അവളും ഞാനും? [സാജിന] 1601

Views : 63208

ശബ്ദ്ദം കേട്ട ഭാഗത്തേക്ക് മീര നോക്കി

അതെ അതവളാണ് …,

“ഇതിന് മുമ്പൊക്കെ നീ ഇവിടെ വന്നിട്ടുള്ളത് എന്റെ കൂട്ടുക്കാരി ആയിട്ടാണ്.. എന്നാൽ ഇന്ന് നീ വന്നത് എന്നോടുള്ള പ്രതികാരം കൊണ്ടാണ് അല്ലെ മീര…

മീര ഒന്നും മിണ്ടാതെ നിന്നു.. അവൾ സംസാരിക്കട്ടെ.. പിന്നീട് അവൾക്ക് സംസാരിക്കാൻ കഴിയില്ലല്ലോ..,

മഞ്ഞ വെളിച്ചം വീശി നിൽക്കുന്ന ആ ഹാളിൽ ഇഷ്ടിക ചുമരും തൂണും വെളിച്ചം എത്താതെ പലയിടങ്ങളിലും ഇരുൾ പരത്തും പോലെ ..

എപ്പോ വരുമ്പോഴും ഭംഗിയായി കാണുന്ന വീട് ഇന്ന് ഒരു പ്രേതാലയമായി തോന്നി…

” എന്താ… മീരാ
ഈ ശിവാനിക്ക് മുന്നിൽ എത്തിയപ്പോൾ നീന്റെ ധൈര്യമെല്ലാം ചോർന്നു പോയോ..

അവിടെയുള്ളൊരു കസേര സിമന്റ് തറയിൽ വലിയ ശബ്ദ്ദത്തോടെ വലിച്ചിട്ട് അവൾ ഇരുന്നു. ഒരു കാൽ കസേരയ്ക്ക് മുകളിൽ കയറ്റി വെക്കുകയും ചെയ്തു…

” പേടിക്കണ്ട മീരാ…
നീ പറയാൻ ഉള്ളത് പറഞ്ഞോ.. ഇപ്പൊ എനിക്ക് ചുറ്റും ഒരു കാവൽ ഭടനും ഇല്ല …
പറഞ്ഞു വിട്ടു ഞാൻ എല്ലാവരെയും കണക്ക് തീർത്തു പറഞ്ഞു വിട്ടു….,

ഇടയ്ക്ക് അവൾ ശബ്ദ്ദം താഴ്ത്തി സ്വകാര്യം പോലെയും ചിലപ്പോൾ ആ ഹാൾ മുഴുക്കെ മുഴങ്ങന്ന രീതിയിൽ ഉറക്കെയും സംസാരിച്ചു ..

” നിനക്ക് അറിയോ മീരാ.. നിന്നെ ഞാൻ ആദ്യം കാണുന്നത് എവിടെ വെച്ചാണെന്ന് ..
ഊട്ടിയിലെ സ്കൂളിൽ വെച്ച് നീ എട്ടാം ക്ലാസിൽ നിന്ന് വിരമിക്കുന്ന ദിവസം…

അത്രയും നാൾ നീ എന്റെ മുന്നിൽ ഉണ്ടായിട്ടും നീ ആരെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല .
അറിഞ്ഞപ്പോഴെക്കും
നീ ഊട്ടി വിട്ടിരുന്നു .

അന്വേഷിച്ചു ഞാൻ.. നീയുള്ള നാട്ടിൽ നിന്റെ അരികിൽ എത്തുക എന്നതായിരുന്നു അന്നത്തെ ആ പത്താം ക്ളാസുകാരിയുടെ ലക്‌ഷ്യം..

അങ്ങിനെ നീയുള്ള നാട്ടിൽ തന്നെ ഞാൻ എത്തി.. എങ്കിലും നിന്റെ സ്കൂളിൽ എനിക്ക് അഡ്മിഷൻ കിട്ടിയില്ല ..

പിന്നെ കോളേജ് പഠനം..
മമ്മിയെ കൊണ്ട് ക്യാഷ് ഇറക്കി ഞാൻ നീ പഠിക്കുന്ന അതെ കോളേജിൽ തന്നെ സീറ്റ് ഉറപ്പിച്ചു….

മീര ഓർത്തു…
ഞാൻ കരുതിയത് ഇവൾക്കും സിനിയെപോലെ ശ്യാമേട്ടനോടുള്ള പ്രണയം ഉണ്ടായിട്ട് എന്നെ ആ വഴിയിൽ നിന്ന് മാറ്റിയതാണെന്നാണ്..
അതാണ് ഇതിനൊക്കെ കാരണമെന്നാണ്.. എന്നാൽ ഞാൻ കരുതിയതല്ല ഇവിടെ നടന്നിട്ടുള്ളത് …
ശിവാനിക്ക് എന്നോടുള്ള പകയ്ക്ക് ഞാൻ പോലും അറിയാത്ത മറ്റെന്തോ കാരണമുണ്ട്..

“ടപ്പ്‌…

ചെവിയുടെ അരികിൽ വന്നുള്ള അപ്രതീക്ഷിതമായ ആ ശബ്ദം ചിന്തകളിൽ നിന്ന് മീരയെ ഞെട്ടിയുണർത്തി…

അത് കണ്ടതും ശിവാനി പൊട്ടി പൊട്ടി ചിരിച്ചു….

