? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

 

ഒമ്പത് കഴിഞ്ഞപ്പോഴെക്കും എല്ലാ പണിയും കഴിഞ്ഞ് സ്ത്രീജനങ്ങള്‍ അടുക്കള പൂട്ടി. ഭദ്രമ്മ അവരുടെ മുറയിലേക്ക് പോയി. അനു മുകളിലേ മുറിയിലേക്കും. അല്‍പനേരത്തെ സംസാരത്തിന് ശേഷം മനു ദേവിനടുത്ത് നിന്നു മനുവിന്‍റെ മുറിയിലേക്ക് ചെന്നു അപ്പോഴാണ് മായ ഹാളില്‍ എത്തുന്നത്.

““ഗുഡ് നൈറ്റ് ഓപ്പോളെ…..”” അത്തഴ സമയത്ത് കാര്യം ഓര്‍ത്ത് ആദ്യം ഒന്ന് പകച്ചെങ്കിലും വേഗം അത് മാറ്റി വെച്ച് ദേവ് വിഷ് ചെയ്തു ഗോവണി കയറി തുടങ്ങി.

““ദേവുട്ടാ…. അവിടെ നിന്നേ…..”” മായ പിറകില്‍ നിന്ന് വിളിച്ചു. രണ്ട് പടി കുടെ കയറി ദേവ് നിന്നു. പിന്നെ പതിയെ തിരിഞ്ഞ് നോക്കി. അപ്പോഴെക്കും ദേവ് പകുതി പടികള്‍ കയറി കഴിഞ്ഞിരുന്നു.

““ന്താ…. മായോപ്പോളെ….”” ദേവ് ഒന്നുമറിയാത്ത ഭാവത്തില്‍ ചോദിച്ചു.
മായ ഗോവണി കയറി അവന്‍റെ അടുത്തെത്തി.

““ഓപ്പോളെങ്ങോട്ടാ…..”” ദേവ് ചോദിച്ചു.

““ഞാനൊരു കാര്യം ചോദിക്കാന്‍ വന്നതാ….””

““എന്താ ഓപ്പോളെ…..””

““നിനക്കറിയാത്ത പോലെ….. എന്താ നീയും അനുവും തമ്മില്‍ പ്രശ്നം….”” മായ ചോദിച്ചു.

““എന്ത് പ്രശ്നം…. ഒന്നുല്യല്ലോ…..”” ദേവ് ഇത്തിരി കൊഞ്ചി മറുപടി നല്‍കി….

““ദേ…. നീ കള്ളം പറയരുത്…. ഞാന്‍ കണ്ടല്ലോ….”” മായയ്ക്ക് വിടാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല.

““എന്ത് കണ്ടൂന്ന്….. ഓപ്പോള് പോയി കിട്ക്കാന്‍ നോക്കിക്കെ…. ദേ എട്ടന്‍ കാത്തിരിക്കുന്നുണ്ടാവും…. ചെല്ല്…..”” ദേവ് ഒരു ചിരിയോട് കുടി അത്രയും പറഞ്ഞ് തിരിഞ്ഞ് നടക്കാന്‍ നോക്കി….

““നിക്കടാ അവിടെ….”” മായ ദേവിന്‍റെ കൈ പിടിച്ച് അവന്‍റെ പടി കയറ്റം തടഞ്ഞു. ദേവ് തിരിഞ്ഞ് നോക്കി.

““നിന്‍റെ ഈ കൊഞ്ചി പറച്ചിലൊക്കെ ഇവിടെ അമ്മയുടെയും ഭാര്യയുടെയും എട്ടന്‍റെയും മുന്നില്‍ മതി…. ഇപ്പോ മര്യാദയ്ക്ക് ഉത്തരം പറയാടാ….”” സ്വല്‍പം ദേഷ്യം പ്രകടിപ്പിച്ച് കൊണ്ട് പറഞ്ഞു. അതോടെ ദേവിന്‍റെ മുഖത്തെ ചിരി പോയി.

““എന്താ…. എന്‍റെ എട്ത്തിയമ്മയ്ക്ക് അറിയണ്ടേത്….”” ദേവ് ഗൗരവത്തോടെ ചോദിച്ചു.

““ഇനി പറ…. എന്താ പ്രശ്നം….”” മായയും കാര്യമായി ചോദിച്ചു.

“പിന്നെ മറ്റു വഴിയില്ലാതെ ദേവ് തലേന്ന് സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു. അനു പറഞ്ഞതും ദേവ് ചെയ്തതും എല്ലാം. ആകെ ഫോണ്‍ ചെയ്തതു മാത്രമാണ് അവന്‍ മറച്ചു വെച്ചത്. എല്ലാം കേട്ടതും മായ അതിശയിച്ചു നിന്നു പോയി.

““അപ്പോ ദേവുട്ടാ…. നിങ്ങള്‍ തമ്മില്‍ ഇന്നലെ…. ഒന്നും….”” മായ അതിശയം അടങ്ങാതെ ചോദിച്ചു.

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.