അവളും ഞാനും? [സാജിന] 1601

Views : 63207

പെട്ടന്ന് ശിവാനി മീരയുടെ കഴുത്തിൽ രണ്ടു കൈ കൊണ്ടും മുറുക്കി പിടിച്ചു കൊണ്ട് ചോദിച്ചു…

” പറ ആ സ്ഥാനത്തു നീ ആണെങ്കിൽ നീയും തളർന്നു പോവില്ലെ..
പറ എന്റെ മമ്മി പാവമായിരുന്നില്ലെ..

ശിവാനിയുടെ പിടുത്തം മുറുകി കൊണ്ടിരുന്നു..
മീര ആ കൈകൾ വിടുവിക്കാൻ നോക്കിയിട്ടും കഴിഞ്ഞില്ല. മീരയുടെ കണ്ണുകൾ മിഴിച്ചു നിന്നു..
ശ്വാസം കിട്ടാനായി മീര കാലിട്ടടിച്ചു…

അപ്പോഴും ശിവാനി എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു….

സർവ്വ ശക്തിയും എടുത്ത് മീര ശിവാനിയെ തള്ളി മാറ്റി…

” യ്യോ… വേദനിച്ചോ മീരാ.. അതും ചോദിച്ചു ശിവാനി നിലത്തു വീണിടത്തു നിന്നും എഴുന്നേറ്റു വന്നു..

മീര കഴുത്തിൽ തടവി കൊണ്ട് ചുമയ്ക്കുന്നുണ്ടായിരുന്നു. കണ്ണ് നിറഞ്ഞൊഴുകി എല്ലാം തീർന്നെന്ന് കരുതി ഒരു സെക്കന്റ് കൊണ്ട്..
മീര ശ്രദ്ദിച്ചു ശിവാനിയെ താൻ തള്ളി ഇട്ടപ്പോ എവിടെയോ തട്ടി അവളുടെ ചുണ്ട് പൊട്ടിയിരിക്കുന്നു..
എന്നിട്ടും അവൾ എന്റെ കഴുത്തിലേക്കും കണ്ണിലേക്കും മാറി മാറി നോക്കുകയാണ്..

ഒന്ന് ഉറപ്പാണ്.. എവിടെയോ നഷ്ട്ടമായികൊണ്ടിരിക്കുന്നു ഞാൻ പരിചയപ്പെട്ട ശിവാനിയെന്ന കൂട്ടുക്കാരിയുടെ മനോനില….

” ആ വേദനയിൽ എന്റെ മമ്മി തറവാട് മുറ്റത്തു കിടന്നു നിലവിളിച്ചു

നിലവിളികേട്ട് ഓടി കൂടിയ നാട്ടുകാരും മമ്മിയുടെ വീട്ടുക്കാരും മമ്മിയെ അടുത്തുള്ള ചായ്പ്പിൽ കിടത്തി .

ഒറ്റയ്ക്ക് ആരുടെ സഹായവും ഇല്ലതെ ന്റെ മമ്മി എന്നെ ആ രാത്രിയിൽ പ്രസവിച്ചു…

അതോടെ മമ്മി ഇത്തിരി ഇല്ലാത്ത എന്നെയും കൊണ്ട് അവരുടെ ആട്ടും തുപ്പും കേട്ട് ജീവിച്ചു ..

മമ്മി ബാംഗ്ലൂർ പോയ ശേഷം പലപ്പോഴായി അറിഞ്ഞ കഥയിലെ എന്റെ ചതിയനായ പിതാവ് എന്റെ ആജന്മ ശത്രുവായി…..

മമ്മിയുടെ ഒരു ഡയറിയിൽ സൂക്ഷിച്ച ഫോട്ടോക്കും നിന്റെ കൂടെ അന്ന് ഊട്ടിയിലെ സ്കൂളിൽ വെച്ച് കണ്ട നിന്റെ സ്നേഹനിധിയായ പപ്പായിക്കും ഒരേ മുഖമായിരുന്നു മീരാ…..
ശിവാനി പകയോടെ പറഞ്ഞ

ആ വാക്കുകൾ മീരയിൽ വലിയൊരു ഞെട്ടലുണ്ടാക്കി….,,

ഞെട്ടിത്തരിച്ചു നിൽക്കുന്ന മീരയെ കണ്ട് ശിവാനി
ഒരു ഭ്രാന്തിയെ പോലെ പൊട്ടി പൊട്ടി ചിരിച്ചു….

” നീ ഞെട്ടിയോ മീരാ നിന്റെ സ്നേഹനിധിയായ പപ്പായിയെന്ന ചതിയന്റെ ശരിയായ മുഖം കണ്ടിട്ട് ..

മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

” ഓരോ തവണയും നീ എന്നെ നിന്റെ വീട്ടിലേക്ക് ക്ഷണിക്കുമ്പോഴും ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറിയത് അയാളുടെ മുന്നിലേക്ക് എത്തിപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു..
അത്രയ്ക്ക് വെറുപ്പായിരുന്നു എനിക്ക് അയാളോട്..

