Category: Crime thriller

Crime thriller

നീതിയുടെ വിധി 3 30

നീതിയുടെ വിധി 3 Neethiyude Vidhi Part 3 Author: Kiran Babu | Previous part     രാത്രി മുഴുവൻ ദേവൻ ആലോചനയിലായിരുന്നു തനിക്കു നഷ്‌ടമായ ജീവിതം, ആരൊക്കെയോ തന്നെ ഉന്നം വെച്ചു നടത്തിയ ഗൂഢാലോചനകൾ… ആലോചനകളിൽ മുഴുകിയ ദേവൻ കയ്യിലുള്ള ബുക്ക്‌ നെഞ്ചിൽ വെച്ച് എപ്പോഴോ ഉറങ്ങി…….. ഉച്ചവരെ ദേവൻ ഒരുപാട് സ്ഥലങ്ങളിൽ പോയി പലപല കടകളിൽ നിന്നും ഒരുചാക്ക് ഉമി, സർജറി ഉപകരണങ്ങൾ, ഇരുപതോളം അത്തറുകൾ, ഡീസൽ എൻജിനിൽ ഉപയോഗിക്കുന്ന ഇഞ്ചക്ടർ […]

നീതിയുടെ വിധി 2 19

നീതിയുടെ വിധി 2 Neethiyude Vidhi Part 2 Author: Kiran Babu | Previous part   ദേവൻ നേരെ ചെന്നത് മീനുവിന്റെ വീട്ടിലേക്കാണ് ആ വീട് അടഞ്ഞു കിടക്കുകയായിരുന്നു…. മുറ്റത്തു കിടന്നിരുന്ന പത്രങ്ങൾ ഇന്നത്തെ തിയതിയുൾപ്പടെയുള്ളവയായിരുന്നു. അവർ വീടുമാറിയിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ലെന്ന് ദേവന് മനസ്സിലായി….. പോകാൻ വീടോ,അന്വേഷിക്കാൻ ബന്ധുക്കളോ അയാൾക്കില്ല . കയ്യിലുള്ള പണം കൊടുത്ത് ദേവൻ അവിടെ അടുത്തായി ഒരു വാടക വീടെടുത്തു….. ശിക്ഷ കഴിഞ്ഞെത്തിയ പ്രതികൾ പോലീസ് സ്റ്റേഷനിൽ ചെന്ന് […]

നീതിയുടെ വിധി 1 22

നീതിയുടെ വിധി 1 Neethiyude Vidhi Part 1 Author: Kiran Babu “സംഹാരതാണ്ഡവമാടെണം  വിധിയുടെ സൂചികൾ മാറ്റേണം ചുവന്ന തുള്ളികളൊഴുകേണം  ചോരപ്പുഴയിൽ നനയേണം ” ജയിലഴികൾക്കിടയിലൂടെ ഘോര ശബ്ദത്തിൽ അസ്വസ്ഥ ഈണത്തോടെ ഈ വരികൾ ഉയർന്നുകൊണ്ടിരുന്നു……. ജയിലഴികളിൽ അയാളോടൊപ്പം തളച്ചിരുന്ന ഇരുട്ടിനെ പ്രഭാതരശ്മികൾ തുടച്ചു മാറ്റി……. അയാൾ ദേവൻ, ഇവിടെ അന്തേവാസിയായി മാറിക്കഴിഞ്ഞിട്ട് ഇന്നേക്ക് 12 വർഷം തികയുകയാണ്………… നിയമം നൽകിയ 12 വർഷംകൊണ്ട് അയാൾക്ക്‌ നരച്ച മുടിയും ആരോഗ്യമുള്ള ശരീരവും ഒരു ലൈബ്രറി വിജ്ഞാനവും ലഭിച്ചിരിക്കുന്നു… […]