” നിനക്ക് അറിയോ മീരാ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്…

എന്റെ കുട്ടിക്കാലം;
അത് ഒരു നരകമായിരുന്നു.
ഓർമ്മവെച്ച നാള് തൊട്ട് അവഗണന, പുച്ഛം, പരിഹാസം .,

നോക്ക് മീരാ…
അത് എന്തിനാണെന്ന് പോലും എനിക്ക് അപ്പോൾ അറിയില്ലായിരുന്നു….

മീര ശിവാനിയെ നോക്കി നിൽക്കുകയായിരുന്നു.
ശിവാനി ഇടയ്ക്ക് ഒരു കുഞ്ഞിനെ പോലെ വിതുമ്പുന്നു.. ഇടയ്ക്ക് മുറിവേറ്റ വിഷപാമ്പെന്ന പോലെ തന്നെ നോക്കുന്നു.. പിന്നെ ചിരിക്കുന്നു..
അതിനിടയിൽ എന്തൊക്കെയോ പറയുന്നു ..

” എന്റെ മമ്മിയോട് ഞാൻ ചോദിച്ചു .
എന്താ എന്നെ ആർക്കും ഇഷ്ടമില്ലാത്തത് എന്ന് ..
പാവം ഒന്നും പറയാതെ കണ്ണുനീർ ഒഴുക്കും..

പിന്നെ ഞാനും കരുതി എന്തിനാ എന്റെ മമ്മിയെ കരയിക്കുന്നത് വേണ്ട
ആരും ഇഷ്ട്ടപ്പെടാത്ത കാര്യം എനിക്ക് അറിയണ്ട ..

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് മമ്മി ജോലി കിട്ടി ബാംഗ്ലൂർ പോയത് ..

അതോടെ എന്നെ മമ്മി അറിയിക്കാതെയിരുന്ന ഇഷ്ട്ടക്കേടിന്റെ കഥകൾ പലപ്പോഴായി മമ്മിയുടെ അമ്മച്ചിയും ചേച്ചിയും അനിയത്തിയും ഒക്കെ എന്നെ വേദനിപ്പിക്കാനായി എടുത്തിട്ടു തുടങ്ങി.

ജോലി എടുക്കാനേ നേരമുണ്ടായിരുന്നുള്ളു എനിക്കാ വീട്ടിൽ..
സ്കൂളിൽ പോലും നേരവണം പോവാൻ സമ്മതിക്കില്ല..

ശരീരവും മനസ്സും നോവാതെ ഒരു രാത്രി പോലും ഞാൻ ഉറങ്ങിയിട്ടില്ല..

ബാംഗ്ലൂരിൽ നിന്നും മമ്മി അയച്ചു കൊടുക്കുന്ന പണം അവർ എനിക്കായി ഒരിക്കൽ പോലും ചിലവഴിച്ചില്ല…

വീട്ടിൽ എന്നെ പോലെ എനിക്ക് മൂത്തതുങ്ങളും ഇളയതുങ്ങളും ഉണ്ടായിട്ടും ആരും എന്നോട് കൂട്ട് കൂടാൻ വന്നില്ല ..

രണ്ടു വർഷം മമ്മി ഇല്ലാതെ ജീവിച്ച ജീവിതം എനിക്ക് രണ്ടു യുഗങ്ങൾ ആയിരുന്നു.

അങ്ങനെ ഞാൻ മുഴുവനായി അറിഞ്ഞു.. സ്വന്തം തറവാട്ടിൽ ഒന്നുമല്ലാതായി പോയ എന്റെയും മമ്മിയുടെയും കഥ..

അതു പറഞ്ഞു ശിവാനി
മീരയുടെ അടുത്തേക്ക് പോയി
പിന്നെ മീരയുടെ ഇരു കൈകളും പിടിച്ചു സോഫയിൽ ഇരുത്തി .

നീ അറിയണം മീരാ..
നീ മാത്രം…

പിന്നീട് ശിവാനി ഒന്ന് ചുറ്റും കണ്ണോടിച്ചു..
ആരെങ്കിലും കേൾക്കുന്നുണ്ടോ എന്ന ഭാവത്തിൽ….

മീരയ്ക്ക് അരികിലായി ശിവാനിയും ഇരുന്നു.

” എന്റെ മമ്മി ഒരു നട്ടെല്ല് ഇല്ലാത്തവനെ പ്രണയിച്ചു വീട് വിട്ടിറങ്ങി പോയി…

പ്രണയം അന്ധരാക്കി വീട്ടുകാരെ വിട്ട് പോവുന്ന ഒട്ടുമിക്ക പെണ്ണിനും വരുന്ന ദുർവിധി എന്റെ പാവം മമ്മിക്കും വന്നു..

അത് തിരിച്ചറിഞ്ഞപ്പോഴേക്കുംആ ചതിയൻ എന്റെ ജന്മത്തിന് മമ്മിയുടെ വയറ്റിൽ വിത്തും പാകിക്കഴിഞ്ഞിരുന്നു..

ഒരു രാത്രിയിൽ നിറവയറുമായി മമ്മിയെ മമ്മിയുടെ തറവാട്ടു മുറ്റത്ത് ഒരു കോപ്പും പറഞ്ഞയാൾ ഉപേക്ഷിച്ചു പോയി…

പൂർണ്ണ ഗർഭണിയായ എന്റെ മമ്മിക്ക് അതൊരു ഷോക്ക് ആയിരുന്നു.. ജീവന് തുല്യം സ്നേഹിച്ച പുരുഷന്റെ ചതി…

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com