? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

 

രാത്രി എഴുമണി കഴിഞ്ഞാണ് കാര്‍ വൈദരത്ത് എത്തിയത്. വന്നപാടെ ഹാളിലുണ്ടായിരുന്ന കുടുംബംഗങ്ങളുമായി വിശേഷങ്ങള്‍ ചുരുങ്ങിയ വാക്കില്‍ പറഞ്ഞൊപ്പിച്ച് ഫ്രേഷാവാനായി ദേവും അനുവും അവരുടെ മുറിയിലേക്ക് പോയി.

ദേവാണ് ആദ്യം ഫ്രേഷായത്. ഫ്രേഷായി വന്ന ശേഷം അനുവിന് ഒരു പുഞ്ചിരി നല്‍കി അള് റൂം വിട്ട് പോയി. അവന്‍റെ പുഞ്ചിരിയ്ക്ക് ഒന്നു കണ്ണുരുട്ടി കാണിച്ച് അമര്‍ഷം രേഖപ്പെടുത്തി. പിന്നെ തന്‍റെ സാധനങ്ങള്‍ എടുത്ത് ബാത്ത്റൂമിലേക്ക് കയറി പോയി. ദേവ് താഴെയ്ക്കും.

വൈദരത്ത് രാത്രി എട്ടുമണിയാണ് അത്താഴസമയം. എല്ലാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം. സമയമായപ്പോള്‍ ഭദ്രയും മനുവും മായയും ഡൈനിംഗ് ഹാളിലെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ ദേവും.

““അനുവേന്ത്യേ ദേവുട്ടാ….”” ഭദ്ര ചോദിച്ചു.

““ഇപ്പോ വര്വാമ്മേ…..”” ദേവ് താല്‍പര്യമില്ലാത്ത രീതിയില്‍ പറഞ്ഞു. ഭദ്ര ശ്രദ്ധിച്ചില്ലെങ്കിലും മായ അവന്‍റെ താല്‍പര്യമില്ലായ്മ ശ്രദ്ധിച്ചിരുന്നു. അവള്‍ അവനെ തുറിച്ച് നോക്കി.

അല്‍പസമയത്തിനുള്ളില്‍ അനു ഗോവണിയിറങ്ങി വന്നു. അവിടെ ഇരുന്നിരുന്ന അമ്മയിയമ്മയ്ക്കും ഏട്ടനും ഏട്ത്തിയ്ക്കും ഒരു ചിരി നല്‍കി ദേവിനടുത്തുള്ള അവള്‍ക്കായി ഒരുക്കിയ സീറ്റില്‍ ഇരുന്നു.

എല്ലാരും ഇരുന്നപ്പോള്‍ മായ എണിറ്റ് അമ്മയ്ക്കും മനുവിനും അവളുടെ പ്ലേറ്റിലും വിളമ്പി. ദേവ് പാത്രം നിട്ടി കാണിച്ചെങ്കിലും മായ അതില്‍ വിളമ്പിയില്ല. ദേവ് അതിശത്തോടെ മായയുടെ മുഖത്തേക്ക് നോക്കി. മുഖം കൊണ്ട് അനു വിളമ്പിതരുമെന്ന് പറഞ്ഞ് മായ ചിരിച്ചു. വല്യ സന്തോഷമുണ്ടായില്ലെങ്കിലും ദേവും ഒരു മങ്ങിയ ചിരി ചിരിച്ചു. വിളമ്പി കഴിഞ്ഞ മായ ഭക്ഷണമടങ്ങിയ പാത്രം അനുവിന് മുന്നിലേക്ക് നീട്ടിവെച്ചു.

അനു കിട്ടിയ അവസരത്തില്‍ തനിക്കുള്ള ഭക്ഷണം മാത്രം വിളമ്പി. ദേവിനെ ശ്രദ്ധിച്ചത് പോലുമില്ല. ദേവ് എന്ത് ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി. ഭദ്രയും മനുവും ഭക്ഷണം കഴിക്കുകയാണെന്നറിഞ്ഞ് ആശ്വസിച്ചെങ്കിലും തന്നെ നോക്കി നില്‍ക്കുന്ന മായയെ കണ്ട് എന്തുചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി. അവരുടെ പരസ്പരം കുറച്ച് നേരം നോക്കി നിന്നു. പിന്നെ മായ അവന് വിളമ്പാന്‍ വേണ്ടി എണിക്കാന്‍ നോക്കിയതും ദേവ് കൈ കൊണ്ട് വേണ്ട എന്ന് അംഗ്യം കാട്ടി. പിന്നെ ഇരുന്നോളാനും സിഗ്നല്‍ നല്‍കി അവന്‍ സ്വയം വിളമ്പി കഴിച്ചു. പിന്നെ അവന്‍ മായയെ നോക്കാന്‍ നിന്നില്ല. ഭദ്ര എന്തോക്കെയോ ചോദിച്ചെങ്കിലും എല്ലാത്തിനും കുറഞ്ഞ വാക്കുകളില്‍ മറുപടി നല്‍കി ആ ചടങ്ങ് അങ്ങ് കഴിഞ്ഞു.

വൈകി കഴിക്കാന്‍ തുടങ്ങിയത് കൊണ്ട് ദേവിന്‍റെ കഴിപ്പാണ് അവസാനം കഴിഞ്ഞത്. ഒരോരുത്തരായി കഴിച്ച് കഴിഞ്ഞപ്പോ എഴുന്നേറ്റ്  പോയി അവസാനം ദേവ് മാത്രമേ ആ മേശയിലുണ്ടായുള്ളു.

എല്ലാരുടെയും ഭക്ഷണം കഴിഞ്ഞപ്പോ ദേവും മനുവും ഹാളിലേക്ക് നടന്നു. അനുവും മായയും ഭദ്രയും അടുക്കളയിലേക്കും. പാത്രങ്ങളെല്ലാം കഴുകി വെച്ച് മൂന്ന് പേരും അന്നത്തെ പണികള്‍ എല്ലാം തീര്‍ത്തു. മായയ്ക്ക് ദേവും അനുവും തമ്മിലുള്ള അന്തര്‍ധാരയില്‍ അപ്പോഴെക്കും ചെറിയ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഭദ്രമ്മ ഉള്ളതുകൊണ്ട് അവള്‍ക്ക് അടുക്കളയില്‍ വെച്ച് അതിനെ പറ്റി ചോദിക്കാന്‍ കഴിഞ്ഞില്ല.

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.