അവളും ഞാനും? [സാജിന] 52

“എനിക്ക് അറിയാം….
മീരയ്ക്ക് എന്നോട് പറയുവാൻ ഉള്ള കാര്യം. ആ ക്ഷമാപണം എന്താണെന്നും….

“സിനി ഞാൻ ശ്യാമേട്ടനോട് പറഞ്ഞതാണ് നിങ്ങൾ തമ്മിലുള്ള ഡൈവോഴ്‌സ് വേണ്ടെന്ന്
പക്ഷെ ..,,

മീര അത് പറഞ്ഞപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ സിനി
മുഖം പൊത്തി പൊട്ടിക്കരഞ്ഞു..

അത് കണ്ടു നിന്ന മീരയ്ക്ക് വല്ലാത്ത നോവ് തോന്നി..
എങ്കിലും തനിക്ക് പറയാൻ ഉള്ളത് പറയാതെ പോവാൻ പറ്റില്ല..

അതിന് വേണ്ടിയാണ് ശ്യാമേട്ടൻ ജോലിക്ക് പോയതും ഞാനവിടെ നിന്ന് അവരറിയാതെ ഇങ്ങോട്ടേക്ക് വന്നത്..

മീര തന്റെ മനസ്സിലുള്ളത് അറിയിക്കാൻ സിനിയുടെ അടുത്തേക്ക് നീങ്ങി നിന്നു.

“നീ കേൾക്കണം സിനീ
നീ അറിയാത്ത,
മനസ്സിലാക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്.
അത് നിന്നെ അറിയിക്കാൻ എനിക്കല്ലാതെ മറ്റാർക്കും ആവില്ല ..
അതുകൊണ്ടാ ശ്യാമേട്ടന്റെ കണ്ണ് വെട്ടിച്ചു ഞാൻ ഇങ്ങോട്ട് വന്നത് .

“മതി മീര പ്ലീസ്
എനിക്ക് കേൾക്കണ്ട..
എനിക്ക് ഉള്ള ശിക്ഷ ഞാൻ ഇപ്പൊ ഈ ജയിലിൽ കിടന്നു അനുഭവിക്കുന്നുണ്ട് ..
അതിന് മേലെ ഇനി ഒരു നോവ് താങ്ങാൻ വയ്യ..

കണ്ണീരോടെ സിനി തുടർന്നു.
എന്റെ സ്വാർത്ഥതയും വഞ്ചനയും കൊണ്ട് ഞാൻ നേടിയത് ദൈവം തിരിച്ചെടുത്തു.. അതിന് അർഹതപ്പെട്ട നിനക്ക് തന്നെ അത് കിട്ടുകയും ചെയ്തു.

മീര സിനിയുടെ സംസാരം കേട്ടിരുന്നു..

ഇനി എന്നെ കാണാൻ വരരുത് മീര….
ശ്യാമേട്ടൻ നിന്റെ കഴുത്തിൽ ചാർത്തിയ ഈ താലി എന്നെ സ്വയം ഇല്ലാതാകുന്നു. ദയവ് ചെയ്തു എന്നെ വിട്ടേക്ക്…

ഈ കാരാഗൃഹത്തിൽ എനിക്ക് കിട്ടുന്ന ശിക്ഷയേക്കാൾ നോവാണ് നിന്റെ ഈ താലി..
ഡൈവോഴ്‌സോടു കൂടി ഇവിടെയുള്ള ഈ വെളുത്ത യൂണിഫോം ഞാൻ എന്റെ വിധവ വേഷമായാണ് കരുതുന്നത്…

ഇനി ഒന്നും ഓർമ്മിപ്പിക്കാൻ വരരുത് എന്റെ മുന്നിലേക്ക്..

അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ
സിനിയുടെ കയ്യിൽ പിടിച്ചു മീര തിരിച്ചു നിർത്തി..

പെട്ടന്ന് കൈ വീശി
സിനിയുടെ മുഖത്തഞ്ഞടിച്ചു…..

അപ്രതീക്ഷിതമായ ആ അടിയിൽ സിനി വേച്ച് വേച്ച് വീഴാൻ പോയി ..

തീ പൊള്ളിയ പോലെ പുകയുന്ന കവിളിൽ തന്റെ കൈ തലം വെച്ചുകൊണ്ട് സിനി
ഭയത്തോടെ മീരയെ നോക്കി …

ആ മുഖമപ്പോൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു..

