??ജോക്കർ 1️⃣ [??? ? ?????] 3176

ഈ കഥ മറ്റൊരു കഥയുടെയും രണ്ടാം ഭാഗം അല്ല…. പക്ഷെ ഞാൻ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഗൗരീശങ്കരം, കല്യാണസൗഗന്ധികം എന്നീ കഥകളിലെ ചില കഥാപാത്രങ്ങളെ ഇതിലേക്ക് കൊണ്ടുവന്നിട്ടുണ്ട്….

 

ആ കഥകൾ വായിച്ചിട്ട് മാത്രമേ ഈ കഥ വായിക്കാവൂ എന്ന് പറയുന്നില്ല… വായിച്ചാൽ സന്തോഷം….??                                   

  

?? ????????1️⃣

                   #The_Card_Game…..

Author: ??? ? ?????

http://imgur.com/gallery/dWmk7kj

 

ഇടമുറിയാതെ മഴ പെയ്യുന്ന കർക്കിടക്കം…. വറുതിയുടെ നാളുകൾ ആണെങ്കിലും കർക്കിടക്കതിനപ്പുറം പൊന്നിൻ ചിങ്ങത്തിനായുള്ള കാത്തിരിപ്പ് കൂടിയുണ്ട്….

ഒരു കർക്കിടകം 16…. തുള്ളിക്കൊരു കുടം പോലെ മഴ പെയ്തു തകർക്കുന്ന ഒരു രാത്രി….

 

ബത്തേരി പോലീസ് സ്റ്റേഷൻ

***********************************

“നമസ്കാരം…. ബത്തേരി പോലീസ് സ്റ്റേഷൻ….”

“∞∞∞∞∞”

“സർ… “

“∞∞∞∞∞”

“സർ… “

“∞∞∞∞∞”

“ശരി സർ… “

“∞∞∞∞∞”

“ഓക്കേ സർ “

കാൾ കട്ട്‌ ആവുമ്പോഴേക്കും CPO രമേശന്റെ മുഖം മങ്ങിയിരുന്നു….

“എന്താ രമേശാ ഇത്രക്കും സാറിക്കാൻ???”

“എന്ത് പറയാനാ രാമേട്ടാ…. CI സർ ആണു വിളിച്ചത്…. അങ്ങൊരു ക്വാർട്ടേഴ്സിൽ അടിച്ചു കിണ്ടിയായി കിടപ്പുണ്ട്… കൂടെ ഫ്രണ്ട്സും…. ഇപ്പൊ വിളിച്ച് പറയാ ഒരു ഫുൾ കൂടി കൊണ്ട് കൊടുക്കണം എന്ന്… ഇപ്പൊ തന്നെ 2 എണ്ണം തീർത്തു….”

“അനുഭവിച്ചോ…. ഓരോ കാര്യ സാധ്യത്തിന് താങ്ങി നടന്നിട്ടല്ലേ……”

പറഞ്ഞത് സത്യം ആയതു കൊണ്ട് രമേശന് മറുത്തു പറയാൻ ഒന്നും ഉണ്ടായിരുന്നില്ല..

“നിന്ന് താളം ചവിട്ടണ്ട… ചെല്ല്…. വണ്ടി എടുത്തോ പുറത്ത് പെരുമഴയാ…. ആ പിന്നേ….. ബാറിന്റെ മുന്നിൽ ഒന്നും കൊണ്ടോയി നിർത്തരുത്…”

“ശെരി രാമേട്ടാ ……”

 

ഡിപ്പാർട്മെന്റിൽ ഇന്നലെ കയറിയ കോൺസ്റ്റബിൾ തൊട്ട് മേലുദ്യോഗസ്ഥർ വരെ  SI രാമകൃഷ്ണനെ രാമേട്ടാ എന്ന വിളിക്കാറ്….

രാമേട്ടന് റിട്ടയർ ആവാൻ 2 വർഷം കൂടിയേ ഉള്ളു… 25 വർഷത്തെ സർവിസിനിടയിൽ കൂടെ ഉള്ള ഒരാളോടുപോലും രാമേട്ടൻ മുഖം കറുപ്പിച്ചിട്ടില്ല… കഴിയാവുന്നിടത്തോളം സഹായിച്ചിട്ടേ ഉള്ളു….

 

അര മണിക്കൂർ കൊണ്ട് രമേശൻ തിരിച്ചെത്തി….

 

“ആ നീ വന്നോ….”

“മ്മ്…”

“എന്തെടോ…. പോയിട്ട് അയാളുടെ വായിന് കേട്ടോ….”

“എന്ത് ചെയ്യാനാ രാമേട്ട….. ഓരോ ഗതികേട്… സാധനം കൊണ്ട് കൊടുക്കാൻ ലേറ്റ് ആയി എന്ന് പറഞ്ഞായിരുന്നു… ഈ പെരുമഴയത്തു യൂണിഫോമിൽ ക്യു നിന്ന് വാങ്ങി കൊണ്ട് വന്നതും പോരാ……”

“മ്മ്… ആ പിന്നെ…. ഞാൻ ഇറങ്ങുവാ…. എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി… ഞാൻ ക്വാർട്ടേഴ്സിൽ കാണും…”

“ശെരി രാമേട്ടാ…”

“അല്ല… നമ്മടെ പയ്യൻ എവിടെ? പ്രവീൺ…..”

“പുറത്ത് മഴയും നോക്കി ഇരിപ്പുണ്ട്….. മഴയുടെ സംഗീതം ആസ്വദിക്കുവാണ് പോലും… ഓരോരോ….”

“ഹ…. പോട്ടെടോ… പിള്ളേരല്ലേ….”

കയ്യിൽ ആവി പറക്കുന്ന കട്ടനുമായി മഴ ആസ്വദിച്ചു നിൽകുവാണ് പ്രവീൺ…. നാല് മാസം മുമ്പാണ് ട്രെയിനിങ് കഴിഞ്ഞ് പ്രൊബേഷനറി SI ആയിട്ട് പ്രവീൺ ജോയിൻ ചെയ്തത്….

“എന്താ പ്രവീൺ മഴയുടെ സൗന്ദര്യം ആസ്വദിച്ചു കഴിഞ്ഞില്ലേ….??? ഇവിടെ വന്നിട്ടിപ്പോ കുറെ നാളായല്ലോ …”

29 Comments

  1. nice starting

  2. Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.

    ❤️❤️❤️❤️❤️

  3. Im thrilled
    Ini baaki vayikkam

  4. bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum

    1. വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.

  5. വിശ്വനാഥ്

    ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

    പാർട്ടുകൾ പെട്ടന്നു തന്നൂടെ

    1. ഒരുപാടു സന്തോഷം….. വായനയ്ക്ക്

      ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..

  6. നിധീഷ്

    ?????

    1. Tnku???

    1. ??tnku

  7. പൂച്ച സന്ന്യാസി

    Interesting..thrilling

  8. മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.

    1. Theerchayayum

    2. Tnku….

  9. ?????

  10. Wow wt a thrilling start❤❤❤❤

    1. Tnku…. ?

Comments are closed.