എന്റെ ഒരു ചെറിയ ശ്രമം ആയിരുന്നു ‘JOCKER’. എന്റെതായ കുറച്ചു പരീക്ഷണങ്ങൾ…. നിങ്ങൾക്ക് ഈ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം….
… ഈ ഭാഗത്തോട് കൂടി ജോക്കർ അവസാനിക്കുന്നു…..
Nb:- ഗൗരീശങ്കരം വായിച്ചവരോട്…. അതിൽ മനുവിനെയും നന്ദുവിനെയും ഒരുമിപ്പിക്കണം എന്ന് പറഞ്ഞവർക്കുള്ള ചെറിയെ ഒരു മറുപടി ഇതിൽ ഉണ്ട്…. ട്ടോ….
?? ????????1️⃣4️⃣
(Conclusion)
#The_Card_Game…..
??? ? ????? | Previous Part
പിറ്റേന്ന് രാവിലെ….
പത്രത്തിലെ പ്രധാന തലക്കെട്ട് ജോക്കർ ആയിരുന്നു…
‘ജോക്കർ സീരീസ് കില്ലിങ്…… 6 മരണം.’
‘ജോക്കർ ആത്മഹത്യ ചെയ്തു….’
വിവരം അറിഞ്ഞ് നാട്ടുകാർ തോട്ടത്തിലെ രഹസ്യ അറയ്ക്ക് ചുറ്റും കൂടി. പോലീസ് അവിടേക്കുള്ള പ്രവേശനം ബാരിക്കേട് വെച്ച് തടഞ്ഞിട്ടുണ്ട്…. കൂടി ചേർന്ന നാട്ടുകാരുടെ ഇടയിൽ ബ്രോക്കർ സണ്ണിയും ഉണ്ടായിരുന്നു… ആ മുഖത്ത് ദുഃഖം….
ഫാത്തിമ മാതാ ഓർഫനേജ്, നിലമ്പുർ
പത്രത്തിലെ വാർത്ത കണ്ട് ത്രേസ്യമച്ചിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി…. പിന്നീട് ഒന്നും മിണ്ടാതെ പ്രാർത്ഥന മുറിയിലേക്ക് നടന്നു… കുറച്ചു സമയത്തിന് ശേഷം പ്രാതൽ കഴിക്കാൻ വരാത്ത ത്രേസ്യമച്ചിയെ നോക്കി വന്ന മദർ കാണുന്നത് കുരിശു രൂപത്തിന് മുന്നിൽ വീണു കിടക്കുന്ന ത്രേസ്യമച്ചിയെ ആണ്…. അപ്പോഴേക്കും കർത്താവിൽ അർപ്പിച്ച ആത്മാവ് കർത്താവിങ്കൽ അഭയം പ്രാപിച്ചിരുന്നു…
Onnum parayanilla.. Super..
?✨?