? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

 

ഞാന്‍ അടുക്കളയിലേക്ക് ചെന്നു. അവിടെ അമ്മയുണ്ടായിരുന്നു. അമ്മ അവിടത്തെ വിശേഷങ്ങള്‍ ചോദിച്ചു. ഞാനതിന് എനിക്ക് തോന്നിയത് അമ്മയെ വിഷമിപ്പിക്കാത്ത രീതിയില്‍ പറഞ്ഞു. ബെഡ്റൂമില്‍ നടന്നത് മാത്രം പറഞ്ഞില്ല. കഴുത്തിലെ പാട് അപ്പോഴാണ് അമ്മ കാണുന്നത്. രാവിലെ പറഞ്ഞ അതെ നുണ പറഞ്ഞ് അമ്മയെയും ഞാന്‍ പറ്റിച്ചു.  അങ്ങനെ സമയം ഇഴഞ്ഞ് നിങ്ങി.

ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. പിന്നെ പേരശ്ശിയുടെ ഇല്ലത്തേക്ക് ഒന്ന് ചെന്നു. അവിടെ അടുത്ത് തന്നെയാണ് പേരശ്ശിയുടെ ഇല്ലം. സൂരജിന്‍റെ കാര്‍ ഉള്ളത് കൊണ്ട് യാത്ര വളരെ എളുപ്പമായിരുന്നു. അത്തുവും ഞങ്ങളുടെ കുടെ കൂടി.

അങ്ങിനെ വൈകിട്ടത്തെ ലഘുഭക്ഷണം അവിടെ നിന്നായിരുന്നു. അത്തുവും പേരശ്ശിയും കീരിയും പാമ്പും ആണ്. പേരശ്ശിയെ അച്ഛന്‍ തിരുമേനിയടക്കം എല്ലാവര്‍ക്കും പേടിയാണെങ്കിലും കുടെ നിന്ന് കട്ടയ്ക്ക് ഡയലോഗടിക്കാന്‍ അത്തുവിന് മാത്രേ ധൈര്യമുള്ളു. ഒരു പരുതി വരെ അവള്‍ പേരശ്ശിയോട് പിടിച്ച് നില്‍ക്കും ചെവിയ്ക്ക് പിടിക്കും എന്ന് എത്തുമ്പോള്‍ ഓടി രക്ഷപ്പെടും. ഈ പ്രവിശ്യവും ഒന്നും രണ്ടും പറഞ്ഞ് ചെവിയ്ക്ക് പിടിക്കും വരെയെത്തി. എന്നാല്‍ ഇത്തവണ അത്തു പുറത്തേക്ക് ഓടിയില്ല. നേരെ എന്‍റെ ഭര്‍ത്താവിന്‍റെ പിറകില്‍ പോയി ഒളിച്ചു. ഭര്‍ത്താവിന്‍റെ ചുറ്റും രണ്ട് റൗണ്ട് പേരശ്ശിയെ ഓടിക്കുകയും ചെയ്തു. അവസാനം പേരശ്ശി തോല്‍വി സമ്മതിച്ചു കസേരയില്‍ ഇരുന്നു. അവരുടെ കളിയും ചിരിയും എല്ലാം കണ്ട് സന്തോഷിച്ചിരിക്കുകയാണ് എന്‍റെ ഭര്‍ത്താവ്.

വൈകിട്ടത്തെ കാപ്പി കഴിഞ്ഞ് തിരിച്ച് ഇല്ലത്തേക്ക് വന്നു. അന്ന് അവിടെ നില്‍ക്കാന്‍ അച്ഛനും അമ്മയും നിര്‍ബന്ധിച്ചെങ്കിലും പിറ്റേന്ന് അമ്പലത്തില്‍ ശാന്തിയുണ്ടെന്നും പിന്നെ ഒന്നു രണ്ടു ദിവസം നില്‍ക്കാനായി വരാമെന്നും പറഞ്ഞ് ഭര്‍ത്താവ് മുങ്ങാന്‍ നോക്കി. എനിക്ക് ഇവിടെ നില്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഭര്‍ത്താവ് ഇല്ലാതെ പുതുമോടി ഭാര്യ ഭാര്യവീട്ടില്‍ നില്‍ക്കുന്നത് നല്ലതല്ല എന്ന ബോധ്യത്തില്‍ തിരിച്ചു പോവാന്‍ തയ്യാറായി.

കുറച്ച് സമയം കൊണ്ട് തന്നെ അയാള്‍ ഈ വിട്ടിലുള്ള എല്ലാവരെയും കൈയിലെടുത്തിരുന്നു. മരുമകനെ അച്ഛന്‍ തിരുമേനിയും അമ്മയും നല്ല കാര്യത്തില്‍ തന്നെയാണ് സ്വീകരിച്ചത്. ഇതുവരെ എനിക്ക് പോലും തരാത്ത സ്നേഹവും കരുതലും അയാള്‍ക്ക് കൊടുത്തിരുന്നു. ഏറ്റവും കുടുതല്‍ അയാളോട് കമ്പനിയായത് അത്തുവാണ്. ആ കാര്യത്തില്‍ എനിക്ക് നല്ല പേടിയും വിഷമവുമുണ്ട്. എങ്ങിനെയും ഇങ്ങേരെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുമെന്ന് ഇപ്പോഴെ ഞാന്‍ മനസില്‍ ഉറപ്പിച്ചിരുന്നു.

************************************

തിരിച്ച് കാറില്‍ ദേവും അനഘയും സൂരജും മാത്രമേ ഉണ്ടായിരുന്നുള്ളു. പതിവുപോലെ ദേവും സൂരജും സംസാരത്തിലെര്‍പ്പെട്ടു. അനഘ വെറും കേള്‍വിക്കാരിയായി ഇരുന്നു. വരാനിരിക്കുന്ന നാട്ടിലെ പൊതുജനവായനശാലയുടെ സുവര്‍ണ്ണജുബിലി വാര്‍ഷികഘോഷത്തെ പറ്റിയായിരുന്നു പ്രധാന ചര്‍ച്ച. പരുപാടി ഗംഭിരമാക്കാനുള്ള കാര്യമായ പ്ലാനിംഗായിരുന്നു വഴി മുഴുവന്‍.

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.