“നീ ഇപ്പോൾ ദേവ് സാറിന്റെ പിന്നാലെയാണല്ലോ ..? ” മിത്രക്ക് എന്തൊക്കെയോ സംശയം ഉള്ള മട്ടിൽ ചോദിച്ചു
“അയാളെ കണ്ടിട്ട് കാര്യം ഉണ്ട്.. മുഖത്തു നോക്കി നല്ല രണ്ടു ചീത്ത വിളിക്കാനാ.. ” വൈഗ തന്റെ ഉള്ളിലെ ദേഷ്യം കടിച്ചമർത്തി..
“വാട്ട് ഹാപ്പെൻഡ് വൈഗ? വാട്സ് യുവർ പ്രോബ്ലം? നിനക്ക് എന്താ പറ്റിയത്? ”
വൈഗ ഇത് വരെയുള്ള കാര്യങ്ങൾ വിശദീകരിച്ചു…
എല്ലാം കേട്ട് കൊണ്ട് മിത്ര ഒന്നു പുഞ്ചിരിച്ചു
“നീ എന്തിനാ മിത്ര ചിരിക്കണേ..? ഇതൊക്ക കേട്ടിട്ട് നിനക്ക് ചിരിയാണോ വരുന്നത്? ”
“എടി… നീ ഇപ്പോൾ ആ സാറിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ടിരിക്കാ…. അപ്പൊ പിന്നെ ചിരിച്ച്കൂടെ…? !”
മിത്ര പറഞ്ഞത് മനസ്സിലാകാതെ അവൾ നിന്നു.
“കുറച്ചു മുന്പാ ദേവ് സാർ ഇവിടെ വന്നിട്ട് പോയത്.. ആളുടെ അച്ഛന് ഒട്ടും സുഖമില്ല.. അതോണ്ട് അമേരിക്കയിലേക്ക് ഉടനെ പോവാണെന്നു പറഞ്ഞു.. ഇനി ഈ കോളേജിൽ തുടരുന്നില്ല.. ”
അത് കേട്ടതും വൈഗയുടെ മനസ്സ് ശാന്തമായി.. ഇനി ആ ശല്ല്യം ഉണ്ടാവില്ല.. അവൾ ഓർത്തു
ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു.. റിഷി പഴയത് പോലെ ഓഫീസിൽ പോകാൻ തുടങ്ങിയിരുന്നു..
ഹെഡ് ഫോൺ വെച്ച് പാട്ട് കേൾക്കുന്നതിന് ഇടയിലാണ് റോഷന്, സാവിത്രിയുടെ കൈയിൽ നിന്നും നല്ല തല്ല് കിട്ടിയത്..
വേദന കൊണ്ട് അവൻ റിഷിയുടെ അടുത്തേക്ക് ചേർന്നു നിന്നു.
“കണ്ടില്ലേ റിഷി… നാളെ കഴിഞ്ഞാൽ ഇവന് എക്സാമാ.. ഇരിക്കുന്നത് കണ്ടില്ലേ ഒന്നെങ്കിൽ ലാപ്ടോപ് അല്ലെങ്കിൽ ഹെഡ് ഫോൺ… ” സാവിത്രി പരിഭവം പറഞ്ഞു..
“എന്റെ അമ്മേ ഞാൻ എന്താ കൊച്ചു കുട്ടിയാണോ? എന്നെ ഇങ്ങനെ തല്ലാൻ? ”
റോഷനും വിട്ടുകൊടുത്തില്ല..
“കൊച്ചു കുട്ടികൾക്ക് പറഞ്ഞാൽ പിന്നെയും മനസ്സിലാകും.. നിനക്ക് എത്ര കിട്ടിയാലും നീ പഠിക്കില്ലല്ലോ? ” അമ്മ രണ്ടും കൽപ്പിച്ചാണ്..
“മതി മതി.. രണ്ടാളും നിർത്തിയേക്ക്.. റോഷാ നീ പോയി പഠിക്കു.. എക്സാം വെറുതെ ജയിച്ചാൽ പോരാ.. നല്ല മാർക്ക് വാങ്ങി ജയിക്കണം… അതിന് നന്നായി പഠിക്കണം.. ”
റിഷി അവർക്ക് ഇടയിൽ നിന്നു പറഞ്ഞു..
“എന്റെ ഏട്ടാ, ഏട്ടൻ കേട്ടിട്ടില്ലേ ഫുൾ ടൈമ് ബുക്കിന്റെ മുന്നിൽ ഇരിക്കണം എന്നില്ല നല്ല മാർക്ക് വാങ്ങിക്കാൻ.. ദേ… എന്റെ ഈ തല കണ്ടോ.. നിറച്ചും ബുദ്ധിയാ.. ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഒക്കെയും ഞാൻ ഇതിനകത്ത് സ്റ്റോർ ചെയ്തു വെച്ചേക്കല്ലേ !!”
റോഷന്റെ മറുപടി കേട്ട് വീട്ടുമുറ്റത്തു ബിസ്ക്കറ്റ് തിന്നു കോട്ടുവായിട്ടിരുന്ന അർജുൻ നന്നായി കുരച്ചു…
അർജുൻ ആ വീട്ടിലെ വളർത്തു നായയാണ്..
അതിന്റെ കുര കേട്ട് റിഷിയും അമ്മയും പരസ്പരം നോക്കി ചിരിച്ചു..
“കണ്ടില്ലെടാ മോനെ.. നിന്റെ ഈ തള്ളൽ അർജുൻ പോലും സഹിച്ചില്ല.. ഇനിയും മോൻ വാചാകമടിച്ചു നിന്നാൽ അത് വന്നു കടിക്കും.ട്ടോ…. ”
റോഷൻ പറയുന്നത് എല്ലാം കേട്ട് പ്രഭാകരൻ മാറി നിൽക്കുന്നുണ്ടായിരുന്നു
റോഷൻ ഒരു ലോഡ് പുച്ഛം വിതറികൊണ്ട് അർജുന്റെ അടുത്തേക്ക് ചെന്നു..
അർജുൻ വാലാട്ടിക്കൊണ്ട് റോഷന്റെ മുഖത്തേക്ക് നോക്കി..
“എന്താടാ നിനക്ക് വേണ്ടത്? നിനക്കു ഞാൻ വല്ലതും ഒക്കെ തിന്നാൻ തരാറുള്ളതല്ലേ? നീ പറയ്.. എന്തിന് എന്നെ ഇവരുടെ മുമ്പിൽ കളിയാക്കാൻ അവസരം ഇട്ട് കൊടുത്തു?
നിനക്ക് സുഖമല്ലേ? ഇവിടെ ഇങ്ങനെ ചുമ്മാ ഓടി കളിച്ചു നടന്നാൽ പോരേ.. എക്സാം വേണ്ട.. നല്ല മാർക്ക് വാങ്ങേണ്ട.. ആരും ചോദിക്കാൻ ഇല്ല.. എന്നെ കൂടി നിന്റെ കൂട്ടത്തിൽ കൂട്ടുമോടാ?? ” റോഷൻ ഉറക്കെ ചോദിച്ചു..
പക്ഷേ അർജുൻ ഒട്ടും താൽപ്പര്യം കാണിക്കാതെ നിന്നു.
Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni?
Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..????