അജ്ഞാതന്‍റെ കത്ത് 7 23

അജ്ഞാതന്‍റെ കത്ത് 7 Ajnathante kathu Part 7 bY അഭ്യുദയകാംക്ഷി | Previous Parts   ആ മുഖത്തേയ്ക്ക് ഞാൻ സൂക്ഷിച്ചു നോക്കി പത്രങ്ങളിൽ ഇടയ്ക്കിടെ കണ്ടു മറന്ന ആ മുഖം.യെസ് സോഷ്യൽ വർക്കർ കിരൺജിത്ത്. അപ്പോഴേക്കും പ്രശാന്ത് അയാളുടെ കൈകാലുകളുടെ കെട്ടഴിച്ചു മാറ്റിയിരുന്നു. ഒറ്റയാൻ പോരാട്ടങ്ങൾ ഇടയ്ക്ക് തെരുവിൽ പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്. സദാ ജീൻസും അയഞ്ഞ ജുബയും നീട്ടി വളർത്തിയ താടിയും മുടിയും കറുത്ത ഫെയിമുള്ള വലിയ വട്ടകണ്ണടയും തോളിലെ നീണ്ട തുണി സഞ്ചിയും […]

അജ്ഞാതന്‍റെ കത്ത് 6 32

അജ്ഞാതന്‍റെ കത്ത് 6 Ajnathante kathu Part 6 bY അഭ്യുദയകാംക്ഷി | Previous Parts   ദേവദാസിന്റെ ഭ്രാന്തൻ ചിരിയിൽ മുഖമടച്ചൊന്ന് കൊടുക്കാനാണ് തോന്നിയതെങ്കിലും ഞാൻ ക്ഷമ പാലിച്ചു. എത്ര ശ്രമിച്ചിട്ടും അയാൾ KT മെഡിക്കൽസിനെ കുറിച്ചൊന്നും പറഞ്ഞില്ല. അപ്പോഴെല്ലാം ഉറക്കെയുറക്കെ ചിരിച്ചു.അലോഷ്യസ് ക്യാമറ ഓഫ് ചെയ്യാൻ ആഗ്യം കാണിച്ചപ്പോൾ അരവി ഓഫ് ചെയ്തു. അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു. അയാളുടെ മുഖഭാവത്തിൽ നിന്നും മനസിലായത് മറുവശത്ത് നിന്നും വരുന്ന വാർത്ത കാര്യമായതെന്തോ ആണെന്ന്. കാൾ കട്ടായതും അലോഷ്യസിന്റെ […]

അജ്ഞാതന്റെ കത്ത് ഭാഗം 5 24

അജ്ഞാതന്റെ കത്ത് ഭാഗം 5 Ajnathante kathu Part 5 bY അഭ്യുദയകാംക്ഷി | READ ALL PART   ഓടിക്കയറുമ്പോൾ സ്റ്റെപ്പിൽ വീണു കാലിലെ തൊലിയിളകി വേദനിച്ചു.മാരണങ്ങൾ ഓരോന്നായി എന്റെ തലയിൽ തന്നെയാണല്ലോ വന്നു പതിക്കണത്.ഇവിടെയുള്ളത് എന്താണാവോ? ടെറസിലെത്തിയപ്പോൾ അടപ്പു മാറ്റിയ ടാങ്കിലേക്ക് നോക്കി നിൽക്കുകയാണ് അരവിന്ദ് . “എന്താ അരവി ?” അവൻ എന്നെ തന്നെ തുറിച്ചു നോക്കി. പിന്നീട് വീണ്ടും ടാങ്കിലേക്ക് നോക്കി. ഞാനും എത്തി നോക്കാൻ ശ്രമിച്ചെങ്കിലും അരവിയുടെ അത്രയില്ലാത്ത ഉയരക്കുറവ് കാരണം ഒന്നും […]

അജ്ഞാതന്‍റെ കത്ത് 4 29

അജ്ഞാതന്റെ കത്ത് ഭാഗം 4 Ajnathante kathu Part 4 bY അഭ്യുദയകാംക്ഷി | READ ALL PART   അവിടെത്തും വരെ അതാരാവും എന്ന ചിന്ത മനസിനെ മഥിച്ചിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ അവിടെ എത്തിയപ്പോൾ വെയിലിനും ശക്തി കൂടിയിരുന്നു. എന്നെ കണ്ടതും അരവി അടുത്തേക്ക് വന്നു. “വേദ ആത്മസംയമനം വിടരുത്. പിടിച്ചു നിൽക്കണം” ഇവനെന്തിനാ എന്നോടിങ്ങനെ പറയുന്നതെന്ന് ചിന്തിച്ചു കൊണ്ട് മുന്നോട്ട് നടന്നു. ഒരു പോലീസുകാരാൻ എതിരെ വന്നു തടഞ്ഞു. ” അങ്ങോട്ട് പോവരുത് ” “സർ, ഇതാണ് […]

