? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

 

““ഹോ… അതാണോ….”” ദേവ് അശ്വാസത്തോടെ പറഞ്ഞു. അതിന് മറുപടിയൊന്നും അനുവിന്‍റെ കൈയില്‍ ഉണ്ടായിരുന്നില്ല. അവള്‍ ശ്വാസം എടുത്ത് വിട്ട് ടെന്‍ഷന്‍ ഒഴിവാക്കി.

““അല്ലാ…. ഇത്ര പേടിക്കാന്‍ എന്തു സ്വപ്നമാ കണ്ടത്…?”” ദേവ് സ്വതസിദ്ധമായ ചിരിയോടെ ചോദിച്ചു.

““അത്…. നിങ്ങള്‍ എന്നെ ബലമായി കീഴ്പെടുത്തുന്നത്….”” അനു പറഞ്ഞൊപ്പിച്ചു.

അത് കേട്ടതും ദേവിന്‍റെ മുഖം ഭാവം മാറി. മുഖത്ത് നിന്നിരുന്ന ചിരി എങ്ങോ കൊഴിഞ്ഞു പോയി. എങ്കിലും അവന്‍ വീണ്ടും ഒരു ചിരി മുഖത്ത് കൊണ്ടു വന്നു. പിന്നെ പറഞ്ഞു.

““സോറി മാഡം…. മാഡത്തിനെ കാണുമ്പോള്‍ എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല. അതുകൊണ്ട് ഉറക്കത്തില്‍ പോലും ഞാന്‍ അങ്ങോട്ട് വരുമെന്ന് വിചാരിക്കണ്ട…. അതുകൊണ്ട് മിസിസ് ദേവ് ഇപ്പോ കിടക്കാന്‍ നോക്ക്….”” ദേവ് ഇത്രയും പറഞ്ഞ് ലൈറ്റ് ഓഫാക്കി പഴയ സ്ഥാനത്ത് തന്നെ കിടന്നു. അനുവിനത് ഒരു അടിക്കിട്ടിയതുപോലെയായിരുന്നു അവന്‍റെ വാക്കുകള്‍. ആരും കണ്ടാല്‍ തെറ്റ് പറയാത്ത ഒരു സൗന്ദര്യം തനിക്കുണ്ടെന്ന ബോധ്യം അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഒറ്റ ഡയലോഗില്‍ ദേവ് അതിനെ നിഷ്പ്രഭമാക്കുകയായിരുന്നു.

റൂമില്‍ വീണ്ടും ഇരുട്ട് വീണു. അവന്‍റെ വാക്കുകളില്‍ മാനസികമായി തളര്‍ന്ന അനു തിരിച്ച് രണ്ടുവാക്ക് പറയാന്‍ പറ്റാത്തതിന്‍റെ വിഷമത്തില്‍ കിടന്നു. അങ്ങനെ ഓരോന്ന് ചിന്തിച്ച് എപ്പോഴോ ഉറങ്ങി പോയി.

പിറ്റേന്ന് പ്രഭാതം. ആറുമണിയോടടുത്ത് അനു എണിറ്റു. എണിറ്റപ്പാടെ താഴെ കിടക്കുന്ന ദേവിലേക്കാണ് അവളുടെ കണ്ണുകള്‍ ചലിച്ചത്. എന്നാല്‍ ദേവ് എപ്പോഴെ സ്ഥലം കാലിയാക്കിരുന്നു.

അവള്‍ എണിറ്റ് പ്രഭാതകൃത്യങ്ങളിലേക്ക് കടന്നു. കുളിയോക്കെ കഴിഞ്ഞ് മുറിയിലെ കണ്ണാടിയില്‍ നോക്കുമ്പോഴാണ് തലെന്ന് ദേവ് സമ്മാനിച്ച കഴുത്തിലെ പിടുത്തം ഉണ്ടാക്കിയ രക്തം കട്ടപിടിച്ച ചെറിയ പാട് അവള്‍ കാണുന്നത്. വേദന കുറഞ്ഞെങ്കിലും കഴുത്തില്‍ ആ പാട് നിലനിന്നിരുന്നു. ആറരയോടെ അവള്‍ മുറി വിട്ട് താഴെയ്ക്കിറങ്ങി. തലേന്നു പേരശ്ശി നല്‍കി ഉപദേശത്തില്‍ ഒന്ന് കാലത്ത് അമ്മയിയമ്മയെ സഹായിക്കാന്‍ അടുക്കളയില്‍ കയറണമെന്നതായിരുന്നു. അവള്‍ അടുക്കള ലക്ഷ്യമാക്കി നടന്നു.

അടുക്കളയ്ക്ക് മുന്നിലെത്തിയപ്പോഴെ അടുക്കളയില്‍ നിന്ന് മായേട്ത്തിയുടെ പദസരത്തിന്‍റെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. അനു മുഖത്ത് ഒരു ചിരി വിരിയിച്ച് അടുക്കളയുടെ അകത്തേക്ക് കടന്നു.

വാതിലിക്കല്‍ കാലൊച്ച കേട്ട് തിരിഞ്ഞ ഭദ്ര കാണുന്നത് നിറപുഞ്ചിരിയുമായി നില്‍ക്കുന്ന പുതിയ മരുമകളെയാണ്.

““ന്താ അവിടെ തന്ന്യേ നിന്നത്…. വാ മോളേ….”” ഭദ്ര അനുവിനെ വിളിച്ചു. അനു അമ്മയുടെ അടുത്തേക്ക് നടന്നു.

““ഞാന്‍ സഹായിക്ക്യാ അമ്മേ….”” അനു അമ്മായിയമ്മയുടെ അടുത്തെത്തി പറഞ്ഞു.

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.