നീതിയുടെ വിധി 1 22

Views : 9868

ഇടം കയ്യിൽ രക്തച്ചുവപ്പ് കൊടിയും, ചുരുട്ടിയ വലതു മുഷ്ടിയും അലയടിക്കുന്ന സമര ഗാനങ്ങളും ഇതാണ് ആ കലാലയം അറിയപ്പെടുന്ന ദേവൻ…..

മീനു, അവനായി രക്തഹാരം കരുതിവെച്ചു കാത്തിരിക്കുന്നവളാണ്….
ആ കലാലയത്തിലെ വാക മരത്തിനും, ചെമ്പകക്കുടയ്ക്കുമറിയാം അവരുടെ കഥകൾ

കലാലാശാലയിലെ മാഗസിനുകളിൽ ദേവൻ എഴുതിയ കഥകളും കവിതകളും വായിക്കാൻ മറ്റുള്ളവർക്ക് കിട്ടിയിരുന്നില്ല അവയെല്ലാം മീനുവിന്റെ മുറിയിൽ അലയടിച്ചുകൊണ്ടിരുന്നു ദേവന്റെ കവിത മീനു ആർട്സ് ഡേയിൽ പാടിയപ്പോൾ തുടങ്ങിയതാണ് ഈ പ്രണയം…..

അനാഥനായ ദേവനെ സനാഥനാക്കിയത് മീനുവും അവളുടെ സ്നേഹവുമാണ്…..

**
ഏകദേശം രാത്രി പതിനൊന്നു മണിയായപ്പോൾ ദേവന്റെ ഫോണിൽ മീനുവിന്റെ കോൾ വന്നു

“എന്നെ രക്ഷിക്കു ദേവാ………….
വേഗം വാ…… ” ഭയാനകമായായിരുന്നു മീനുവിന്റെ നിലവിളി

ദേവൻ ഞെട്ടിയെഴുന്നേറ്റു അവന്റെ ബൈക്കുമായി അവളുടെ വീട്ടിൽ പാഞ്ഞെത്തി…… അവൻ ചെല്ലുമ്പോൾ

രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അവൾ …
എന്തു ചെയ്യണമെന്നറിയാതെ ദേവൻ അവളേയുമെടുത്തു പുറത്തേക്കോടി…….

അവൻ അവളേയുമെടുത്തു പുറത്തു വന്നപ്പോൾ തന്നെ മീനുവിന്റെ അച്ഛനും അമ്മയും കാറിൽ അവരുടെ മുന്നിൽ വന്നു………….

അവർ അവളെ ആശുപത്രിയിൽ എത്തിച്ചു….
അഞ്ചു ദിവസത്തെ വെന്റിലേറ്റർ ജീവിതം അവൾക്കു തുണയായില്ല………..

ആ സമയം കേസും പോലീസും തെളിവുകളുമെല്ലാം അവനെതിരാവുകയായിരുന്നു…….

“തലയ്ക്കു പിന്നിൽ മരകായുധം കൊണ്ടടിക്കുകയും ശാരീരികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയും ചെയ്തതാണ് ദേവൻ ചെയ്ത തെറ്റെന്നു” കോടതിയിൽ എതിർഭാഗം വക്കീൽ പറയുമ്പോൾ
ദേവൻ വല്ലാത്തൊരു മാനസിക ഗതിയിൽ എത്തിച്ചേർന്നിരുന്നു…………

“ഞാനല്ല,,,,,,,, എന്റെ മീനൂട്ടിയെ ഞാൻ അങ്ങനെ ചെയ്യില്ലാ ………. “കോടതി മുറിയിൽ ദേവന്റെ കരച്ചിലുകൾ പ്രതിധ്വനിച്ചുകൊണ്ടിരുന്നു

കോടതി അയാൾക്ക്‌ വിധിച്ചത് ജീവപര്യന്തമായിരുന്നു…………….
തെളിവുകളെല്ലാം എതിര്…. ഡോക്ടറുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌…… മീനുവിന്റെ ശരീരത്തിൽ നടത്തിയ വൈദ്യപരിശോധനയുടെ
ഫലം, മീനുവിന്റെ അച്ഛന്റെയും അമ്മയുടെയും മൊഴികൾ എല്ലാം ദേവനെതിരായിരുന്നു…….

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com