? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

 

അനു അന്ന് രാവിലെ യദുലിന്‍റെ അടുത്ത് നിന്നുണ്ടായ സംഭവങ്ങള്‍ ദേവിനോട് പറഞ്ഞു. ദേവിന്‍റെ മറുപടിയറിയാനായിരുന്നു അവളുടെ ഉദ്ദേശം. എല്ലാം ദേവ് സസൂക്ഷ്മം കേട്ടിരുന്നു. അവള്‍ പറഞ്ഞ് നിര്‍ത്തി കുറച്ച് കഴിഞ്ഞപ്പോ അവന്‍ പറഞ്ഞു.
ഭാഗ്യം പ്രശ്നമൊന്നുമുണ്ടായില്ലലോ….

““അതേയ്…. ഇനി ഒറ്റയ്ക്ക് പുറത്ത് നടക്കണ്ടട്ടോ….”” ദേവ് ഒരു ഉപദേശം പോലെ പറഞ്ഞു.

““അതൊന്നും എനിക്ക് കേള്‍ക്കണ്ട…. അവന്‍ എന്നോട് പറഞ്ഞതിന് നിങ്ങള്‍ എന്തെങ്കിലും ചോദിക്കാന്‍ പോകുമോ എന്നാണ് എനിക്ക് അറിയേണ്ടത്….””

““ഞാനോ…..!!! അവനോടോ…..”” ദേവ് അല്‍ഭുതത്തോടെ ചോദിച്ചു.

““പിന്നല്ലാതെ….. നിങ്ങളെയും അവന്‍ കുറ്റം പറഞ്ഞിരുന്നു.””

““അതൊന്നും സാരമില്ല…. അവനോട് ദൈവം ചോദിച്ചോളും…. ഇപ്പോ എനിക്ക് തല്ലിനുപോകാനൊന്നും വയ്യ. പോരാത്തതിന് അവന്‍റെ അച്ഛന്‍ പാര്‍ട്ടിയിലും നാട്ടിലുമെല്ലാം പിടിപാടുള്ള ആളും. എന്തിനാ വെറുതെ പൊല്ലാപ്പോക്കെ…..”” ദേവ് സാധാരണരീതിയില്‍ പറഞ്ഞു.

““നാണമുണ്ടോ ആണാണ് എന്ന് പറഞ്ഞ് നടക്കാന്‍…. എന്‍റെ ദേവി…. ഇങ്ങനെയൊരു ഉണ്ണാക്കാനെ ആണല്ലോ എനിക്ക് ഭര്‍ത്തവായി കിട്ടിയത്….”” അനു ആദ്യം ദേവിനോടായിട്ടും പിന്നിട് മുകളിലേക്കും നോക്കി പറഞ്ഞു.

ദേവ് അവളുടെ വാക്കുകളെ ഒരു പുഞ്ചിരിയോടെ നേരിട്ടു. പിന്നെ മറുപടിയൊന്നും പറയാതെ റൂമിലെ ഷെല്‍ഫില്‍ ഇരുന്നിരുന്ന ഒരു ബുക്കുമെടുത്തു റൂമിന് പുറത്തേക്ക് പോയി. തന്‍റെ ഭര്‍ത്താവിന്‍റെ ധൈര്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് അനു ബെഡില്‍ ഇരുന്നു.

 

(തുടരും)

 

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

ഇഷ്ടമായാലും ഇല്ലെങ്കിലും രണ്ടുവാക്കുകളിലെങ്കിലും അഭിപ്രായം അറിയിക്കും എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങളാണ് എന്റെ ബാക്കി എഴുത്തിനുള്ള പ്രചോദനം. പ്രചോദനം നല്‍കുമെന്ന് പ്രതീക്ഷയില്‍ നിര്‍ത്തുന്നു. പിന്നെ ആദ്യഭാഗത്ത് പറഞ്ഞ പോലെ അടുത്ത ഭാഗം എന്ന് തരുമെന്ന് കൃത്യമായി പറയാന്‍ എനിക്ക് സാധിക്കില്ല…. പരമാവധി പെട്ടെന്ന് തരാന്‍ ശ്രമിക്കാം…

  ഖല്‍ബിന്‍റെ പോരാളി

◆━━━━━━━━━━◆❃◆━━━━━━━━━━◆

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.