മീര ഓരോ കാൽ വെപ്പും മുന്നോട്ട് വെക്കുമ്പോൾ
സിനി ഭയത്തോടെ പിന്നോട്ട് നീങ്ങി കൊണ്ടിരുന്നു….,

അടിയുടെ ശബ്ദ്ദം കേട്ട് അങ്ങോട്ട് ഓടാൻ നിന്ന കോൺസ്റ്റബളിനെ സൂപ്രണ്ട് വേണ്ട എന്ന് വിലക്കി…

പിന്നെ പൊലീസുകാർ അങ്ങോട്ട് പോയില്ല .
അവർക്ക് അതോടെ ഉറപ്പായി
പ്രത്യേക പരിഗണന കൊടുത്തു വന്ന VIP സൂപ്രണ്ടിന് വേണ്ടപ്പെട്ട ആളാണെന്ന് .

ഇല്ലങ്കിൽ സാധാരണ അഴികൾക്ക് അപ്പുറത്തു നിന്ന് മാത്രം കാണാവുന്ന പ്രതിയെ
ഗസ്റ്റ് റൂമിലേക്ക് വിളിച്ചുവരുത്തി കാണിക്കില്ലല്ലോ….,

*************** **********

“ഞാൻ പറയുന്നത് കേൾക്കാതെ നീ ഇനിയും എങ്ങോട്ടാ ഒളിച്ചോടുന്നത് സിനി..

നിന്നോട് പറയാത്ത ഒരു രഹസ്യവും എനിക്കില്ലായിരുന്നു.. അതുകൊണ്ടാ ഇപ്പൊ
ഇതും കൂടി പറയാൻ ഞാൻ വന്നത് ..

നീ ഊഹിച്ചത് ശരിയാണ് ഇത് ശ്യാമേട്ടൻ ഒരു പ്രായശ്ചിത്തമെന്നോണം എന്റെ കഴുത്തിൽ ചാർത്തിയ താലിയാണ്.
മീര താലിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ഈ താലി വർഷങ്ങൾക്ക് മുമ്പേ എന്റെ കഴുത്തിൽ വീഴേണ്ടതായിരുന്നു ..

പക്ഷെ അത് എന്നിൽ നിന്ന് തട്ടിയെടുക്കാൻ നീ മുന്നിൽ തന്നെ ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല….,

ഇപ്പൊ എന്തായി സിനീ.. അതൊക്കെ കൊണ്ട് താൽക്കാലിക സന്തോഷം അല്ലാതെ നീ എന്താ നേടിയത് .
നീ എന്തിനാണോ ഇത്രയും ക്രൂരത എന്നോട് കാണിച്ചത് അത് നിന്നെ ഈ ജയിലറ വരെ എത്തിച്ചു…,

സിനിക്ക് മറുപടി ഒന്നും പറയാൻ ഇല്ലായിരുന്നു.
കാരണം തന്നോട് തന്നെ ഒരായിരം വട്ടം സിനി ചോദിച്ച ചോദ്യങ്ങളായിരുന്നു ഇതൊക്കെ..,,

“സിനി നീ കാരണം, നിന്റെ സ്വാർത്ഥത കാരണം
എന്റെ പപ്പായിയെ കൊന്നവർ ഇത്രയും വർഷം നിയമത്തിന് മുന്നിൽപ്പെടാതെ രക്ഷപ്പെട്ടു നടക്കുന്നു..

ബാക്കി എന്തും ഞാൻ ക്ഷമിക്കുമായിരുന്നു.. എന്നാൽ എനിക്ക് ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ ഉള്ള പപ്പായിയെയാണ് നീ ഇല്ലാതാക്കിയത് .

“സിനീ നിനക്കറിയോ കോളേജിൽ പഠിക്കുന്ന പ്രായത്തിലും പപ്പായി എനിക്ക് ഭക്ഷണം വാരി തരുമായിരുന്നു..
ഞാൻ പിണങ്ങി ഉറങ്ങിയാലും പപ്പായി എന്നെ പുതച്ചു എന്റെ തലയിൽ തലോടി അരികിൽ ഇരിക്കും..
ഞാനൊന്ന് തുമ്മിയാൽ പപ്പായി വീട്ടിൽ പിന്നെ ഒരു മരുന്ന് കട തുടങ്ങും..
എനിക്ക് ഇല്ലാതെ പോയ മമ്മയുടെ സ്നേഹവും കരുതലും തന്നെനിക്ക് കൂട്ടായ എന്റെ പപ്പായിയാണ് അത്…

മീര പൊട്ടിക്കരഞ്ഞു പോയി അത് പറഞ്ഞപ്പോൾ..

“മി…മീരാ…

Updated: May 12, 2018 — 9:29 pm

9 Comments

Add a Comment
  1. താൻ തകർത്തു സാജിന. ????

  2. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  3. polichu , twistodu twist

  4. Mam can you upload pdf format

  5. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  6. Like it, adipoly twist

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: