? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

 

““ഇന്നെന്തായാലും വേണ്ടാ… ഇന്ന് മുതുകുടിയ്ക്ക് പോവാനുള്ളതല്ലേ…. മോള് പോയി ഒരുങ്ങിക്കൊ….”” ഭദ്ര അനുവിനെ തല്‍ക്കാലത്തിന് ഒഴിച്ച് വിട്ടു. അനു മറുപടി എന്ത് പറയണമെന്നറിയാതെ നിന്നു.

““അനു…. താന്‍ ഇത് ഉമ്മറത്തുള്ളവര്‍ക്ക് കൊണ്ടുപോയി കൊടുക്ക്….”” രണ്ടു ഗ്ലാസ് കാപ്പി അനുവിന് നീട്ടി മായ പറഞ്ഞു. അനുവത് സന്തോഷത്തോടെ വാങ്ങി. മായ അവളെ നോക്കി ഒരു ചിരി പാസാക്കി. അനു തിരിച്ചും. അനു കാപ്പി ഗ്ലാസുമായി അടുക്കളയുടെ പുറത്തേക്ക് നടക്കാന്‍ തുടങ്ങി.

““അനു… ഒന്ന് നിന്നേ….”” മായ പെട്ടെന്ന് പിറകില്‍ നിന്ന് വിളിച്ചു.

““ന്താ മായേട്ത്തി….”” അനു തിരിഞ്ഞ് നിന്ന് വിളി കേട്ടു. മായ അനുവിനടുത്തേക്ക് ചെന്നു.

““ന്തായിത് കഴുത്തില്….”” കഴുത്തിലെ കറുത്ത പാട് കണ്ട് മായ ചോദിച്ചു. ആ ചോദ്യം കേട്ട് എന്ത് പറയണമെന്നറിയാതെ അനു ഒന്ന് പകച്ച് പോയി.

““അയ്യോ…. ശരിയാണല്ലോ…. ന്താ കുട്ട്യേ പറ്റ്യേ… ഇന്നലെ ഇതില്ലായിരുന്നല്ലോ…”” മായയുടെ ചോദ്യം കേട്ട് അപ്പോഴെക്കും ഭദ്ര അനുവിന് അടുത്തെത്തിയിരുന്നു. അവരും കാര്യമായി ചോദിച്ചു..

““അത്…. അമ്മേ…. ഇന്നലെ….. രാത്രി. മാലയോ മറ്റോ കുരുങ്ങിയതാണ്….”” അനു തപ്പിതടഞ്ഞ് പറഞ്ഞൊപ്പിച്ചു.

““എന്താ കുട്ട്യേയീത്…. രാത്രി ഇതൊക്കെ അഴിച്ച് വെച്ച് കിടാന്ന പോരായിരുന്നോ…. ഭാഗ്യത്തിന് ഇത്രേല്ലേ പറ്റിള്ളൂ….”” ഭദ്ര ശാസനയും ആശ്വാസവും ഒറ്റവരിയില്‍ ഒതുക്കി പറഞ്ഞു. പറഞ്ഞ കാര്യം മായയ്ക്ക് അത്രയ്ക്ക് തൃപ്തി നല്‍കിയിരുന്നില്ല എന്ന് മുഖം വ്യക്തമാക്കിയിരുന്നു.

““സാരല്യാ…. ഇനിങ്ങോട്ട് ശ്രദ്ധിച്ച മതി. ഇപ്പോ കാപ്പി അവര്‍ക്ക് കൊണ്ടുപോയി കൊടുക്ക്. ദേവുട്ടന് കാപ്പി ചൂടൊടെ കിട്ടണം….”” ഭദ്ര അനുവിന്‍റെ കവിളില്‍ തലോടി കൊണ്ട് പറഞ്ഞു. അനു അതിന് ഒരു ചിരി നല്‍കി തിരിച്ച് നടന്നു.

അപ്പോഴാണ് തന്‍റെ കോന്തന്‍ ഭര്‍ത്താവിനാണ് കാപ്പി കൊണ്ട് കൊടുക്കുന്നതെന്ന് അനുവിനും മനസിലായത്. അവള്‍ക്ക് അതിന് വല്യ താല്‍പര്യം ഒന്നുമില്ലെങ്കിലും ആദ്യദിവസം തന്നെ പ്രശ്നത്തിന് നില്‍ക്കണ്ട എന്ന് വെച്ച് അവള്‍ പൂമുഖത്തേക്ക് നടന്നു.

പുമുഖത്തേ വാതില്‍ എത്തും മുന്‍പേ പൂമുഖത്ത് നിന്നുള്ള രണ്ടുപേരുടെ സംസാരം കേള്‍ക്കാമായിരുന്നു. അനു രണ്ടും കല്‍പിച്ച് പുമുഖത്തേക്ക് ഇറങ്ങി ചെന്നു. അവിടെ തിണ്ണമേല്‍ അടുത്തിരുന്ന് പേരശ്ശിയും ദേവും വല്യ സംസാരത്തിലായിരുന്നു. പേരശ്ശിയുടെ ഓരോ ചോദ്യത്തിനും നര്‍മ്മവും കുസൃതിയും നിറഞ്ഞാണ് ദേവ് മറുപടി നല്‍ക്കുന്നത്. അതിലുടെ അവര്‍ ഇരുവരും ചിരിക്കുന്നുണ്ട്. അതിനിടയിലേക്ക് കാപ്പി ഗ്ലാസുകളുമായി അനു വന്നു.

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.