? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

ഒരുപാട് തിരക്കിനിടയിലും അടുത്ത ഭാഗം എന്നാല്‍‌ കഴിയും വിധം എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു….. തെറ്റുകുറ്റങ്ങള്‍ ഉണ്ടാവാം സാദരം ക്ഷമിക്കുക…. 

◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆

? ഋതുഭേദങ്ങൾ ?️ 02

RithuBhedangal Part 2 | Author : Khalbinte Porali | Previous Part

◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆

 

രാത്രിയുടെ ആവസാന യാമം…

നിലാവ് തൂകിയിരുന്ന ചന്ദ്രനെ ഒരു കാര്‍മേഘം വന്ന് പൊതിഞ്ഞു. നാടും നഗരവും വീണ്ടും ഇരുട്ടിന്‍റെ ഭയാനതയില്‍ എത്തി. കാറ്റ് പോലും അടിക്കാതെ നെന്മണിക്കരയുടെ എങ്ങും നിശബ്ദത.

വൈദരത്ത് മനയുടെ മുകളിലെ മുറിയില്‍ ബെഡില്‍ കിടന്ന് സുഖനിദ്രയിലായിരുന്നു അനഘ. പകലിലെ യാത്രയും വേളിയുടെ ക്രിയയും എല്ലാം അവളെ ക്ഷീണിതയാക്കിയിരുന്നു. കഴുത്തോളം മൂടിയ പുതപ്പിനുള്ളില്‍ ഒരു പുച്ചകുഞ്ചിനെ പോലെ അവള്‍ ഉറങ്ങി.

അല്‍പ സമയം കഴിഞ്ഞപ്പോ ബെഡിന്‍റെ സൈഡില്‍ താഴെ നിന്ന് ഒരു കൈ പൊന്തി വന്ന് നിന്നു. പിറകെ ഒരു പുരുഷന്‍റെ മുഖവും. ആ മുറിയുടെ ഉടമയായ ദേവയായിരുന്നു അത്. ബെഡില്‍ കിടക്കുന്ന അനഘയെ അവന്‍ വശ്യമായി നോക്കി. പിന്നെ ഒറ്റകുതിപ്പിന് ബെഡിലേക്ക് ചാടി കയറി.

വീണ്ടും സൗമ്യതയില്‍ കിടക്കുന്ന അനഘയുടെ അംഗലാവണ്യങ്ങള്‍ അവന്‍റെ കണ്ണുകള്‍ കൊണ്ടു പല തവണ ഉഴിഞ്ഞു. അവന്‍ അവളുടെ പുതപ്പ് പതിയെ ശരീരത്തില്‍ നിന്ന് വലിച്ചെടുത്തു. ഒരു വെണ്ണകല്ലില്‍ സാരി ചുറ്റിയ പോലെ അനഘ. അവന് അവന്‍റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല.

 

88 Comments

  1. Qalbeeee peruth ishttaaaayi??❤❤????❤❤❤❤❤❤❤❤❤❤??????????

  2. അടുത്ത പാർട്ടിൽ മറ്റവനെ ആംബുലൻസിൽ കെട്ടിക്കൊണ്ട് പോകുന്നത് നമ്മടെ നായിക കാണുമ്പോ നമ്മടെ ദിലീപേട്ടൻ കൊച്ചി രാജാവിൽ രാംഭയോട് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിൽ “കടവുൾ വലിയവനാ, വലിയവൻ”, എന്ന് ഡൈലോഗ് നമ്മടെ ദേവ് പറയുവായിരിക്കും അല്ലിയോടാ… ????

    എന്തായാലും ഹെവി ആയിട്ടുണ്ട്, എനിക്ക് ഇങ്ങനത്തെ നായിക മാരെ ഇഷ്ട്ടം അല്ല എന്നാ കാര്യം നിനക്ക് അറിയാല്ലോ, അതുകൊണ്ട് ഒന്നും പറയാനില്ല ??