പപ്പായിയെയും മോളെയും തമ്മിൽ അകറ്റി പ്രതികാരം ചെയ്യാൻ വേണ്ടി തന്നെയാണ് ഞാൻ എന്റെ മമ്മിയോട് പോലും അയാളെ കണ്ട കാര്യം പറയാതെ നിങ്ങളെ തേടി നിങ്ങളുടെ അടുത്ത് എത്തിയത്…

സിനി പറഞ്ഞാണ് അറിഞ്ഞത്,
പപ്പായി എന്ന സ്നേഹനിധി ഒറ്റമോളുടെ ഇഷ്ട്ടത്തിനൊത്ത് ശ്യാമുമായുള്ള നിന്റെ വിവാഹം നടത്താൻ സമ്മതിച്ചെന്ന്..

എന്റെ മമ്മിയെ പ്രണയിച്ചു സ്വന്തമാക്കി കാമം തീർത്ത്‌ എന്റെ മമ്മിയെയും എന്നെയും ഉപേക്ഷിച്ചു പോയ അയാൾ,

വേറെ വിവാഹം കഴിച്ച്‌, നീ എന്ന ജന്മത്തിന് വഴിയൊരുക്കി. എന്നിട്ട് നിനക്ക് സ്നേഹവും വാത്സല്യവും.. എനിക്കോ…

എനിക്ക് എന്താ അയാള് കാരണം കിട്ടിയത്..
എല്ലാവരിൽ നിന്നുമുള്ള വെറുപ്പും അവഗണനയും കണ്ണീരും…
ഇല്ല..
എന്റെ മമ്മിക്കും എനിക്കും കിട്ടാതെ പോയ ഒരു സന്തോഷവും പപ്പായിയും മോളും അനുഭവിക്കണ്ട…

അതു പറയുമ്പോൾ ശിവാനി നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു..
ടേബിളിന്റെ മുകളിൽ ഉണ്ടായിരുന്ന ജഗ് എടുത്ത് ശിവാനി
മതി വരാത്ത പോലെ കുടിച്ചു..

മീര കൈ കൊണ്ട് മുഖം പൊത്തി കരഞ്ഞു കൊണ്ട് സോഫയിലേക്ക് വീണു..

” ശ്യാമിനെ കുറിച്ച് നിന്റെ പപ്പായിയിൽ സംശയം ജനിപ്പിക്കണം..
അത് നീ അവിശ്വസിക്കണം..
അങ്ങനെ നിങ്ങൾ തമ്മിൽ തെറ്റണം.. അതായിരുന്നു എന്റെ ലക്ഷ്യം..

എന്നാൽ നീ പപ്പായിയുടെ വാക്കിന് കാമുകനെക്കാൾ വില നൽകി..

അതോടെ എന്റെ ദേഷ്യം കൂടുകയായിരുന്നു..
നിങ്ങളുടെ സ്നേഹം കാണുമ്പോ എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാതെയായി പലപ്പോഴും.

നീ ആഗ്രഹിച്ച ജീവിതം തെറ്റു തിരുത്തി വീണ്ടും നിന്നെ തേടി വരാതിരിക്കാൻ വേണ്ടിയാണ് ആരുടെ കൈയക്ഷരവും ഒരിക്കൽ കണ്ടാൽ അത് പോലെ പകർത്താൻ കഴിയുന്ന ഞാൻ,

” ഇനിയൊരിക്കലും എന്റെ മുന്നിലേക്ക് വരരുത് ” എന്ന് നിന്റെ കൈപ്പടയിൽ ഒരെഴുത്തെഴുതി ശ്യാമിന് അയച്ചുകൊടുത്തത്..

ഇനി എങ്ങനെ മുന്നോട്ടുപോകും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സിനിക്ക് ശ്യാമിനോടുള്ള ആരും കാണാത്ത പ്രേമം ഞാൻ കണ്ടെത്തിയത്….

അതിന് തൊട്ട് പിന്നാലെ സിനി അബിയോട് പറയുന്നതും കൂടി കേട്ടപ്പോൾ ഇനിയെന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചു..

ഇയോബിനെ ഞാൻ പണം കൊടുത്തു വശത്താക്കി..

ഹോട്ടലിൽ ഇരുന്ന്, അബിയെയും ശ്യാമിനെയും പ്രതിയാക്കാനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ, ഞങ്ങൾക്ക് പിന്നിൽ ഇരുന്ന് ആ കൗശലകാരനായ കുറുക്കൻ അതെല്ലാം കേൾക്കുന്നുണ്ടായിരുന്നു.. എല്ലാം കേട്ട് ഞങ്ങൾക്ക് തൊട്ട് പിന്നിൽ നിന്ന് എണീറ്റ് ഓടുമ്പോഴാണ് ഞങ്ങൾ അതറിയുത്…

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com