? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

*************************************************

ഏകദേശം വിചാരിച്ച സമയത്ത് തന്നെ എന്‍റെ സ്വന്തം നെല്ലിയത്ത് മനയില്‍ എത്തി. കാര്‍ ഇല്ലത്തിന് മുന്നിലെത്തിയപ്പോഴെ വഴികണ്ണുമായി നോക്കി നിന്നിരുന്ന അച്ഛന്‍ തിരുമേനിയെയും അത്തുവിനെയും ഞാന്‍ കണ്ടിരുന്നു. കാര്‍ നിന്നതും ഞാനിരുന്ന ഭാഗത്തേക്ക് അത്തു ഓടി വന്നു. കാറില്‍ നിന്ന് ഒരു ചിരിയോടെ ഇറങ്ങി എന്നെ അത്തു കെട്ടിപിടിച്ചു.

““എട്ത്തിയും എട്ടനും ഞങ്ങള് വിചാരിച്ച സമയത്തന്ന്യെ എത്തിയല്ലോ…”” അത്തു സന്തോഷത്തോടെ പറഞ്ഞു. ഞാന്‍ അതിന് ഒരു പാല്‍പുഞ്ചിരി നല്‍കി. പിന്നെ എന്നില്‍ നിന്നും അടന്നു മാറി മുന്നില്‍ ഇറങ്ങി നിന്നിരുന്ന ദേവിന്‍റെ കയ്യില്‍ ചുറ്റി പിന്നെ കൊഞ്ചി കൊണ്ട് ചോദിച്ചു.

““എങ്ങനെണ്ട് എട്ടാ….. ന്‍റെ എട്ത്തി….”” അവളുടെ അയാളോടുള്ള സംസാരവും കെട്ടിപിടിത്തവും എനിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. ഞാനവളെ തുറിച്ച് നോക്കിയെങ്കിലും കക്ഷി അത് കണ്ട മട്ടില്ല.

““ഹാ…. ഒരുസല്ലേ ആയുള്ളു. നോക്കട്ടെ….”” അങ്ങേര് എന്‍റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് അവധിയ്ക്ക് വെച്ചു.

അത് കേട്ടതും അറിയാവുന്ന തെറിയെല്ലാം അങ്ങേരെ ഓര്‍ത്ത് മനസില്‍ വന്നു. കഴിഞ്ഞ ദിവസം തൊട്ട് പെണ്‍പ്പിള്ളേരെ അങ്ങേരെ ഒപ്പം നിര്‍ത്തുന്നത് അത്ര പന്തിയല്ലയെന്ന് എനിക്ക് മനസിലായിരുന്നു. അതിന്‍റെ ഇടയിലാണ് അത്തുവിന്‍റെ അങ്ങോട്ടുള്ള മുട്ടല്‍. എന്തായാലും രണ്ടിനെയും ഇങ്ങനെ വിട്ടാല്‍ പറ്റില്ല.

““ദേ അവര് എത്തി ധാത്രി…..”” അച്ഛന്‍ തിരുമേനി വിടിനുള്ളിലെ അമ്മയ്ക്ക് ഞങ്ങള്‍ വന്ന കാര്യം പറഞ്ഞു.

““അവരെ വന്ന കാലില്‍ നിര്‍ത്താതെ ഉള്ളിലേക്ക് വിളിക്ക്യ….”” അച്ഛന്‍ തിരുമേനി തിരിഞ്ഞ് അത്തുവിനോട് ഉത്തരവിട്ടു.

അത് കേട്ട ഉടനെ അങ്ങേരെ കൈ പിടിച്ച് അത്തു പൂമുഖത്തേക്ക് നടന്നു. ഇപ്പോഴും അവള്‍ അയാളുടെ കൈയില്‍ ചുറ്റിപിടിച്ചിട്ടുണ്ട്. എനിക്കാണെല്‍ അത് ഇങ്ങനെ കണ്ട് നില്‍ക്കാന്‍ പറ്റുന്നില്ല. എന്തോക്കെയോ വിളിച്ചു പറയണമെന്നുണ്ട്. എന്നാല്‍ അച്ഛനും പേരശ്ശിയോക്കെ ഉള്ളപ്പോ നടക്കുന്നില്ല. എന്നാലും ദേഷ്യം മനസില്‍ ഉരുണ്ടുകുടി വരുന്നുണ്ട്….

അപ്പോഴെക്കും സാരിയുടെ മുന്താണിയില്‍ കൈ തുടച്ച് അമ്മ പൂമുഖത്തേക്ക് കടന്നുവന്നു. അച്ഛന്‍ തിരുമേനിയുടെ പിറകിലായി ഒരു പുഞ്ചിരിക്കുന്ന മുഖത്തോടെ അമ്മ ഞങ്ങളെ സ്വീകരിക്കാന്‍ തയ്യാറായി.

അങ്ങനെ എന്‍റെ ഭര്‍ത്താവ് എന്ന് പറയുന്ന ആളും ഞാനും അത്തുവിന്‍റെ ഇടതും വലതും നിന്ന് എന്‍റെ വീട്ടിലേക്ക് കയറി. കേറിയപാടെ അച്ഛന്‍ തിരുമേനി ദേവ് നാരയണിന്‍റെ കൈയില്‍ പിടിച്ചു. പിന്നെ ഒരു സുന്ദരന്‍ ചിരിയങ്ങ് പാസാക്കി. എന്‍റെ കോന്തനും അതിന് ഒട്ടും പിറകിലായിരുന്നില്ല. മുപ്പരും കിട്ടിയതിന് ഇരട്ടിയാക്കി തിരിച്ച് നല്‍കി.

““യാത്രയൊക്കെ സുഖായില്ല്യേ…. വിഘ്നമൊന്നുമുണ്ടായിലല്ലോ…”” അച്ഛന്‍ തിരുമേനി ചോദിച്ചു.

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.