    പിന്നെ ഇങ്ങനത്തെ ആദ്യം ടെറർ പിന്നെ പാവം ആകുന്ന നായികമാരെ എനിക്ക് വേറെ ഒരു പ്രതേക ഇഷ്ട്ടം ആണ്, അതുകൊണ്ട് ഒരു പ്രതീക്ഷ ഒണ്ട് ?

    ഇതിലെ നമ്മടെ ദേവിന്റെ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്, പുള്ളി 24×7 ചിൽ ആണ്, എന്നാ തെറി പറഞ്ഞാലും ചിരിച്ചോണ്ട് വായടപ്പിക്കുന്ന പ്രകൃതം, അതെനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ?❤️

    പിന്നെ എനിക്ക് തോന്നിയ ഒരു പോരായ്മ എന്താന്നുവെച്ച, പോരായ്മയാണോ ആ അറിയില്ല എനിക്കിലും പറയാം, ഇതിൽ നമ്പൂതിരി ഭാഷയല്ല പറയുന്ന, അപ്പൊ നിനക്ക് ഇച്ചിരി കൂടി നാച്ചുറൽ ആയിട്ട് ആ ലാംഗ്വേജ് എഴുതാൻ പറ്റുവോ? എനിക്ക് എന്തോ ഫോർസ് ചെയ്തോ അല്ലെങ്കിൽ കുത്തി കെട്ടി പറഞ്ഞത് പോലെ തോന്നി, ഐ മീൻ നമ്മൾ ഇപ്പൊ ആ ഭാഷ സംസാരിക്കാത്ത ആളോട് ഇങ്ങനെ പറ എന്ന് പറയ്യുമ്പോ അയാള് ട്രൈ ചെയ്യില്ലേ അല്ലെങ്കി വേറെ എന്താ ഉദാഹരണം പറയുക, ആ എനിക്ക് അറിയില്ല, എനിക്ക് അങ്ങനെ ചില സ്ഥാലത് തോന്നി, അതു നെഗറ്റീവ് അല്ല, കാരണം നമ്മക്ക് അതു പറഞ്ഞ് ശീലം ഉണ്ടെങ്കിലേ അതു എഴുതുമ്പോ പെർഫെക്ട് ആയിട്ട് എസ്‌സിക്യൂട്ട് ചെയ്യാൻ പറ്റുവൊള്ളൂ, അതുകൊണ്ട് നീ ട്രൈ ചെയ്തതിൽ മോശം ആണെന്ന് അല്ല പറഞ്ഞെ ബട്ട്‌ ഇച്ചിരി കൂടി ഇമ്പ്രൂവ് ചെയ്താൽ പൊളിക്കും ☺️❤️

    എന്തായാലും ഹെവി ആയിട്ടുണ്ട്, ഞാൻ ആക്ച്വലി ഇപ്പൊ വീക്കിലി നിന്റെ കഥക്ക് വേണ്ടിയാണു കാത്തിരിക്കണേ, കഴിഞ്ഞ ഒരു 2 വീക്ക്‌ ആയിട്ട് കഥ വായിക്കാതെ ഇരുന്നു പരീക്ഷയും പിന്നെ മൂടും ഇല്ലായിരുന്ന കാരണവും കൊണ്ടാണ്, തിരിച്ചു വന്നപ്പോ ഇത് തന്നെ വായിക്കണം എന്ന ആഗ്രഹം നീ നിറവേറ്റി, പറഞ്ഞപോലെ ശനിയാഴ്ച ഇട്ടു, ഇന്നലെ നൈറ്റ്‌ തന്നെ ഞാൻ വായിച്ചുട്ടാ, ബട്ട്‌ കമന്റ്‌ ഇടാൻ മൂഡ് ഇല്ലാത്ത കാരണം ഇന്നലെ ഇട്ടില്ല, എന്തായാലും അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു മുത്തേ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ഇന്ന് കൊച്ചി രാജാവ് സിനിമ ഉണ്ടായിരുന്നു ടീവിയിൽ ???