അജ്ഞാതന്‍റെ കത്ത് 2 39

അജ്ഞാതന്‍റെ കത്ത് 2 Ajnathante kathu Part 2 bY അഭ്യുദയകാംക്ഷി | Previous Part   എന്റെ നെഞ്ചിടിപ്പ് എനിക്ക് ശരിക്കും അറിയാമായിരുന്നു. വീടിനകത്തെ കരച്ചിലിന്റെ ശക്തി കുറഞ്ഞു. ഒടുവിൽ അത് നിലച്ചു. ഞങ്ങൾ നിൽക്കുന്നതിന് ചുറ്റും ഇരുട്ട് നിറയാൻ തുടങ്ങി. വീടിനു വെളിയിൽ ഒരു വാഹനം സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ ജോണ്ടിയെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു. അവൻ ക്യാമറയുമായി വീടിനോരം ചേർന്നു മുന്നിലേക്ക് പോയി. ഒരു ചുവന്ന ഇൻഡിക ഗേറ്റ് കടന്ന് വെളിയിലേക്ക് പോയി. […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 14 39

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 14 Bahrainakkare Oru Nilavundayirunnu Part 14 | Previous Parts Author : റഷീദ് എം ആർ ക്കെ ഞാനും റൈഹാനത്തും തമ്മിലുള്ള പ്രണയത്തിന്റെ വസന്തകാലത്താണ് അന്നൊരു ദിവസം എനിക്ക് കോളേജിലെ എന്തോ പ്രോഗ്രാമിന് വേണ്ടി കുറച്ച് കാഷ് അത്യാവശ്യമായി വരുന്നത്. ജോലിയും മറ്റും ഇല്ലാത്തതിനാൽ എനിക്കന്ന് എന്ത് ആവശ്യം വന്നാലും പൈസ ഉമ്മയോട് പറഞ്ഞ് ഉപ്പയുടെ കയ്യിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. അന്നും പതിവ് പോലെ വീട്ടിൽ വന്ന് ഉമ്മയോട് കാര്യങ്ങൾ പറഞ്ഞ് […]

അജ്ഞാതന്‍റെ കത്ത് 1 30

അജ്ഞാതന്‍റെ കത്ത് Ajnathante kathu bY അഭ്യുദയകാംക്ഷി   കുറേ ദിവസങ്ങൾക്കു ശേഷം കൈലാസത്തിന്റെ ഗേറ്റു തുറന്നപ്പോഴെ കണ്ടു ലെറ്റർ ബോക്സിൽ നിറഞ്ഞു കിടക്കുന്ന എഴുത്തും മാഗസിനുകളും. ബോക്ക്സിൽ നിന്നും മാഗസിനുകളും കത്തുകളും എടുത്ത് ഞാൻ നടന്നു ഒരാഴ്ചയായി വീട്ടിലാളില്ലാത്തതിന്റെ അടയാളമെന്നോണം മുറ്റത്ത് വീണു കിടക്കുന്ന പാരിജാതത്തിന്റെ ഇലകൾ പരാതി പറയുന്നുണ്ടായിരുന്നു. സിറ്റൗട്ടിലെ തറയിൽ ഒരു പല്ലി ചത്തതിനെ വലിച്ചുകൊണ്ടു പോവുന്ന ഉറുമ്പുകൾ….. ബാഗിൽ നിന്നും കീയെടുത്ത് വാതിൽ തുറന്നു. ബേഗും ലെറ്ററുകളും സെറ്റിയിലേക്കെറിഞ്ഞ് ട്രാവൽ ബാഗ് ചുമരോട് […]