞു
“ഒന്ന് പോടാ കളിയാക്കാതെ.. ”
പ്രഭാകരൻ പറഞ്ഞു അപ്പോഴേക്കും ചായയും പലഹാരവും ടീപ്പോയിൽ നിരത്തി.
“എടൊ കണ്ടില്ലേ എന്റെ മുടിയിൽ നിറയെ നരകൾ വീണു തുടങ്ങി.. ” പ്രഭാകരൻ മുടി കാണിച്ച് കൊണ്ട് പറഞ്ഞു
“നീ അതൊക്ക കറുപ്പിക്കാൻ നോക്ക്.. ഇപ്പോൾ ചെറുപ്പക്കാർ വരെ മുടി നരച്ചു തുടങ്ങി എന്നിട്ട് അവർ കറുപ്പിച്ചാ നടക്കണേ ”
അത് പറഞ്ഞു ദേവൻ, വൈഗയെ നോക്കി ചിരിച്ചു
“ഇത് എന്താ ഇപ്പോൾ എന്നെ നോക്കണേ എന്റെ മുടി നരച്ചിട്ടൊന്നും ഇല്ല്യ… ” അവൾ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു
“അപ്പൊ ഈ വരണ സൺഡേ വൈകീട്ട് അച്ഛന്റെ റിട്ടയേർഡ് പാർട്ടി..എല്ലാവരും നേരത്തെ ഇറങ്ങണം.. ”
റിഷി പറഞ്ഞു. കുറച്ച് സമയത്തെ സംസാരത്തിനു ശേഷം അവർ ഇറങ്ങി
ആഴ്ച്ച ഒന്ന് പോയത് വേഗത്തിൽ ആയിരുന്നു റിട്ടയേർഡ് പാർട്ടിക്ക് പോകാൻ എല്ലാവരും ഒരുക്കത്തിലാണ്. ഏതു ഡ്രസ്സ് ഇടണം എന്ന് വൈഗക്ക് കൺഫ്യൂഷനാണ്.
എന്തായാലും സാരിയിൽ നിന്നും ഒരു മാറ്റം അവൾ ആഗ്രഹിച്ചു. അലമാരയിൽ നിന്നും മെറൂൺ ലഹങ്ക എടുത്തു.
❤️
Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?
Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????