അവളും ഞാനും? [സാജിന] 1601

Views : 62964

സിനി ഗ്യാസിന്റെ തീ കുറച് ഹാളിലേക്ക് നടന്നു..

ആരാണ് ഇതിപ്പോ ഈ നേരത്ത് ?..
എന്ന ആലോചനയോടാണ് സിനി ഡോർ തുറന്നത് …,

മുന്നിൽ മുഖമാകെ വാടി തളർന്ന പോലെ നിൽക്കുകയായിരുന്ന ശ്യാമിനോട് സിനി ചോദിച്ചു ..

“ന്താ ശ്യാമേട്ടാ….
എന്ത് പറ്റി ?

കൈ ശ്യാമിന്റെ നെറ്റിയിൽ വെച്ച് കൊണ്ട് സിനി ആധിയോടെ ചോദിച്ചു ..

“വയ്യെ ശ്യാമേട്ടന് …

സിനിയുടെ കൈ പിടിച്ചു മാറ്റി കൊണ്ട് ഒന്നും പറയാതെ ശ്യാം അകത്തേക്ക് നടന്നു…,,

സിനിയും ഡോർ അടച്ചു കൊണ്ട് ശ്യാമിന്റെ പിന്നാലെ ചെന്നു ..

“എന്താ… കാര്യം എന്താണെങ്കിലും എന്നോട് കൂടെ പറയ് .

ശ്യാം ആലോചിക്കുകയായിരുന്നു സിനിയോട് ഈ കാര്യം പറയണോ എന്നത് ,,,

അയാൾ തന്റെ പാന്റിന്റെ പോക്കറ്റ് സിനി കാണാതെ മുറുകെ പിടിച്ചിരുന്നു..

ഹൃദയമിടിപ്പിന്റെ താളം കൂടി വരുന്നത് അയാളറിയുന്നുണ്ടായിരുന്നു …,,

മൗനമായി ഇരിക്കുന്ന ഭർത്താവിനെ തനിച്ചു വിടുന്നതാണ് നല്ലതെന്ന് കരുതി
മനസ്സില്ലാ മനസ്സോടെ സിനി അടുക്കളയിലേക്ക് പോയി…

സിനി ഓർത്തു .
തന്റെ അമ്മയുടെ അന്ത്യാഭിലാശമായിരുന്നു ശ്യാമേട്ടനുമായുള്ള വിവാഹം..

തനിക്കും ആളെ കുറിച്ച് നന്നായി അറിയുന്നതു കൊണ്ട് എതിർക്കാൻ നിന്നില്ല…

മീരയിൽ നിന്ന് ശ്യമേട്ടനെ നന്നായി അറിഞ്ഞതാണ് ഞാൻ ,

ശ്യമേട്ടനെ അവൾക്കൊപ്പം കൂടി ഒത്തിരി കുറ്റപ്പെടുത്തേണ്ടി വന്നിട്ടുണ്ട് ..

ഈ കഴിഞ്ഞ Wedding Anniversary പോലും ഞാൻ തടഞ്ഞതിന്റെ കാരണം
എനിക്ക് മീരയെ ഓർത്തുള്ള സങ്കടം കൊണ്ടാണ് എന്നാണ് പാവം ശ്യാമേട്ടൻ കരുതിയത് ..

എന്നാൽ യഥാർത്ഥ കാരണം പറയാൻ എനിക്ക് തോന്നിയില്ല…

അല്ല അത് ശ്യാമേട്ടൻ അറിയണ്ട എന്ന് കരുതി.
ഒരു ആഘോഷം മാത്രം വേണ്ടന്ന് വെച്ചാ മതിയല്ലോ..

എന്റെ ശ്യാമേട്ടൻ എന്നുമെന്റെ ഒപ്പം ഉണ്ടാകുവാൻ….,,

************ ************

അബി തന്റെ കയ്യിൽ കിട്ടിയ കത്ത് വായിച്ച ശേഷം അന്തം വിട്ട് നിൽക്കുകയാണ്..

രണ്ടു വരി മാത്രമുള്ള കത്തിൽ എഴുതിരുന്നത്.

“കാത്തിരുന്നോളു അബി
നിന്റെ കാലനായി ഞാൻ വരുന്നുണ്ട് “

കത്തിൽ ആരാണെന്നോ എന്തെന്നോ സൂചന ഇല്ല .

