അവളും ഞാനും? [സാജിന] 51

അവളും ഞാനും

Avalum Njanum Malayalam novel Author Sajina

 

പെയ്തൊഴിയാത്ത പ്രഭാതത്തിലെ മഴത്തുള്ളികൾക്കിടയിൽ പൂത്തു നിൽക്കുന്ന ഓരോ ചുവന്ന റോസപുഷ്പ്പങ്ങളും അവളെ എതിരേറ്റു..

പുലരിയിലെ ആദ്യ കാഴ്ചയാണിത്. ഇതാണ് എന്നും ശീലം……,,

നെഞ്ചിൽ കുറിച്ചിട്ട പകയുടെ നെരിപ്പോടിൽ ഒന്നും വിട്ടു പോവരുത്.
ഒന്നിനുമേലെയും വിട്ടു വീഴ്ചയും ചെയ്യരുത് ….

ഈ മഞ്ഞിൽ കുതിർന്ന റോസാപുഷ്പങ്ങൾ ഒന്നും മറക്കാതിരിക്കാൻ ഓരോ പുലരിയിലും തലയുയർത്തി നോക്കുന്നു ..

ഒന്നും മറന്നു പോവരുതെന്ന് ഓർമ്മപ്പെടുത്തുന്നു ..

ഭംഗിയിൽ അടുക്കി വെച്ചിരിക്കുന്ന അടുക്കളയിലെ, ഗ്യാസ്‌ സ്റ്റോവിൽ കോഫിക്കുള്ള വെള്ളം വെച്ച് ലൈറ്റർ കത്തിക്കുമ്പോൾ ആ കണ്ണിലെ പ്രതികാരത്തിന് ഉള്ള് നീറുന്ന നോവുണ്ടായിരുന്നു…..

ചൂടുള്ള കോഫി കപ്പിലേക്ക് പകർന്നു വീണ്ടും മുറ്റത്തുള്ള പൂക്കളെ നോക്കി പടിയിലിരുന്ന് ഓരോ ഇറക്ക് കുടിക്കുമ്പോഴും
ആലോചിച്ചത്,
തുടങ്ങണം ഒന്നിൽ നിന്ന്..

ഓരോന്നായി തുടങ്ങണം..
അവസാന ശേഷിപ്പ് പോലും ബാക്കി വെക്കാതെ ….

ഞാൻ അനുഭവിച്ചതിന്റെ പാതി നോവ് പോലും അവില്ലെങ്കിലും,
അറിയണം ചതിയുടെ നോവ് എന്താണെന്ന്,,

തണുത്ത കാറ്റ് വീശിയടിച്ചപ്പോൾ എണീറ്റു അകത്തു കയറി വാതിൽ അടച്ചു …..,,
ഒരു കാറ്റിനും തന്റെ ഉള്ളിലെ കനൽ അണയ്ക്കാൻ ആവില്ല…

ഇളം റോസ് നിറത്തിലുള്ള കർട്ടൺ കാറ്റേറ്റ്‌ പാറി പറന്നു..
ഹാളിലെ കുഞ്ഞു ഷെൽഫിൽ നിന്നും
അവളാ ഫോട്ടോ കയ്യിലെടുത്തു …,

അതിന്റെ പൊട്ടിയ ചില്ല് കൊണ്ട് വിരൽ മുറിഞ്ഞു ചോര പൊടിഞ്ഞു ..

അതെ.. തുടക്കമായി എല്ലാത്തിനും..

ചുമരിൽ തൂക്കിയിട്ട ഫോട്ടോയിൽ നോക്കി കൊണ്ടവൾ പറഞ്ഞു..

” നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ പോവുകയാണ് കേരളത്തിലേക്ക് വീണ്ടും..
വിജയിച്ചു തന്നെ ഞാൻ തിരികെ വരും പപ്പായെ…. ,

പപ്പായുടെ അടുത്തേക്ക് തന്നെ..”

***************** ****************

നീണ്ട ഒരു യാത്ര കഴിഞ്ഞു വന്ന ക്ഷീണത്തിൽ നല്ല ഉറക്കിലായിരുന്നു അബി….

നിർത്താതെയുള്ള ഫോൺ കാൾ ആണ് കണ്ണുകളെ വീണ്ടും ഉണർത്തിയത് ,

കമഴ്ന്ന് കിടന്നു കൊണ്ട് തന്നെ അബി ടേബിളിൽ നിന്നും ഫോൺ തപ്പിയെടുത്ത് ചെവിയിൽ വെച്ചു..

മ്മ്മ്….ഹെലോ ;

“ഡാ… നീ ഉറങ്ങുകയാണോ ?..

“എന്താ ഡീ കാര്യം

“അല്ല ഒരു താരാട്ട് പാടി തരാം എന്ന് കരുതി വിളിച്ചതാണ്

“വെച്ചിട്ട് പോടീ കൊഞ്ചാതെ ..
അബിക്ക് നല്ല ദേഷ്യം വന്നു…

“യ്യോ… ന്തൊരു ദേഷ്യാ..
ഞാൻ വിളിച്ച കാര്യം പറഞ്ഞു വെച്ചോളാം..

അവളുടെ സ്വരത്തിലെ പരിഭവം മനസ്സിലായ അബി തന്റെ ദേഷ്യമൊന്ന് മയപ്പെടുത്തി പറഞ്ഞു .

“സോറി ഡീ..
ഇന്നലെ നൈറ്റ് വീട്ടിൽ എത്തുമ്പോ തന്നെ ഒരുപാട് ……
അബി പറഞ്ഞു പൂർത്തിയാക്കും മുമ്പവൾ പറഞ്ഞു ..

“ഇന്ന് സിനിയുടെയും ശ്യാമിന്റെയും Wedding Anniversary യാണ്
3 മണിക്ക് പാർട്ടി തുടങ്ങും
ബൈ….

Updated: May 12, 2018 — 9:29 pm

9 Comments

Add a Comment
  1. താൻ തകർത്തു സാജിന. ????

  2. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  3. polichu , twistodu twist

  4. Mam can you upload pdf format

  5. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  6. Like it, adipoly twist

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: