അവളും ഞാനും? [സാജിന] 1601

Views : 63208

നിന്റെ കൈയിലെ കറുത്ത മറുകിന്റെ രഹസ്യം ആരോടും പറയാതെ നീയാണെന്ന് മനസ്സ് കൊണ്ട് കരുതി
ആ ജഡത്തെ കുഴിച്ചു മൂടി അതിന് മുകളിൽ ഉയർത്തി പൊക്കിയ എന്റെ ജീവിതമാണ്
ശ്യാമേട്ടൻ..
ആ ജീവിതമാണ് നീയിപ്പോൾ തകർക്കാൻ വന്നത് …

സിനി നിന്നു കിതച്ചു..

മീരയുടെ ഹൃദയമിടിപ്പ് അരികിൽ നിൽക്കുന്ന അഗസ്റ്റിച്ചായന് കേൾക്കാമായിരുന്നു…
മീരയുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
കയ്യിലുള്ള ലെറ്റർ മീര ചുരുട്ടി പിടിച്ചിരുന്നു ഒരു ബലത്തിനെന്നോണം ….

“നിനക്ക് മുമ്പ് ജീവനെ പോലെ സ്നേഹിച്ചതാണ് ഞാൻ ശ്യാമേട്ടനെ.. നീ അതിനിടയിൽ കയറി എന്നെ വഞ്ചിച്ചു മീരാ…

മീരയ്ക്ക് സിനി പറയുന്നത് മനസ്സിലായില്ല .
കാരണം ഇങ്ങനെയൊരു പ്രണയക്കഥ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മീര..

അറിഞ്ഞതിലും കൂടുതൽ സത്യങ്ങൾ വിഭ്രാന്തി പിടിച്ച പോലെ സിനി വിളിച്ചു പറയുമ്പോ മീര നിന്ന് ഉരുകുകയായിരുന്നു.

സിനി തുടർന്ന് പറഞ്ഞു
“നീയാണ് ഞങ്ങൾക്കിടയിലേക്ക് വന്നത് മീരാ..
എന്റെയും ശ്യാമേട്ടന്റെയും ഇടയിലേക്ക് നീ വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ എനിക്ക് ആവേണ്ടി വരില്ലായിരുന്നു….
നീ വീണ്ടും തിരിച്ചു വന്നതു കൊണ്ട് ഇതാ ഈ രാത്രിയിലും എനിക്ക് ഇവിടെ വരേണ്ടി വന്നു .
എന്തിനാ മീര എന്നെ ദ്രോഹിക്കാൻ മാത്രമായി നീ ഇങ്ങനെ ജീവിക്കുന്നത് …

“സിനി… നീ എന്നോട് എന്തൊക്കെയാ പറയുന്നത് എന്ന് നിനക്ക് വല്ല ബോധ്യവും ഉണ്ടോ ?..
മീര കണ്ണീരോടെ ചോദിച്ചു…

സിനി എന്നത് തനിക്ക് കൂടപ്പിറപ്പാണ് അവൾക്കും ഞാൻ അതായിരുന്നില്ലെ ,
എന്നെയും സിനിയെയും ചേർത്ത് പിടിച്ചു പപ്പായി പറഞ്ഞതും എനിക്ക് രണ്ടുപെൺ മക്കൾ എന്നല്ലെ …

മീരയുടെ ചിന്തയെ കീറി മുറിച്ചെന്ന പോലെ സിനിയുടെ ശബ്ദ്ദമുയർന്നു ..

“എനിക്ക് നല്ല ബോധ്യമുണ്ട്
ബോധമില്ലത്തത് നിനക്കാണ് മീര ..
എന്റെ ജീവിതത്തിലേക്ക് നീ എന്തിനാ വീണ്ടും വന്നത് ?…

നിന്റെ ആത്മഹത്യ കുറിപ്പ് എന്ന് പറഞ്ഞു കിട്ടിയ ലെറ്റർ വെച്ച്‌ ഞാനും അമ്മയും എഴുതിയതാണ് ഈ ന്യൂസ്‌പേപ്പറിൽ നിന്റെ ഇല്ലാ കഥകൾ..

ഈ നാടിനും ശ്യാമേട്ടനും നിന്നെ വെറുക്കപ്പെട്ടവൾ ആക്കിയതും ആ പത്രവാർത്തകളാണ്..
വാർത്ത വായിക്കുന്നവർ ഒരിക്കലും സത്യാവസ്ഥ തേടി പോവാറില്ല .
അതായിരുന്നു ഞാനും അമ്മയും ഇങ്ങനൊരു കഥ മെനഞ്ഞത്..

