അവളും ഞാനും? [സാജിന] 1601

Views : 62964

ശ്യാം എന്തിനാണ് എന്നെ ചതിച്ചതെന്ന്..

അവനെ മകനായി കണ്ട എന്റെ പപ്പായിയെ കൂടി അവന് എങ്ങനെ ചതിക്കാൻ കഴിഞ്ഞെന്ന് ..

പപ്പായിയുടെ കാര്യമാണ് എന്നെ ഏറ്റവും കൂടുതൽ നോവിക്കുന്നത്.. ആ കണ്ണുകളിൽ ഉണ്ടായ തിളക്കം,
ഞങ്ങൾ പപ്പയുടെയും മോളുടെയും എന്നുമുള്ള കളിചിരിയും തല്ലു കൂടലും എല്ലാം എല്ലാം മാറി ….

പപ്പായിയെ നോവിക്കാതിരിക്കാൻ ഞാൻ സന്തോഷവതിയായി നടിക്കാൻ ശ്രമിച്ചെങ്കിലും പപ്പായിക്ക് എന്റെ അഭിനയം ഇഷ്ട്ടമല്ലന്ന് പറഞ്ഞു മുളയിലെ നുള്ളി….

ചങ്ക് പൊടിഞ്ഞു പോവുമ്പോഴും മറ്റുള്ളവർക്ക് മുന്നിൽ ചിരിക്കുക എന്നത് അത്ര എളുപ്പമായ കാര്യമായിരുന്നില്ല…

ആ ചിരിക്ക് പകരം ഇരുട്ടിൽ തലയണ കണ്ണീർ കൊണ്ട് കുതിരാറുണ്ട്…
എന്നതാണ് സത്യം..

************* ************

കോളേജ് തീരുകയാണ് ..

ശ്യാമിന്റെ മുഖത്തു നോക്കി ഇനിയെങ്കിലും ചോദിക്കണം എന്തിനായിരുന്നു ഇതൊക്കെ എന്ന്…

സിനിയോട് ഞാൻ പറഞ്ഞപ്പോൾ
സിനിയുടെ ചോദ്യങ്ങൾ അക്ഷരാർത്ഥത്തിൽ സത്യമായ വാക്കുകൾ ആയിരുന്നു..

ആ ചോദ്യങ്ങൾ ഇങ്ങനെ ആയിരുന്നു.

അവനോട് ചോദിക്കാം പക്ഷെ മീരാ എന്തിന് ?..

അതൊക്കെ അറിഞ്ഞിട്ട് നിനക്ക് ഇനി എന്ത് കിട്ടാൻ..

അവനു പറയാൻ ഉള്ളത് ഒന്നും ന്യായമല്ല എന്നറിഞ്ഞിട്ടും അവൻ പറയുന്നത് എന്തിനാണ് നീ കേൾക്കുന്നത്..

ഒരു പെണ്ണിന്റെ മനസ്സിൽ ഇടം നേടി, വിശ്വാസം നേടി അവളെ പോലെ മറ്റൊരുവളെയും കൊണ്ട് നടക്കുന്ന അവനോട് ഇനി പൊറുക്കാനോ ?
കഴിഞ്ഞത് പോട്ടെ എന്ന് വെച്ചിട്ട് നിന്റെ ജീവിതത്തിലേക്ക് അവനെ തിരികെ കൊണ്ട് വരാനോ ?…

അഥവാ നീ കൊണ്ട് വന്നാൽ അവൻ വേറൊരു പെണ്ണിനെ നിന്നെ നോവിച്ച പോലെ അല്ലെ നോവിച്ചു വരിക .
അതും ഒരു പെണ്ണ് മാത്രമായിരിക്കുമെന്ന് നിനക്ക് എന്താ ഉറപ്പ് ?…

ഒരിക്കൽ ചതിച്ച പുരുഷനെ നീ എങ്ങനെ മീരാ വിശ്വസിക്കും ?..

സിനി അതൊക്കെ പറഞ്ഞു എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ നിറഞ്ഞൊഴുകുന്ന എന്റെ കണ്ണീർ കണ്ടവൾ
എന്നെ ചേർത്ത് പിടിച്ചു..

അന്ന് എത്ര നേരം ആ നെഞ്ചിൽ കിടന്നു കരഞ്ഞെന്ന് ഓർമ്മയില്ല…

************* ***********

കഴിഞ്ഞതെല്ലാം മറക്കാൻ ശ്രമിച്ചു..
കഴിഞ്ഞില്ല….

