അവളും ഞാനും? [സാജിന] 1601

Views : 63207

************* ************

മോളെ മീരാ…..

“ഹൊ.. ന്റെ പാപ്പായി
ഇപ്പൊ തന്നെ ടൈം വൈകി ..

അടുക്കളയിൽ നിന്ന് ലുങ്കിയും മടക്കി കുത്തി കൈയിൽ ആവി പറക്കുന്ന പ്ലൈറ്റുമായി വൃദ്ധനായ മീരയുടെ പപ്പായി ദൃതിയിൽ
കോളേജിൽ പോവാൻ ഒരുങ്ങുന്ന മകളുടെ മുറിയിലേക്ക് വന്നു…

കണ്ണാടിയിൽ നോക്കി ചൂരിദാറിന്റെ ഷാൾ പിൻ ചെയ്യുകയായിരുന്നു മീര.

“ന്റെ പൊന്ന് പപ്പായെ ഞാൻ പറഞ്ഞതല്ലേ ..
ഞാൻ കോളേജിൽ പോയി കഴിച്ചോളാം ..
പിൻ ചെയ്യുന്നതിൽ ശ്രദ്ദിച്ചുകൊണ്ടവൾ പറഞ്ഞു.

“അതൊന്നും വയറിന് പിടിക്കില്ലന്ന് അറിയാലോ
ഇന്നാ ,,, വാ തുറക്ക്..
പപ്പായി ദോശ മീരയുടെ വായിലേക്ക് വെച്ച് കൊടുത്തു.

മീരയ്ക്ക് അറിയാം എത്ര വേണ്ടന്ന് പറഞ്ഞാലും പപ്പായുടെ ശീലമാണ്.
തനിക്ക് കോളേജിൽ ഉച്ചയ്ക്കുള്ള ലഞ്ചും ബ്രേക്ക് ഫാസ്റ്റും ഉണ്ടാക്കാൻ പുലരി ഉണരും മുമ്പേ പപ്പായി ഉണരും .

മമ്മയെ കണ്ട ഓർമ്മയില്ല, എന്നാൽ പപ്പായിക്ക് മമ്മയെ കുറിച്ച് പറയുമ്പോ കണ്ണ് നിറയും..

മമ്മയുടെ കൂടെ അധികമൊന്നും ജീവിക്കാൻ ഉള്ള ഭാഗ്യം പപ്പായിക്ക് കിട്ടിയില്ല എന്നാ പറയാറ് ,
എന്നാൽ എനിക്ക് തോന്നിയിട്ടുണ്ട് പപ്പായിയുടെ കൂടെ ജീവിക്കാൻ മമ്മയ്ക്കാണ് ഭാഗ്യം ഇല്ലാതെ പോയതെന്ന്,,

അത്രയ്ക്കും പാവവും സ്നേഹനിധിയുമാണ് എന്റെ പപ്പായി,,

“മതി പപ്പായി ബോട്ട് പോയാൽ എന്റെ കാര്യം കഷ്ട്ടത്തിലാവും..

അദ്ദേഹം വേഗം പ്ലൈറ്റ് ടേബിളിൽ വെച്ച്
ചായ എടുത്ത് മീരയോട് പറഞ്ഞു

“പപ്പായുടെ മോള് ഇത് കുടിച്ചിട്ട് പൊക്കോ എന്നാൽ.

അത് കുടിക്കുമ്പോൾ മീരയുടെ കണ്ണ് എന്നത്തേയും പോലെ ഈറനണിഞ്ഞു .

തന്നെ തൃപ്തിയോടെ നോക്കി നിൽക്കുന്ന പപ്പായിയെ നോക്കി കൊണ്ട്
കള്ളചിരിയോടെ അവൾ പറഞ്ഞു.

“ഇന്നും ചായയ്ക്ക് ചൂട് കൂടുതൽ ആണ് ട്ടോ പപ്പായീ …

ചായയ്ക്ക് ചൂട് കൂടിയിട്ടല്ല മകളത് പറഞ്ഞതെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു .

നെറ്റിയിൽ എന്നുമുള്ള സമ്മാനവും വാങ്ങി മീര ബോട്ട് മിസ്സാവാതിരിക്കാൻ ഓടി…

****************** ******

തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ മീര വിളിച്ചു പറഞ്ഞു

“നിൽക്ക് ആളുണ്ട്..

“നിന്നെ കൂട്ടാതെ ബോട്ട് പോവുമോ മീരകുട്ടിയെ…
പോയാൽ പിന്നെ നീ ഞങ്ങളെ കൊല്ലില്ലെ ?..

ബോട്ടിന്റെ കിളിയായ
അഗസ്റ്റിച്ചായൻ കളിയായി പറഞ്ഞു.

“അതെനിക്കറിയാം എന്നാലും ഞാൻ എത്തേണ്ട സമയത്തു ഞാൻ തന്നെ ഓടി എത്തണ്ടേ അച്ചായാ…

“കിതപ്പോടെ മീര ഒരു സീറ്റിൽ ഇരുന്നു.

ബോട്ടിൽ അക്കരയ്ക്ക് പോവുന്ന ജോലിക്കാരും സ്കൂൾ കുട്ടികളും ഒക്കെ ഉണ്ടായിരുന്നു,,

ഇനി ഉച്ചയ്ക്കാണ് ബോട്ട് ഇക്കരെ വരികയുള്ളൂ..

ബോട്ട് ന അടുത്തക്കര ലക്ഷ്യമാക്കി നീങ്ങി തുടങ്ങി…

************** ***********

മീരയെ കാത്തു നിൽപ്പുണ്ടായിരുന്നു ഇക്കരയിൽ സിനി എന്ന മീരയുടെ ജീവനായ കൂട്ടുകാരി..

കഴിഞ്ഞ നാലു വർഷത്തെ പരിചയമാണ് അവർ തമ്മിൽ. കോളേജിലെ ഒരു റാഗിംഗിൽ നിന്നും
മിണ്ടാപൂച്ചയായ സിനിയെ അക്രമകൂട്ടത്തിൽ നിന്ന് ചീറ്റപുലിയെ പോലെ വന്നു രക്ഷിച്ച മീര
അന്ന് തൊട്ട് സിനിക്ക് ധൈര്യമായി,,,

സിനിയുടെ പല കാര്യങ്ങൾക്കും മീര എന്ന ആത്മാർത്ഥ സുഹൃത്തും ഉണ്ടായിരുന്നു താങ്ങായി..

ഇത്രയൊക്കെ തന്റേടം മീരയ്ക്ക് ഉണ്ടങ്കിലും
മീര ആകെ പതറി പോവുന്നത് കോളേജിലെ റൗഡി അബിയുടെ മുന്നിൽ മാത്രമാണ്..

അതിന്റെ കാരണം അവന്റെ വില്ലത്തരമോ ബോഡി ബിൽഡ് അപ്പൊ ഒന്നും കണ്ടിട്ടല്ല..

അബിക്ക് മീര എന്ന് വെച്ചാൽ വല്ലാത്തൊരു ഇഷ്ട്ടമാണ്.
മീര മുന്നിൽപ്പെട്ടാൽ
അബി ഭ്രാന്തമായ സ്നേഹം കൊണ്ട് ഒരു സൈക്കോയെ പോലെയാണ് പിന്നെ പെരുമാറ്റം.

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com