      അതായിരിക്കും പെട്ടെന്ന് ഉദാഹരണം കിട്ടിയത് ???

      1. അല്ലടാ, എനിക്ക് ദേവ് ചുമ്മാ അങ്ങ് ചിരിച് കളഞ്ഞപ്പോ പെട്ടെന്ന് അതു ഓർമ വന്നു, കൂടാതെ ഞാൻ ഇന്നലെ അല്ലെ വായിച്ചേ അപ്പൊ തോന്നിയ കാര്യേ ഞാൻ ഇടാറുള്ളു.. ?

    2. രാഹുല്‍ ബ്രോ ??

      ഒരു തല്ലിനുള്ള കോള് ഒത്തീട്ടുണ്ട് എന്നത് സത്യമാണ്… എത്ര മാത്രം അത് നടക്കും എന്ന് അറിയില്ല. നോക്കാം എന്താവും എന്ന് ??

      നായികയ്ക്ക് ഇത്തിരി സ്നേഹം കുടുതലാ ? മാറ്റിയെടുക്കാം… സമയം ഉണ്ടല്ലോ ? എന്റെ നായിക പെട്ടെന്ന് പാവം ആവുക ഒന്നുമില്ല ? എന്നാലും ഒരു ചായ് വു വരുമോ എന്ന് സംശയം ഉണ്ട് ?

      ദേവ് എപ്പോഴും ചീൽ ആണ്… ഒന്നെങ്കിലും അവന്‍ ഇതൊക്കെ പ്രതീക്ഷിച്ചാ കാര്യമാണ്. അല്ലെങ്കിൽ ഏതോ ദുരൂഹത അവനില്‍ ഉണ്ട്… കണ്ടറിയണം അനു… നിനക്കെന്താ സംഭവിക്കുകയെന്ന് ???

      എടാ… ആ ഭാഷ ഒന്നാമത് reference എടുക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ട്‌ ഉണ്ട്. പിന്നെ അത്യാവശ്യം പഠിത്തമൊക്കെ ഉള്ള നമ്പൂതിരി യുവാക്കളിൽ നമ്പൂതിരി ഭാഷയിൽ നിന്ന് മാറി തനത് പ്രാദേശിക ഭാഷ നന്നായി വരുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്. എന്നാൽ ഇല്ലത്ത് കഴിയുന്നവർ ആ തനത്‌ ഭാഷ ശൈലി ഉപയോഗിക്കാറുണ്ട് എന്നൊക്കെ ആണ്‌ ഞാന്‍ അറിഞ്ഞത്… എന്തായാലും നോക്കട്ടെ പറ്റുന്ന പോലെ ഞാൻ ശരിയാക്കാൻ ശ്രമിക്കാം ??

      പെട്ടെന്ന് എഴുതി ഇടണം എന്നുണ്ട്… അതിന്‌ സമയം കിട്ടുന്നില്ല ? എന്തായാലും ഇഷ്ടപ്പെടുന്നുണ്ടല്ലോ അത് മതി ???

  3. ഖൽബേ ഇപ്പൊ ഇത് പിടി❤❤❤❤❤❤
    ബാക്കി വായിച്ചിട്ട്…

  4. ഖൽഭേ ♥️,

    വളരെ വൈകിയാണെങ്കിലും ഈ ഭാഗവും കിടിലോസ്കി തകർത്തു..
    ഒട്ടും നിരാശപ്പെടുത്താത്ത എഴുതിയിട്ടുണ്ട്.പേജുകൾ കുറഞ്ഞുപോയി എന്നുള്ള വിഷമം മാത്രമേ ഉള്ളൂ…നിന്റെ സാഹചര്യം അതായതു കൊണ്ടല്ലേ അറിയാം അതുകൊണ്ട് ക്ഷമിക്കുന്നു. എന്നു കരുതി എപ്പോഴും ഇതു പ്രതീക്ഷിക്കരുത്…ഞാൻ ഇടഞ്ഞാൽ മഹാ പിശകാ