ജീവിതം പോലും യന്ത്രികമായി തോന്നി..

ചതിച്ചതാണ് എന്നറിഞ്ഞിട്ടും എനിക്ക് അവനെ മറക്കാൻ ആവുന്നില്ലായിരുന്നു.

അതെ സമയം മനസ്സ് അവനെ ആഗ്രഹിക്കുന്നുമുണ്ടായിരുന്നില്ല…

വല്ലാത്തൊരു അവസ്ഥയിലും പപ്പായിയെ ഓർത്തു മനഃസാനിധ്യം കൈ വിടാതെ പിടിച്ചു നിന്നു….

അങ്ങനെ ഇരിക്കുമ്പോഴാണ്
സന്ധ്യ നേരത്ത് എന്നെ തേടി ആ ഫോൺ കാൾ വന്നത്….,,

ഫോൺ വിളിച്ച ആൾ പറഞ്ഞത്, എത്രയും പെട്ടെന്ന് ടൗണിലെ പണിനടക്കുന്ന ഒരു കെട്ടിടത്തിലേക്ക് എത്താനാണ്..

കാര്യം അന്വേഷിച്ചപ്പോൾ അയാൾ
പറഞ്ഞത് കേട്ട് ഞാൻ ആകെ തളർന്നു…

സമയത്തിന് മാത്രം വരുന്ന ബോട്ടിന് കാത്തു നിൽക്കാതെ ഊടു വഴികളിലൂടെ ഞാൻ ഓടി…

കാലിൽ തറച്ചു കയറിയ മുള്ളുകളും കല്ലുകളിലെ കൂർത്ത മുനകളും ശരീരത്തെ അതിയായി നോവിച്ചെങ്കിലും എനിക്ക് ഒന്ന് എത്രയും വേഗം അക്കരെ എത്തിയാൽ മതിയായിരുന്നു …..

കിതച്ചും വിയർത്തും ഞാൻ ഒരുവിധം അക്കരെയെത്തി.

ഓട്ടോ പിടിച്ച്‌ അയാൾ പറഞ്ഞ കെട്ടിടത്തിന് മുന്നിൽ ഇറങ്ങുമ്പോൾ
തൊണ്ടയിലെ അവസാന തുള്ളി വെള്ളവും വറ്റിയിരുന്നു…

ഓട്ടോക്ക് കൂലി കൊടുത്ത് ഓരോ സ്റ്റെപ്പും ഞാൻ ഓടിക്കയറി
പപ്പായി………
എന്ന നിലവിളിയോടെ ,,,,

മൺതറയിൽ കമഴ്ന്ന് കിടക്കുന്ന പപ്പായിയെ മുട്ടുകുത്തിയിരുന്ന് തന്റെ മടിയിലേക്ക് തിരിച്ചു കിടത്തുമ്പോൾ പപ്പായുടെ വായിൽ നിന്നും രക്തം കലർന്ന നുരയും പതയും വരുന്നുണ്ടായിരുന്നു…..

കണ്ണുകൾ അടഞ്ഞ പപ്പായിയെ ഞാൻ ആർത്തു കരഞ്ഞു വിളിച്ചു .

ജീവിതത്തിൽ ഒറ്റയ്ക്ക് ആവുകയാണ് എന്നുള്ള ചിന്ത എന്നെ ഒരു ഭ്രാന്തിയാക്കി..,

എന്റെ നിലവിളി കൊണ്ടാവാം പപ്പായി അയാസപ്പെട്ട് കണ്ണുകൾ പതിയെ പതിയെ തുറന്നു..

എങ്കിലും പാതി അടഞ്ഞു നിന്നു അപ്പോഴും കണ്ണുകൾ…

എന്താ പപ്പായി …
ന്റെ പപ്പായിക്ക് എന്താ പറ്റിയത് എന്ന് ചോദിച്ചപ്പോ…

വിറയ്ക്കുന്ന, തളർന്നു പോയ പപ്പായിയുടെ ഓരോ വാക്കുകളും കേട്ടെന്റെ ഹൃദയം ചേർത്തുവെച്ചു മനസ്സിലാക്കിയപ്പോൾ അതിങ്ങനെ ആയിരുന്നു ..

“ച…ച…തി….

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com