“നിന്റെ കത്ത് വർഷങ്ങൾക്കിപ്പുറം എന്നെ തേടി വന്നപ്പോ എനിക്ക് ഭയമായി എന്നത് സത്യമാണ്. കുഴിച്ചു മൂടിയ പലതും പുറത്തു വരുമെന്ന ഭയം..
എനിക്കെതിരെ തെളിവ് അന്വേഷിച്ചു നീ ഇവിടെ പകൽ എത്തിയെന്നറിഞ്ഞപ്പോ
ഞാൻ ഉറപ്പിച്ചു മീരാ
ഒരിക്കൽ ലോകം വിശ്വസിച്ച പോലെ നിന്നെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ …
അല്ലാതെയെനിക്ക് എന്റെ കുടുംബ ജീവിതം നിലനിർത്താൻ ആവില്ല..,

“സിനി…….
മീരയുടെ
ആ വിളിയിൽ ചങ്ക് പിളരുന്ന നോവ് ഉണ്ടായിരുന്നു

“വിളിക്കണ്ട നീയെന്നെ.. എനിക്ക് എന്റെ ശ്യമേട്ടനെ എന്നും വേണം .
ആ സ്നേഹത്തിന് വേണ്ടിയാ ഞാൻ ഇതൊക്കെ ചെയ്തത്.
ഇനി ഇതുംകൂടി എന്റെ കൈകൾ കൊണ്ടാണ് എന്നുണ്ടങ്കിൽ എനിക്കിത് ചെയ്തേ പറ്റു മീരാ..

മീര കണ്ടു.. സാരിയുടെ മുന്താണിയിൽ നിന്ന് പുറത്തേക്ക് എടുത്ത സിനിയുടെ കൈയ്യിൽ തിളങ്ങുന്ന കത്തി ..

“സിനി എന്താ നീ കാണിക്കാൻ പോവുന്നത് ?. ..
ഞെട്ടലോടെ അഗസ്റ്റിച്ചായൻ ചോദിച്ചു

മോളെ മീരാ… …
നിസഹായനായി അഗസ്റ്റിച്ചായൻ
മരവിച്ചു നിൽക്കുന്ന മീരയെ നോക്കി വിളിച്ചു…

അല്പനിമിഷങ്ങൾക്കകം
പത്രമോഫീസ് കിടുങ്ങുമാർ ഒരു നിലവിളി ഉയർന്നു താണു..

ഈ സമയം പത്രമോഫിസിന് മുന്നിൽ കാറിൽ നിന്നിറങ്ങിയ അബിയും ശ്യാമും കേട്ടു ആ നിലവിളി…

പത്രാധിപരുടെ മുറിയിൽ രക്തത്തിൽ കിടന്ന് പിടയുകയായിരുന്നു മീര..

രക്തതുള്ളികൾ ഇറ്റി വീഴുന്ന കത്തി നിലത്തിട്ടുകൊണ്ട് സിനി മുഖം പൊത്തി കരഞ്ഞു…

എല്ലാവരും ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത് …

കേട്ട വാർത്ത വിശ്വസിക്കാൻ ആവാതെ എല്ലാവരും പത്രമോഫിസിലേക്ക് ഒഴുകി .,

കല്ലെറിഞ്ഞും മുദ്രാവാക്യം വിളിച്ചും. ജനം ആ പത്രമോഫിസിന് മുന്നിൽ തടിച്ചു കൂടി ..

ഒരു വാർത്ത കേട്ടാൽ അതിലെ സത്യത്തെ വളച്ചൊടിച്ച് ഏത് വഴിപോക്കനും പറയുന്ന എരിവും പുളിയും ചേർത്ത് തന്റെ പത്രങ്ങൾ വിറ്റു പോവാൻ ഒരു ഉളുപ്പുമില്ലാതെ എഴുതി ചേർക്കുന്ന അക്ഷരങ്ങളിൽ ഇല്ലാതാവുന്ന ഒരുപാട് നിരപരാധികൾ ഉണ്ടെന്ന് അറിഞ്ഞിട്ടും മൗനം പാലിക്കുന്നു അത് വായിക്കുന്നവരും ..

ഒരു പെണ്ണിന്റെ ജീവിതം ഇല്ലാതാക്കിയ ഇത്രയും വർഷം നുണ പ്രചരിപ്പിച്ചു ജനങ്ങളെ വിഡ്ഢികളാക്കിയ ആ പത്രമോഫീസ് ജനങ്ങൾ അഗ്നിക്ക് കൂടി ഇരയാക്കി അവിടെ നിന്നും മടങ്ങി ..,,

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com