    ദേവയും അനഘയും ഒട്ടും പിടി തരാതെ ഇപ്പോഴും വഴുതി കളിക്കുകയാണല്ലോ…ഈ ഭാഗത്തിൽ എങ്കിലും അവരുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും എന്ന് കരുതി, എവിടെ നീ സസ്പെൻസ് പൊളിക്കുന്നില്ലല്ലോ ? എന്റെ ഊഹം ശരിയാണെങ്കിൽ ദേവയുടെ ഭാഗത്താണ് ശരി എന്ന് തോന്നുന്നു…അവന്റെ പിന്നാമ്പുറം ഇപ്പോഴും നിഗൂഢത നിറഞ്ഞതാണ് അത്‌ അനഘ മനസിലാക്കിയാൽ ഇപ്പോഴുള്ള വെറുപ്പ് സ്നേഹമായി മാറും എന്നാണ് ഞാൻ കരുതുന്നത്…പുറമേ എല്ലാ പുരുഷന്മാരോടും ദേഷ്യം ഉണ്ടെങ്കിലും സ്ത്രീസഹജമായ എല്ലാ വികാരവും ഉള്ള പെണ്ണ് തന്നെയാണ് അവൾ എന്ന് കഥയുടെ പല ഭാഗങ്ങളിലും നീ തന്നെ വായനക്കാർക്ക് പറഞ്ഞുതരുന്നുണ്ട്.

    കഴുത്തിലെ പാട് മാല കുരുങ്ങി വന്നതാണെന്ന് പറയുന്നതും രാത്രിയിൽ അവനെ വിളിക്കുന്നത് ആരാണെന്ന് അറിയാൻ ഉള്ള ത്വരയും ക്ഷേത്രത്തിൽ വച്ചു കണ്ട പെൺകുട്ടികളോട് തോന്നിയാ ദേഷ്യവും വഴിയിൽ അവളെയും ചേട്ടത്തിയെയും ശല്യംചെയ്തവനെ പറ്റി ദേവയോട് പറയുന്നതുമെല്ലാം ആലോചിച്ചാൽ മനസ്സിലാക്കാൻ സാധിക്കും അനഘയുടെ ഇപ്പോഴുള്ള പെരുമാറ്റം എന്ന് സ്വന്തം സ്വഭാവം മറക്കാനുള്ള മുഖം മൂടി മാത്രമാണ് എന്ന്.
    സ്വന്തം വീട്ടിലേക്ക് വിരുന്നു പോയപ്പോൾ അവിടെ വച്ച് സംഭവിച്ചത് പോലും അവളുടെ വെറും കപട ദേഷ്യവും വെറുപ്പും മാത്രമാണ്.
    രാത്രി അത്താഴത്തിനു അവന് ഭക്ഷണം കഴിക്കാൻ വിളമ്പി കൊടുക്കാത്തത് പോലും അറിഞ്ഞു കൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു…

    ഈ ഭാഗം തുടങ്ങിയപ്പോൾ ഞാൻ കുറെ ഏറെ പ്രതീക്ഷിച്ചു,സൈറ്റ് മാറിപ്പോയോ എന്നു വരെ ചിന്തിച്ചപ്പോൾ ആണ് എല്ലാം അവൾ കണ്ട സ്വപ്നം മാത്രമാണെന്നു നീ പറഞ്ഞത്…???
    എന്നാലും വല്ലാത്ത ചെയ്ത് ആയിപോയി.കഥ ഇവിടെ അവസാനിച്ചതിനുശേഷം കെ.കെ യിൽ പുനർ സംപ്രേഷണം ചെയ്യുമ്പോൾ ഈ ഭാഗങ്ങളെല്ലാം ഒന്നുകൂടി പൊലിപ്പിച്ചാൽ നന്നായിരിക്കും!ഇനി അവിടെ എഴുതിയിടാൻ മടിയാണെങ്കിൽ എനിക്ക് പി.എം ആയി അയച്ചാലും മതി ???

