? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

 

““പേരശ്ശി കാപ്പി…..”” അനു പേരശ്ശിയെ വിളിച്ച് കാപ്പി ഗ്ലാസ് നീട്ടി. പേരശ്ശിയും ദേവും അവളെ നോക്കി. പേരശ്ശി അത് ഒരു പുഞ്ചിരിയോടെ വാങ്ങി. അനു ദേവിന് വേണമെങ്കില്‍ കഴിച്ചോ എന്ന ഭാവത്തില്‍ കാപ്പി ഗ്ലാസ് നിട്ടി. ദേവ് വല്യ സന്തോഷം പ്രകടിപ്പിക്കാതെ അത് വാങ്ങി.

““ന്താ…. കുട്ട്യേ…. ഉറക്കമൊക്കെ ശരിയായോ….”” പേരശ്ശി കാപ്പി കുടിക്കുന്നതിനിടെ ചോദിച്ചു….

““കുഴപ്പല്യായിരുന്നു പേരശ്ശി….”” അനു ദേവിനെ നോക്കി തറപ്പിച്ച് പറഞ്ഞു. ദേവ് അതിന് വലിയ കാര്യം നല്‍ക്കാതെ കൈയിലെ കാപ്പിയില്‍ ശ്രദ്ധ നല്‍കി.

““അല്ലാ…. എന്താ നിന്‍റെ കഴുത്തിലൊരു പാട്…..”” കഴുത്തിലെ പാട് കണ്ട് പേരശ്ശി അതിലേക്കായി ശ്രദ്ധ…. അത് കേട്ട് ദേവ് പെട്ടെന്ന് അനുവിനെ നോക്കി. അനു പറയട്ടെ എന്ന ഭാവത്തില്‍ ദേവിനെ നോക്കി. അത് താങ്ങാനാവാത്ത പോലെ ദേവ് മുഖം തിരിച്ചു.

പേരശ്ശിയ്ക്ക് അടുക്കളയില്‍ പറഞ്ഞ അതെ മറുപടി നല്‍കി അനു പ്രശ്നം ഗുരുതരമാക്കാതെ പറഞ്ഞു തീര്‍ത്തു. അത് കേട്ടതും ദേവ് അത്ഭുതത്തോടെ അനുവിനെ നോക്കി. പിന്നെ പേരശ്ശി സുക്ഷിച്ച് കിടക്കാന്‍ ഉപദേശം നല്‍കിയത് കേട്ടിരുന്നു.

രണ്ടുപേരും കാപ്പി കുടിച്ച് കഴിഞ്ഞപ്പോ ഗ്ലാസ് വാങ്ങി അനു രംഗം വിട്ടു. പേരശ്ശിയും ദേവും അവരുടെതായാ ചര്‍ച്ചകളില്‍ ഒതുങ്ങി. കുറച്ച് കഴിഞ്ഞപ്പോ ഒന്നിച്ച് പ്രാതല്‍ കഴിച്ച് ദേവും അനുവും പേരശ്ശിയും ഒരുങ്ങി മുതുകുടിയ്ക്ക് വേണ്ടി ഇറങ്ങി.

തലേന്ന് നിശ്ചയിച്ച പ്രകാരം ദേവിന്‍റെ ഒരു കുട്ടുകാരന്‍റെ കാറാണ് വന്നത്. വൈദരത്ത് മനയ്ക്കല്‍ ആകെ ഒരു ബൈക്ക് മാത്രമേ ഉള്ളു. അത് മനുവാണ് ഉപയോഗിക്കുന്നത്. ഒരുങ്ങിയിറങ്ങിയ ദേവും അനുവും പേരശ്ശിയും കാറില്‍ കയറി. അവിടെ നിന്ന ഏകദേശം രണ്ട് രണ്ടര മണിക്കൂര്‍ യാത്രയുണ്ടായിരുന്നു എഴില്ലംകാവ് എന്ന അനു ജനിച്ചു വളര്‍ന്ന നാട്ടിലേക്ക്. വഴി മുഴുവന്‍ ദേവും കുട്ടുക്കാരനും പേരശ്ശിയും സംസാരിച്ച് കൊണ്ടിരുന്നു. പേരശ്ശി സംസാരിക്കാന്‍ ഒരാളെ കിട്ടിയത് കൊണ്ട് വളരെ സന്തോഷത്തിലാണ്. ദേവിന്‍റെ കുട്ടുകാരന്‍റെ വീടും വിട്ടുകാരെയും എല്ലാം ചോദിച്ച് മനസിലാക്കുന്നുണ്ട്. അനു ഒന്നിലും തലയിടാതെ അവരുടെ സംസാരം കേട്ടും പുറത്തെ കാഴ്ചകള്‍ കണ്ട് ഇരിക്കുക മാത്രമാണുണ്ടായത്.

സൂരജ് അതാണ് ദേവിന്‍റെ കുട്ടുകാരന്‍റെ പേര്. അവന്‍ ദേവിന്‍റെ കുടെ പ്ലസ് ടു വരെ ഒന്നിച്ച് പഠിച്ചതാണ്. അവന്‍ ഇപ്പോ നാട്ടില്‍ ഒരു ട്രാവല്‍ എജന്‍സി നടത്തുകയാണ്. വിഷ്ണു ടൂര്‍സ് ആന്‍റ് ട്രവല്‍സ്. അതേ പേരിലുള്ള ഒരു കാറിലാണ് അവര്‍ ഇപ്പോ യാത്ര ചെയ്യുന്നത്. സൂരജ് ആളിത്തിരി ഫലിതപ്രിയനാണ്. പേരശ്ശിയെ രണ്ട് ഫലിതം പറഞ്ഞ് ആദ്യമേ കക്ഷി ഇണക്കിയെടുത്തു.

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.