അവളും ഞാനും? [സാജിന] 52

ഒരിക്കൽ അവർക്ക് നഷ്ട്ടമായ സ്നേഹത്തിന്റെ ഓർമ്മകൾ നമുക്ക് ചേർത്ത് വെക്കണം ….

കല്യാണം കഴിഞ്ഞുള്ള മകളുടെ ആയാലും മകന്റേത് ആയാലും ദാമ്പത്യത്തിൽ ചെറുതെങ്കിലും ഒരു ആസ്വാരസ്യം ഉണ്ടായാൽ
പിടയുന്നത് മാതാപിതാക്കളുടെ നെഞ്ചാണ്.
ഈഗോയും ദേഷ്യവും കൊണ്ട് ഭാര്യഭർത്താക്കാൻമാർ അത് ശ്രദ്ദിക്കാറില്ല .

അത്പോലെ ഒരു നോവ് ഒരിക്കലും എന്റെ പപ്പായിക്ക് ഉണ്ടാവരുത് എന്നാഗ്രഹിക്കും പോലെ
ശ്യാമേട്ടന് അമ്മയും നോവരുത് എന്നാഗ്രഹം ഉണ്ടാവും ആ ആഗ്രഹം ഞാനായി ഇല്ലാതാക്കില്ല.

“മനസ്സ് നിറഞ്ഞടോ ..
കണ്ടെത്തിയ പെണ്ണ് വിദ്യാഭ്യാസത്തിലും മറ്റുള്ള കാലപരമായ കഴിവുകളും ഉണ്ട് എന്നതിൽ ഉപരി നല്ലൊരു മകളാണ് താൻ.
ആ മകൾക്കെ നല്ലൊരു മരുമകളും ഭാര്യയും ആവാൻ പറ്റു ….

അല്ലാത്തത് എല്ലാം
ഒരു കാട്ടികൂട്ടൽ ആണ്.
ഞാൻ നല്ല ഭാര്യയാണ്,
എന്റെ ഭർത്താവ് സ്നേഹനിധിയാണ് എന്നൊക്കെ പറഞ്ഞിട്ട്.

“ശ്യാമേട്ടാ….

മീരയുടെ അതുവരെയുള്ള സന്തോഷം നിറഞ്ഞ ശബ്ദ്ദത്തിൽ പതർച്ച വന്നത് ശ്രദ്ദിച്ച ശ്യാം അവളെ നോക്കി..

ആ കണ്ണിലെ പതർച്ച കണ്ട് ശ്യാം പുറകിലേക്ക് തിരിഞ്ഞു നോക്കി..

അബിയും രണ്ടുമൂന്ന് ചെക്കൻമ്മാരും തങ്ങൾക്ക് നേരെ ഒരു കൊടുക്കാറ്റ് പോലെ വരുന്നത് ശ്യാം അല്പം ആശങ്കയോടെ കണ്ടു.

കോളേജിന്റെ മുറ്റത്തും പരിസരത്തും സ്റ്റുഡൻസ് കൂട്ടമായി കൂടാൻ തുടങ്ങി……..

ആലോചിക്കുമ്പോ തന്നെ നെഞ്ചു പിടയുന്നു …
സിനി ഭയത്തോടെ പറഞ്ഞു..

കൃത്യസമയത്ത് പ്രിസിപ്പൾ വന്നത് കൊണ്ട് എല്ലാരേയും പിരിച്ചു വിട്ടു.
ഇല്ലങ്കിൽ കാണാമായിരുന്നു പൂരം…
ശിവാനി പറഞ്ഞു.

“ഇനിയിപ്പോ എത്ര കണ്ടാലും കുറഞ്ഞ മാസങ്ങൾ അല്ലെ കാണേണ്ടു,
ഈ കോളേജ് അവസാനിക്കുകയല്ലെ ;
സിനി പറഞ്ഞു.

മീര ഓർക്കുകയായിരുന്നു..
അബിയുടെ ആ വരവ് കണ്ടപ്പോൾ ശ്യാമേട്ടന്റെ ശരീരം നോവുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു..
അവന്റെ കണ്ണിലെ ചുവപ്പ് അത്രയ്ക്ക് ഭീകരമായിരുന്നു..

പ്രിൻസിപ്പൾ എന്നത് ഒരു പേരിന് മാത്രം ഉള്ളത് അല്ല ഇവിടെ …

ആ രൂപവും മുഖത്തുള്ള ഗൗരവവും ആ വരവും കണ്ടാൽ ഏത് ഗജകില്ലാടിയുടെയും മുട്ടൊന്ന് കൂട്ടിയിടിക്കും ..

ക്യാമ്പസ് എന്നതിനുമപ്പുറം ഇതിനെയൊരു പട്ടാളക്യാമ്പ് എന്ന് പറയുന്നതാകും കൂടുതലും ചേരുക ….

