? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

 

““ഇല്ല്യാച്ചാ…. എല്ലാം സുഖായിരുന്നു….”” നമ്മുടെ ഭര്‍ത്താവ് ഭയഭക്തിബഹുമാനത്തോടെ പറഞ്ഞു.

പിന്നെയങ്ങട് സ്നേഹപ്രകടനത്തിന്‍റെ സമയമായിരുന്നു. അച്ഛനും അമ്മയും അങ്ങോരോട് ഓരോ വിശേഷങ്ങള്‍ സംസാരിച്ച് നിന്നു. കുടെ പേരശ്ശിയും കൂടി. ഇവിടെ ഒരുത്തിയെ കെട്ടിച്ചയച്ചത് കൊണ്ട് മറന്നതാണോ എന്ന് അറിയില്ല. കണ്ട ഭാവം ആരും കാണിക്കുന്നില്ല.

അമ്മ കുറച്ച് കഴിഞ്ഞപ്പോ കാപ്പിയുണ്ടാക്കാനായി അകത്തേക്ക് പോയി. പിറകെ പേരശ്ശിയും. ഞാന്‍ അങ്ങേരുടെ കുടെ ആര്‍ക്കും വേണ്ടത്താ മൈല്‍കുറ്റിയായി നിന്നു. നിന്ന് കാല് കഴച്ചപ്പോ ആരോടും അനുവാദം വാങ്ങാതെ ഞാന്‍ ഉള്ളിലേക്ക് നടന്നു.

കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലം അധികാരത്തോടെ ഭരിച്ച എന്‍റെ മുറിയിലേക്ക് ചെന്നു. ഇന്നിത് അത്തുവിന്‍റെ അധികാരത്തിലാണ്. അതിന്‍റെ എല്ലാ അലങ്കോലങ്ങളും അവിടെ കാണാനുണ്ട്. കുറച്ച് നേരം മുറിയുടെ ചുറ്റും നോക്കി ഒരു ദീര്‍ഘശ്വാസം വിട്ടു.

““എട്ത്തി…..”” പിറകില്‍ നിന്ന് അത്തുവിന്‍റെ ശബ്ദം കേട്ടു. ഞാന്‍ തിരിഞ്ഞ് നോക്കി.

““എട്ത്തി… ദേ അമ്മ വിളിക്ണു…”” അവള്‍ രണ്ടുവാക്കില്‍ കാര്യം പറഞ്ഞ് ദേ വന്നു ദാ പോയി… ഇനി ഞാന്‍ അങ്ങോട്ട് പോയിട്ടെന്തിനാണവോ….

ഇനിയും ആ കോന്തന്‍റെ അടുത്ത് ഇരിക്കാനാവും…. ശ്ശോ അങ്ങേരാണേല്‍ ലോക ഉടായിപ്പും…. പുറത്ത് മറ്റുള്ളവരുടെ മുന്നില്‍ എന്തൊരു മാന്യന്‍. രാത്രി തനി അസുരന്‍. എന്തായാലും ചെന്ന് നോക്കാന്‍ തന്നെ തിരുമാനിച്ച് ഹാളിലേക്ക് നടന്നു.

വിചാരിച്ച പോലെ നമ്മടെ കോന്തന്‍ ഹാളിലെ സോഫയില്‍ ഞെളിഞ്ഞിരുപ്പുണ്ട്. അദ്ദേഹത്തിന്‍റെ അടുത്ത് അത്തുവും. അതെനിക്ക് തീരെ പിടിക്കുന്നില്ല. അച്ഛനും പേരശ്ശിയും അടുത്ത സോഫയിലിരിക്കുന്നു. അമ്മ നില്‍ക്കുകയാണ്. ഞാന്‍ കണവന്‍റെ അടുത്തേക്ക് നടന്നു.

““ഹാ…. മോളെ…. ഇരിക്ക് ദാ കാപ്പി കുടിക്ക്….”” അമ്മ സ്നേഹത്തോടെ പറഞ്ഞു. ഭാഗ്യം, ഞാന്‍ വന്നത് അറിഞ്ഞിട്ടുണ്ട്…. ഞാന്‍ കാപ്പി ഗ്ലാസ് എടുത്ത് എന്‍റെ കണവന്‍റെയും അത്തുവിനും ഇടയില്‍ പോയി ഇത്തിരി ഗ്യാപില്‍ കയറിയിരുന്നു.

ഞെരുക്കം കുടിയപ്പോ അപ്പുറവും ഇപ്പുറവും ഉണ്ടായിരുന്ന രണ്ടാളും എന്നെ ഒരു കോനിഷ്ട് നോട്ടം നോക്കി എതിര്‍ സൈഡിലോട്ട് മാറി ഇരുന്ന് എനിക്ക് സ്വസ്ഥമായി ഇരിക്കാനുള്ള സ്ഥലം ഉണ്ടാക്കി തന്നു. ആഹാ നല്ല മനസുഖം… ഞാന്‍ നമ്മുടെ മണവാളനെ ഒന്നു നോക്കി. ഇതെന്ത് കൂത്ത് എന്ന ഭാവമായിരുന്നു അങ്ങേര്‍ക്ക്…. ഞാനൊരു ചിരി നല്‍കി കാപ്പി ഗ്ലാസ് ചുണ്ടില്‍ മുട്ടിച്ച് കുടിച്ച് തുടങ്ങി.

ചര്‍ച്ച പിന്നെയും നീണ്ടു. എനിക്കാണെങ്കില്‍ അത് കേട്ട് നില്‍ക്കാന്‍ ഒരു സുഖവും തോന്നിയില്ല. കുറച്ച് കഴിഞ്ഞപ്പോ പയ്യെ അവിടെ നിന്നു വലിഞ്ഞു. ഞാന്‍ പോയ തക്കത്തിന് അത്തു വിണ്ടും അങ്ങേരുടെ അടുത്തെത്തി. എനിക്ക് നല്ല ദേഷ്യം വന്നെങ്കിലും അവിടെ പോയി അവരുടെ സംസാരം കേട്ടിരിക്കാന്‍ വയ്യാത്തത് കൊണ്ട് ഞാന്‍ അതിന് തുനിഞ്ഞില്ല.

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.