    സൂരജ്,യെദു രണ്ടാൾക്കും പറ്റിയ വേഷമാണ് നൽകിയത്… യദുവും ആയി ഒരു fight അടുത്ത ഭാഗത്തു പ്രതീക്ഷിക്കുന്നു… കൂടെ കൂട്ടുകാരൻ സൂരജിനേയും കൊണ്ടു പോയാൽ നന്നായിരിക്കും കാണാൻ ഒരു കാണി എങ്കിലും വേണ്ടേ?
    പൂവാലൻ രാഹുലും സൈക്കോ കണാരനും തമ്പുരാൻ ഊളയും തുടങ്ങി എല്ലാ പിള്ളേരും ഓരോരോ പോർട്ടിലായി കൊണ്ടുവാ…. അടിപൊളിയായിരിക്കും ?

    അപ്പൊ പറഞ്ഞ് മറക്കണ്ട സമയം എടുത്താലും കൂടുതൽ പേജ് ആയി വരിക… ഇല്ലെങ്കിൽ അറിയാല്ലോ ?

    സസ്നേഹം ♥️

    ?? മേനോൻ കുട്ടി ??

    1. രാഹുൽ പിവി

      അലവലാതി മേനോൻ കുട്ടിക്ക് കൂടെ ഒരു വേഷം കൊടുക്കാൻ പറ

      1. @ പി.വി,

        അലവലാതി ആരാണെന്ന് ഖൽഭിനു നല്ലോണം അറിയാം ???

        1. ഇവിടെ കിടന്ന് തല്ലു കൂടണ്ട…

          പണി രണ്ടിനും തരാം പോരെ…

          1. എനിക്ക് വേണ്ട… താല്പര്യമില്ല ?

          2. അതൊന്നും പറഞ്ഞാ പറ്റില്ല…

            ഞാൻ തന്നിരിക്കും… ?

    2. മേനോന്‍ കുട്ടി ?❤️

      എല്ലാ മനുഷ്യരും ചെയ്യുന്നത് അവരവരുടെ ശരികളിൽ ആണ്. അത് മറ്റുള്ളവർ എത്ര മാത്രം മനസ്സിലാക്കി കുടെ നില്‍ക്കുന്നു എന്നാണ്‌ അറിയേണ്ടത്.. ☺ തല്‍കാലം ദേവിന്റെ ഭൂതകാലം പുറത്ത്‌ പറയുന്നില്ല… കുറച്ച് കൂടെ അവർ തല്ലു പിടിച്ചു നടക്കട്ടെ ??

      സൈറ്റ് മാറിയതാണോ എന്ന് നിനക്ക് ഇപ്പോഴേ തോന്നിയോ… ഇതിനും വലുത് വരാൻ ഇരിക്കുന്നുണ്ട്… അന്ന് ഈ ചോദ്യം പ്രതീക്ഷിച്ചു നിൽക്കുകയാണ്… ???

      യദുവും സൂരജും മാത്രമല്ല… വേറെ പലരും വരാനിരിക്കുന്നുണ്ട്… ? ആരൊക്കെ എന്ന് കണ്ടറിയാം ?? (നീ അങ്ങനെ അങ്ങ് പോയാലോ…)

      അവസാനം പറഞ്ഞതിൽ ഒരു ഉറപ്പും ഇല്ലടാ… ഇതൊക്കെ തന്നെ ഞാൻ ഉണ്ടാക്കാൻ പെടുന്ന പാട് എനിക്കേ അറിയൂ ☺️??

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കുട്ട്യേട്ടാ♥️❤️??

      1. //യദുവും സൂരജും മാത്രമല്ല… വേറെ പലരും വരാനിരിക്കുന്നുണ്ട്… ? ആരൊക്കെ എന്ന് കണ്ടറിയാം ?? (നീ അങ്ങനെ അങ്ങ് പോയാലോ…)//

        ഈശ്വരാ!!!

        1. ? ഒരുത്തനെയും കൊല്ലാതെ വിടമാട്ടെ… ?