രാഷ്ട്രീയം പോലും നിരോധിച്ച ക്യാമ്പസിൽ,
വ്യക്തി സ്വാതന്ത്രം പോലും കുറവാണ് ഇവിടത്തെ ഓരോ സ്റ്റുഡന്റിനും …

പ്രിസിപ്പൾ സ്ട്രോങ്ങ് ആയത് കൊണ്ട്
മറ്റുള്ള ടീചെഴ്‌സും നന്നായി ക്ലാസ് എടുക്കും.

ചുരുക്കി പറഞ്ഞാൽ വിദ്യാഭ്യാസം നല്ല പോലെ കിട്ടുന്നുണ്ട്..
കോളേജിന്റെ ആ ഒരു അടിച്ചു പൊളി ഇല്ലെന്ന് മാത്രം …

********************
ഒരു ഞായറാഴ്ച്ച ഉച്ച സമയത്ത് ..

“പപ്പായി ..
ഒന്ന് നോക്കിയെ ഈ കറി എങ്ങനെ ഉണ്ടെന്ന് …

മീര കസേരയിൽ ചാരി കണ്ണടച്ച് ഇരിക്കുകയായിരുന്ന
പപ്പയുടെ അരികിൽ പോയി ചോദിച്ചു..

അദ്ദേഹം കണ്ണ് തുറന്നു നോക്കി .. എല്ലാ ഞായറാഴ്ച്ചയും അടുക്കളയിൽ മീരയുടെ ഒരു കുക്കിങ് ടെസ്റ്റ് ഉള്ളതാണ്.
പാവം ഇത്തിരി നേരം അടുക്കളയിൽ നിന്നിട്ട് നന്നായിട്ട് വിയർത്തിട്ടുണ്ട് …

“നോക്കാൻ എന്തിരിക്കുന്നു എന്റെ മോളുടെ അല്ലെ കൈ പുണ്യം.. ഒട്ടും മോശമാവില്ല .

“മ്മ്മ്… പപ്പായി ഇന്നാള് എന്നെയിങ്ങനെ പുകഴ്‌ത്തി പറഞ്ഞിട്ടാണ് എന്റെ കറിയും കൂട്ടി ചോറു കഴിച്ച സിനി എരിവ് കൊണ്ട് ഈ വീട് മൊത്തം ഓടിയത് .,,
മീര പരിഭവിക്കുമ്പോഴേക്കും
പപ്പായി ചിരി തുടങ്ങിയിരുന്നു..

“പപ്പായി… ചിരിച്ചത് മതി ഈ കറിയൊന്ന് നോക്ക് ..

പപ്പായി മീരയുടെ കയ്യിലുള്ള സ്പൂൺ വാങ്ങി രുചിച്ചു നോക്കി ..
രണ്ടു സെക്കന്റ് കണ്ണടച്ചിരുന്നദ്ദേഹം പറഞ്ഞു

“ആഹാ… ന്താ ഒരു രുചി..
ന്റെ മോൾ നന്നായി ഉണ്ടാക്കി ..
എന്തായാലും സൺഡേ ടെസ്റ്റ് വെറുതെ ആയില്ല ..

മീരയുടെ മുഖമൊക്കെ തുടുത്തു സന്തോഷം കൊണ്ട്.
പെട്ടന്ന് തന്നെ അത് മങ്ങുകയും ചെയ്തു എന്നിട്ട്
പപ്പായിയോട് പറഞ്ഞു..

“പപ്പായി .. അന്നുള്ള പോലെ നുണയല്ലല്ലോ ?.
സിനി ഓടിയ പോലെ ഇന്ന് ശ്യാമേട്ടൻ ഓടിയാൽ പിന്നെ തീർന്നു ട്ടോ എല്ലാം..

പപ്പായി അതോർത്തു കൊണ്ട് പറഞ്ഞു
“ഓ ഇന്നാണല്ലെ ശ്യാം വരുന്നത്.. ഞാനെന്തേ അത് മറന്നുപോയത് മോളെ.. ?

“അത് സാരമില്ല പപ്പായി..
ശ്യാമേട്ടൻ വന്നാൽ പപ്പായി എന്നെയും മറക്കും അതാണല്ലോ പതിവ് .
രണ്ടു പേരും കായൽ കരയിൽ ഇരുന്ന് കത്തിയടിയാവില്ലേ പിന്നെ.. പാവം ഞാനോ നോക്കു കുത്തിയും..

Updated: May 12, 2018 — 9:29 pm

9 Comments

Add a Comment
  1. താൻ തകർത്തു സാജിന. ????

  2. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  3. polichu , twistodu twist

  4. Mam can you upload pdf format

  5. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  6. Like it, adipoly twist

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: