ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172

//ആരാണെന്നോ എന്തിനാണെന്നോ അറിയില്ല, ഇവരുടെ കരച്ചിൽ കേട്ട് വരുമ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഇവരെ ആണ് കണ്ടത്, വടിവാളിന് വെട്ടിയതാണ്, ആശുപത്രിയിൽ എത്തിയില്ല അതിന് മുൻപ് രണ്ട് പേരും തീർന്നു //. എന്നൊക്കെ ആരൊക്കെയോ പറയുന്നത് കേട്ടു എങ്കിലും എനിക്കൊന്നും മനസ്സിലായില്ല

എന്റെ മനസ്സിൽ മുഴുവൻ രാവിലെ സ്കൂളിൽ പോകാൻ മടിച്ച എന്നെ ബസ് കയറ്റി വിട്ടതിനു ശേഷം കണ്ണ് തുടക്കുന്ന അമ്മയുടെ മുഖം ആയിരുന്നു, എന്റെ അമ്മയെക്കുറിച്ച് എനിക്കുള്ള അവസാനത്തെ ഓർമ

ബന്ധുക്കൾ ആരും ഇല്ലാത്ത എനിക്ക് പിന്നീടുള്ള കാലം അനാഥാലയം ആയിരുന്നു വീട്…

രാജേട്ടന് അറിയോ… എന്റെ കൂടി കളിക്കാൻ ഒരു അനിയനോ അനിയത്തിയോ വരുന്നുണ്ടെന്ന് എന്നെ അറിയിക്കാൻ ആയി കാത്തിരിക്കുകയായിരുന്നു അവർ … പക്ഷെ എനിക്ക് ഒന്നിനും ഭാഗ്യം ഇല്ലായിരുന്നു രാജേട്ടാ…”

ദേവൻ പൊട്ടിക്കരയുകയായിരുന്നു, എല്ലാം കേട്ടിരുന്ന രാജന്റെയും ഗംഗയുടെയും കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു

ദേവനെ എങ്ങനെ സമാധാനിപ്പിക്കണം എന്നത് അവർക്ക് രണ്ട് പേർക്കും നിശ്ചയം ഉണ്ടായിരുന്നില്ല

ദേവനോട് അത് ചോദിക്കാൻ തോന്നിയ സമയത്തെ ഗംഗ ശപിച്ചു

“സോറി സർ, ഞാൻ കാരണം…”

ഗംഗക്ക് തന്റെ വാക്കുകൾ പൂർത്തിയാക്കാൻ സാധിച്ചില്ല

“ഏയ്യ്… അതൊന്നും സാരമില്ലടോ… താൻ പൊയ്ക്കോ… രാജേട്ടാ നമുക്കും പോകാം”

“ശരി സർ”

ദേവൻ സീറ്റിൽ ചാരിക്കിടന്നു

“രാജേട്ടാ എന്നെ വീട്ടിൽ വിട്ടേക്കൂ…”

“അപ്പൊ ബൈക്ക്…”

“അത് സ്റ്റേഷനിൽ തന്നെ ഇരിക്കട്ടെ, നാളെ എടുക്കാം…”

“എന്നാൽ നമുക്ക് ഇന്നെന്റെ വീട്ടിൽ പോകാം സർ “

ആ അവസ്ഥയിൽ ദേവനെ ഒറ്റക്ക് വിടുന്നതിന്റെ വിഷമം ആയിരുന്നു രാജന്

“വേണ്ട രാജേട്ടാ… എനിക്ക് കുറച്ചു സമയം ഒറ്റക്കിരിക്കണം… ഞാൻ പിന്നെ ഒരു ദിവസം വരാം…”

“ശരി സർ”

വീട്ടിൽ എത്തുന്നത് വരെ രണ്ട് പേരും ഒന്നും സംസാരിച്ചില്ല

“ഗുഡ് നൈറ്റ്‌ സർ..”

ഡോർ തുറന്ന് പുറത്തിറങ്ങിയ ദേവൻ ഒന്ന് നിന്നു

27 Comments

  1. ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???

    സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???

    ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???

    വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ


    അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ്‌ അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു

    ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി

    “എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”

    ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???

  2. ബ്രോ ♥️

    Nice ???

    1. പ്രൊഫസർ ബ്രോ

      അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…

  3. Super bro

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  4. Nalla trilling aavunnundu

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  5. കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
    ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
    അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    സ്നേഹത്തോടെ
    ♥️♥️♥️

    1. എല്ലാം വഴിയേ മനസ്സിലാകും ബ്രോ…

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. കൊള്ളാം.. കൊള്ളാം…❤❤❤

  7. BRO adipoli. suspensil nirthi alle??
    adutha partil kanam.

    1. അടുത്ത പാർട്ടിൽ കാണാം

  8. Pwoli

  9. അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി

  10. ദ്രോണാചാര്യ

    സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
    ഭാവുകങ്ങൾ

  11. പൊളിച്ചു ബ്രോ….?????

  12. അമരേന്ദ്ര ബാഹുമോൻ

    ??

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.