  5. വിഷ്ണു ⚡

    something fishy ?

  6. ❤❤❤❤

  7. രാഹുൽ പിവി

    ശ്ശേ എന്നാലും ഞാൻ ഈ കഥ വായിക്കാൻ ഇത്രയും വൈകിയത് എന്താണോ എന്തോ

    നല്ല കഥ ആയിരുന്നു.2 ഭാഗത്തും പേജ് കുറവായിരുന്നു എന്നൊരു പരാതി മാത്രമേ എനിക്ക് പറയാൻ ഉള്ളൂ.ഇതൊരു നെഗറ്റീവ് കമൻ്റ് ആയിട്ട് കണ്ട് അടുത്ത ഭാഗത്ത് എങ്കിലും പേജ് കൂട്ടാൻ നോക്കണേ

    അനഘയെ എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല.എന്ത് ആണെങ്കിലും ദേവിനോട് പറയേണ്ടത് ആയിരുന്നു നല്ലത്.മറിച്ച് ആദ്യ രാത്രിയിൽ പറഞ്ഞ വർത്തമാനം ഒന്നും ഇഷ്ടമായില്ല.അതും ചിന്തിച്ച് കിടന്നത് കൊണ്ടാകും രാത്രിയിൽ ഓരോ സ്വപ്നവും കണ്ടത്

    ദേവ് പൊളിയാ.ആദ്യം വെറും പാൽക്കുപ്പി ആണെന്ന് കരുതി മടിച്ചു എങ്കിലും പിന്നീട് കണ്ട പെർഫോമൻസ് കലക്കി. സൂരജിനെ ഗസ്റ്റ് റോളിൽ ഒതുക്കരുത്.ഇടയ്ക്ക് വല്ല ഡയലോഗ് ഒക്കെ കൊടുക്കണം

    വീട്ടിലെ എല്ലവരേം ഇഷ്ടമായി. പ്രത്യേകിച്ച് മായേച്ചി.എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നുണ്ട്.പിന്നെ അതിഥി കഥാവസാനം വരെയും ദേവിൻ്റെ അനിയത്തിക്കുട്ടി ആയി മാറും എന്നത് ഉറപ്പാണ്.ഇപ്പൊ ആണിനെ വെറുക്കുന്ന അനുവിൻ്റെ ചിന്തകള് ആണല്ലോ ഓരോന്ന് പറയിപ്പിക്കുന്നത്.അവൾക്ക് അറിയാതെ തന്നെ പൊസ്സെസ്സിവ്നസ്സ് ആകും എന്ന അമ്പലത്തിലെ സീനിൽ നിന്ന് തെളിയിച്ചു

    യദു ആയുള്ള സീനിൽ ഒരു പുലിക്കുട്ടി ആയി അനുവിനെ കാണാൻ കഴിഞ്ഞു. അതിൻ്റെ ബാക്കി ദേവ് കൊടുക്കും എന്ന് കരുതുന്നു.മിക്കവാറും ഏട്ടത്തി പറഞ്ഞ് അവൻ കാര്യം അറിഞ്ഞ് കാണും.പിന്നെ അവൻ്റെ പെണ്ണിനെ തൊട്ടത് കൊണ്ട് ഒരുവിധം തീർത്ത് കൊടുക്കും എന്ന് കരുതുന്നു.പിന്നെ അനുവും ദേവും പതിയെ ഇണങ്ങിയും പിണങ്ങിയും വഴക്കടിച്ചും പതിയെ പ്രണയത്തിലേക്ക് കടന്നു വരുന്നത് കാണാൻ കാത്തിരിക്കുന്നു ????

    1. യദുൽ അതിന് അനുവിനെ തൊട്ടോ ?

      1. രാഹുൽ പിവി

        ഞാനൊരു ഫ്ളോയിൽ പറഞ്ഞ് വന്നപ്പോ അങ്ങനെ ആയതാണ്…. സ്പർശനം ഇല്ലായിരുന്നു ദർശനം മാത്രം

    2. പിവി സെർ… ?