തനിക്കിപ്പോ ആരാ ശത്രു ?…
ഈ ലോകത്തു എന്നോട് ഏക വെറുപ്പുള്ള വ്യക്തി മീര ആയിരുന്നു ,,
അതും ഇല്ലാത്ത സ്ഥിതിക്ക് …

ആ കത്ത് ചുരുട്ടി കൂട്ടി തെങ്ങിൻ ചുവട്ടിലേക്ക് എറിഞ്ഞു അബി..

“നിന്റെ സ്ഥാനം അവിടെയ.
നേരിട്ട് വാ അപ്പോ ഈ അബി ആരാണെന്ന് ശരിക്കും അറിയാം…

അതും പറഞ്ഞു അകത്തേക്ക് കയറിയെങ്കിലും മനസ്സ് ആ ലെറ്ററിലെ അക്ഷരങ്ങളിൽ ആയിരുന്നു….,

************* ***********

തലയിലൂടെ ഷാൾ പുതച്ചു കണ്ണിൽ കറുത്ത വലിയ കൂളിംഗ് ക്ലാസ് വെച്ചാണ് മീരയുടെ ടൗണിൽ ഉള്ള പകൽ കറക്കം…,,

അബിക്ക് ജോലിയൊന്നും ഇല്ല എന്നാണ് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്..

ആദ്യം അബിയെ കിട്ടണം എനിക്ക്..
എന്റെ പപ്പായിയുമായി ഒരു ബന്ധവും ഇല്ലാത്ത അവൻ
എന്തിന് ശ്യാമിന്റെ കൂടെ ചേർന്ന് പപ്പയെ ഇല്ലാതാക്കിയത് എന്നറിയണം…

അത് കേട്ടിട്ട് വേണം എനിക്ക് അവരെ ഇഞ്ചിഞ്ചായി കൊല്ലാൻ.

എന്റെ പപ്പായി ..
എന്റെ പഠിത്തം ..
എന്റെ ഭാവി .
എന്റെ സിനി ..
എന്റെ നാടും വീടും എല്ലാം എനിക്ക് എന്തിന്റെ കാരണത്തിലാണ് ഇല്ലാതാക്കിയത് എന്നറിഞ്ഞു വേണം എല്ലാം തീർത്തു കളം കഴുകി വൃത്തിയാക്കാൻ….,

മീര വീടിനകത്തു കയറി വാതിൽ അടച്ചു ..

കറന്റ് ഒക്കെ ബില്ല് അടക്കാത്തതു കൊണ്ട് എന്നോ ഫീസ് ഊരി പോയിരുന്നു…

കയ്യിൽ ഇരുന്ന പാർസൽ മേശയിൽ വെച്ച് കൊണ്ട്
മീര തീപ്പെട്ടി തപ്പി നടന്നു…

ഇരുളിൽ ഒരു കുഞ്ഞു ശബ്ദ്ദത്തോടെ മീരയുടെ കയ്യിൽ നിന്ന് തീപ്പെട്ടികൊള്ളി വെളിച്ചം പടർത്തി…

ഉരുകി പാതിയായ മെഴുകുതിരിയിലേക്ക് ആ വെളിച്ചം പകർന്ന്
മീര അതിനെ അതിന്റെ മെഴുകു കൊണ്ട് തന്നെ ഒട്ടിച്ചു വെച്ചു…..,,

ചിന്തകൾക്ക് വിശ്രമമില്ല. കാടും മലയും കയറി ഉച്ഛിസ്ഥാനിയിൽ എത്തിയിരിക്കുന്നു തന്റെ നീക്കങ്ങളും പ്രതികാരത്തിന്റെ അഗ്നി ജ്വാലകളും …

മീര കൈ കഴുകി വന്ന്
താൻ കൊണ്ട് വന്ന
പാർസൽ തുറന്നു …

അപ്പോഴാണ് തനിക്ക് മുഖപരിചയമുള്ള ആരെയോ ഭക്ഷണം പൊതിഞ്ഞു കൊണ്ട് വന്ന പത്രത്തിൽ കണ്ട പോലെ തോന്നിയത് ..

മീര അതിൽ നിന്ന് ഭക്ഷണം മാറ്റി വെച്
പത്രം എടുത്തു നോക്കി.
അതൊരു പഴയ പത്രമായിരുന്നു ..

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com