      ആദ്യമെ തിരക്കു പിടിച്ച കഥ എഴുത്ത്/വായന എന്നിവയ്ക്കിടയിൽ ഈയുള്ളവന്റെ കഥയും പരിഗണിച്ചതിൽ ഒത്തിരി സന്തോഷം ????

      പിന്നെ ഇത്ര തന്നെ എഴുതിയതിന്റെ പാട് എനിക്കെ അറിയൂ ?? അനഘയുടെ ക്യാരക്ടര്‍ അങ്ങനെ ആയി പോയി… നമ്മളൊക്കെ അങ്ങനെ തന്നെ അല്ലെ… ഒറ്റ നോട്ടത്തില്‍ പലരെയും നമ്മുക്ക് ഇഷ്ട്ടപെട്ടു എന്ന് വരില്ല ? എന്തൊക്കെ പറഞ്ഞാലും അവൾ ഒരു പെണ്ണാണ്… അതിന്റെ സ്വഭാവം ഇന്നല്ലെങ്കില്‍ നാളെ കാണിക്കുക തന്നെ ചെയ്യും… ?

      പിന്നെ ദേവ്… അവന്റെ മറഞ്ഞിരിക്കുന്ന ഒരു ഭൂതകാലം ഉണ്ട്… അതാണ്‌ അവന്റെ ധൈര്യവും ശക്തിയും… അതെന്താണ് എന്ന് വഴിയേ അറിയാം… ??

      അനുവും ദേവും ഒന്നിക്കും എന്ന് ഉറപ്പു തരാന്‍ എനിക്ക് ഇപ്പൊ കഴിയില്ല… കാരണം അവരുടെ ഇടയിലേക്ക് ആ ഫോണിൽ വിളിക്കുന്ന പെണ്‍കുട്ടി വരാൻ ഉണ്ട്… അതിന്റെ ഗതി പോലെ ഇരിക്കും ഇവരുടെ ഭാവി ??

      യദുലിനുള്ളത് വഴിയെ അറിയാം… സുരജിനുള്ളതും ? കുറച്ച് പേര് കൂടെ വരാനുണ്ട്…. അപ്പോഴേ കോളം നിറയു??

      നല്ല വാക്കുകള്‍ക്ക് ഒരിക്കൽ കുടെ സന്തോഷം ? ? ?

  8. അടുത്ത ഭാഗത്തിൽ ദേവിന്റെ ഒരു ആക്ഷൻ sequence ന് വേണ്ടി കാത്തിരിക്കുന്നു ?

  9. Porali,
    e partum adipoli.nalla flow.
    20 page kazhinjadhu arinjilla
    ingane thanee pogatte.
    thirakkinidailum 2 part thanadhinu nanni.
    samayam kittumpol adutha partmai varu.

    1. പ്രവീൺ ബ്രോ ?❤️

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

      തിരക്ക് ഉണ്ടെങ്കിലും പരമാവധി എഴുതാൻ നോക്കുന്നുണ്ട് ???

  10. പഴയ സന്യാസി

    ♥️♥️

  11. ??? keep going
    നല്ല കഥ ആണ് ബ്രോ ഇഷ്ട്ടമായി ..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ

  12. Ee partum adipoli. Katha adipoli aayi pokunund. Dev and Anu epozhum adi aanalo. Kurach naal angane pokatte alle apozhalle oru rasam undavu. Keep going
    Snehathode❤️

    1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

      ?

    2. Adhe chechii..adi aan rasam?kore kazhin ok aaya madhii..allel kadha pettann theerkkaan thonum.as like aadhigowri?

      1. കഥ അല്ലേലും പെട്ടെന്ന് തീരും… കുറച്ച് ഭാഗങ്ങൾ ഉള്ള ഒരു ചെറിയ കഥ മാത്രമാണ്‌ ഇത്‌ ????

    3. ഇന്ദുസേ ❤️

      പാവങ്ങള്‍ വിഷമം എല്ലാം തല്ലി തീര്‍ക്കട്ടെ…

      ഒരുപാട്‌ അടി ഉണ്ടാക്കി അവസാനം പിരിയന്‍ കഴിയാത്ത വിധം ഇന്നിപ്പിക്കണം എന്നൊക്കെ ഉണ്ട്… എന്നാലും ആ ഫോൺ വിളിക്കുന്ന പെണ്‍കുട്ടിയ്ക്ക് അപ്പൊ സങ്കടം ആവില്ലേ… ??

      നോക്കാം എന്താവും എന്ന്…. ☺

  13. നല്ല കഥ ആണ് ബ്രോ ഇഷ്ട്ടമായി ..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ ഉണ്ണി..

    1. നല്ല വാക്കുകള്‍ക്ക് നന്ദി ഉണ്ണ്യേട്ടാ… ♥️?

      അടുത്ത ഭാഗം സമയം കിട്ടുന്ന മുറയ്ക്ക് എഴുതണം ???❤️

  14. നല്ല കഥ. ബാക്കി കൂടി ഉടനെ വേണം. അടുത്ത part ൽ നല്ല ഒരു fight പ്രീതിക്ഷിക്കുന്നു.

    1. നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ ?

  15. രണ്ടാളും എന്നാ ഒന്ന് സെറ്റ് ആവാ…………eppozhum അടി ആണല്ലോ……..എനിക്ക് ദേവിനെ അത്ര വിശ്വാസം പോര……..അവൻ പവമായി അഭിനക്കനോ…… മിക്കവാറും അവൻ ആരും അറിയാതെ യദുലിന് പണി കൊടുക്കുമോ…….??

    അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ
    .sidh?

    1. തൽക്കാലം രണ്ടും തല്ലുകൂടി നടക്കട്ടെ…

      കുറച്ച് നാളുകള്‍ കൂടെ കഴിയുമ്പോള്‍ പല കാര്യങ്ങൾ കുടെ അറിയും…

      പിന്നെ അവിടെ നിന്ന് നോക്കാം… ?

      യദുലിന്റെ കേസ് തോമ അവധിയ്ക്ക് വെച്ചു ??

  16. ദേവ് ആൾ അടിപൊളി ആണല്ലോ എന്തയാലും എല്ലാവരും കരുതും പോലെ ആൾ അത്ര പാവം ഒന്നും അല്ല എന്ന് തോന്നുന്നു പിന്നെ ഈ പാർട്ടും ഒരുപാട് ഇഷ്ടമായിട്ടോ ?

    ❤️❤️❤️

    1. അവന്റെ ഉള്ളില്‍ അവന്‍ തന്നെ ചങ്ങലയ്ക്കിട്ടാ മറ്റൊരു ദേവ് ഉണ്ടാവും ചിലപ്പോ…

      അറിയില്ല നോക്കാം… ??
      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

  17. അടിപൊളി ആയിട്ടുണ്ട് .. ?

  18. കൊള്ളാം bro. ?????

  19. മന്നാഡിയാർ

    6 like 10 comment. കൊള്ളാം പൊളി ????

    1. ഈ പിള്ളേരുടെ ഒരു കാര്യം ?

  20. രാഹുൽ പിവി

    ❤️

  21. കാളിദാസൻ

    ശോ just മിസ്സ്‌..

    1. Just miss onnumalla valiya miss thanneyaan

      1. കാളിദാസൻ

        ,????

        1. ????????? njanum thurichu nalkunnu

          1. ഇത് നിങ്ങള്‍ രണ്ടു പേരും വല്യ ഇശ്യൂ ആക്കണ്ട…

    1. Second njan ingedukkuva

    1. കാളിദാസൻ

      എടോ പരട്ട കെളവാ..
      ഒരു കഥക്ക് എങ്കിലും ഞാനൊന്ന് ഫസ്റ്റ് അടിച്ചോട്ട്… ?????????

Comments are closed.